Top
19
Sunday, November 2017
About UsE-Paper

ആഭാസം; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി

Saturday Oct 28, 2017
വെബ് ഡെസ്‌ക്‌

കൊച്ചി > നവാഗതനായ ജുബിത് നമ്രാടത്ത് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ആഭാസം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കി. ആര്‍ട്ട് ഓഫ് പവിശങ്കര്‍ ഡിസൈന്‍ ചെയ്ത പോസ്റ്ററാണ് പുറത്ത് വിട്ടത്. ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന റിമ കല്ലിങ്കല്‍ തന്റെ ഫേസ്‌ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ പുറത്ത് വിട്ടത്.

ബസ് യാത്രകളിലൂടെയാണ്‌ ആഭാസം പുരോഗമിക്കുന്നത്. ആ സൂചന തരുന്നതാണ് പോസ്റ്ററും. ബസിലെ യാത്രക്കാരേയും തൊഴിലാളികളേയും പരിചയപ്പെടുത്തുന്ന തരത്തിലാണ് പോസ്റ്റര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്.

ബെഗളുരുവില്‍ നിന്ന് യാത്ര ആരംഭിക്കുന്ന ബസ്സുകള്‍. പലപല സമയങ്ങളിലായി പലയിടത്തായി പോകുന്ന ഓരോ ബസ്സും ഓരോ പ്രതീകങ്ങളാണ്.  ഓരോ ബസ്സിനും ഓരോ പേരുണ്ട്. ജനജീവിതത്തില്‍ കാതലായ മാറ്റങ്ങള്‍ സൃഷ്ടിച്ച  മഹാന്മാരുടെ പേരുകളാണ് നല്‍കിയിട്ടുള്ളത്. അതൊരു പ്രതീകമാണ്. അങ്ങനെയുള്ള അഞ്ച് ബസ്സുകളില്‍ 'ഗാന്ധി' എന്ന് പേരുള്ള ബസ്സില്‍ യാത്ര ചെയ്യുന്നവരുടെ കഥയാണ് ആഭാസം പറയുന്നത്.

സുരാജ് വെഞ്ഞാറാമൂട്, അലന്‍സിയര്‍, റിമ കല്ലിങ്കല്‍, മാമുക്കോയ, സുജിത് ശങ്കര്‍, ഇന്ദ്രന്‍സ്, നിര്‍മല്‍ പാലാഴി, അനില്‍ നെടുമങ്ങാട്, ദിവ്യ ഗോപിനാഥ്, ശീതള്‍ ശ്യാം, അഭിജ, ജിലു ജോസഫ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

കളക്ടീവ് ഫേസ് വണ്‍, സ്‌പെയര്‍ പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ രാജീവ് രവി, സഞ്ജു ഉണ്ണിത്താന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
 

Related News

കൂടുതൽ വാർത്തകൾ »