19 September Wednesday

രണ്ടിലും നില്‍ക്കില്ല, ആട് 3 വരുന്നു; അതും ത്രീഡിയില്‍

വെബ് ഡെസ്‌ക്‌Updated: Thursday Mar 15, 2018

കൊച്ചി > ജയസൂര്യയെ നായകനാക്കി മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത്  'ആട് 2' തീയേറ്ററുകളില്‍ ഇപ്പോഴും പ്രദര്‍ശനം തുടുരുമ്പോഴാണ് പ്രേക്ഷകര്‍ക്ക് ഏറെ ആവേശം നല്‍കുന്ന വാര്‍ത്തയുമായി സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് രംഗത്തെത്തിയിരിക്കുന്നത്. പ്രേക്ഷകരില്‍ ചിരിയുടെ മാലപ്പടക്കം തീര്‍ത്ത ആടിന് മൂന്നാം ഭാഗം ഉണ്ടാകുമെന്നാണ് സംവിധായകന്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ചിത്രം ത്രിഡിയിലൊരുക്കാനാണ് നീക്കം.

പ്രേക്ഷകരെ ഏറെ ആവേശത്തിലാക്കിയ വാര്‍ത്ത മിഥുന്‍  തന്റെ ഫെയ്‌സ്ബുക്കിലൂടെയാണ്  പങ്കുവെച്ചിരിക്കുന്നത്. എത്രമെനക്കെട്ടിട്ടായാലും മൂന്നാം ഭാഗം ത്രിഡിയില്‍ തന്നെ ചെയ്യുമെന്നുമാണ് മിഥുന്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. രണ്ടാം ഭാഗത്തിലുള്ള താരനിര തന്നെയാകും പുതിയ ചിത്രത്തുലുമുണ്ടാകുക എന്നറിയുന്നു.  അതേസമയം ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ആട് 2 തിയേറ്ററില്‍ മികച്ച പ്രതികരണം നേടി മുന്നേറിയപ്പോള്‍ തന്നെ ആരാധകരില്‍ പലരും മൂന്നാം ഭാഗത്തെ പറ്റി സാധ്യത പങ്കുവെച്ചിരുന്നു. ചിത്രം 2019ല്‍ പുറത്തിറങ്ങുമെന്നാണ് സംവിധായകന്‍ അറിയിച്ചിരിക്കുന്നത്.
 

പ്രധാന വാർത്തകൾ
Top