• 19 ഏപ്രില്‍ 2014
  • 6 മേടം 1189
  • 18 ജദുല്‍ആഖിര്‍ 1435
ഹോം  » മുഖപ്രസംഗം  » ലേറ്റസ്റ്റ് ന്യൂസ്

സര്‍ഗാത്മകതയുടെ വിസ്മയം

ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍ അനുഭവിക്കേണ്ടിവരുംവിധം ലോകസാഹിത്യം ദരിദ്രമാവുകയാണ് വിശ്വസാഹിത്യകാരനായ ഗബ്രിയേല്‍ ഗാര്‍ഷ്യാ മാര്‍ക്വേസിന്റെ വിയോഗത്തിലൂടെ. പല നൂറ്റാണ്ടുകള്‍ക്ക് ഒന്ന് എന്ന അനുപാതത്തില്‍മാത്രം ഉണ്ടാകുന്ന സര്‍ഗാത്മകതയുടെ മഹാവിസ്മയമാണ് ഈ ദുഃഖവെള്ളിയാഴ്ച പുലര്‍ച്ചെ അസ്തമിച്ചത്. സെര്‍വാന്റിസിന്റെ "ഡോണ്‍ ക്വിക്സോട്ട്" ഉണ്ടായത് പതിനേഴാം നൂറ്റാണ്ടിലാണ്. ആ കൃതി സ്പാനിഷ് ഭാഷയില്‍നിന്നുള്ള വിശ്വസാഹിത്യകൃതിയായി മാറി. അതിനുശേഷം രണ്ടു നൂറ്റാണ്ട് ലോകം കാത്തിരിക്കേണ്ടിവന്നു സെര്‍വാന്റിസിനു സമശീര്‍ഷനായി സ്പാനിഷ്...

തുടര്‍ന്നു വായിക്കുക

ഇനിയും ഒഴിഞ്ഞുമാറാനാവില്ല

കല്‍ക്കരിപ്പാട കുംഭകോണത്തിനു പിന്നിലെ ഗൂഢാലോചനയെക്കുറിച്ച് അറിയണമെങ്കില്‍ സിബിഐ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനെ പ്രതിചേര്‍ത്ത് കേസ് അന്വേഷിക്കണമെന്ന് പറഞ്ഞത്, വിവാദമായ കല്‍ക്കരിപ്പാട കുംഭകോണഘട്ടത്തില്‍ കല്‍ക്കരിവകുപ്പ് സെക്രട്ടറിയായിരുന്ന പി സി പരേഖ് ആണ്. ഏതു ജനാധിപത്യ സമൂഹത്തെയും ഞെട്ടിക്കേണ്ട വെളിപ്പെടുത്തലാണിത്. ലോകത്ത് ഒരു പ്രധാനമന്ത്രിയും ഇത്രമേല്‍ നേരിട്ടുള്ള ഒരു കുറ്റപ്പെടുത്തലിനെ, അതും ഉത്തരവാദിത്തമുള്ള സ്ഥാനത്തുനിന്നു വന്ന കുറ്റപ്പെടുത്തലിനെ ഗൗരവത്തിലെടുക്കാതെ അധികാരത്തില്‍ തുടര്‍ന്നിട്ടുണ്ടാവില്ല....

തുടര്‍ന്നു വായിക്കുക

അഭിമാനമുഹൂര്‍ത്തം; ആശങ്കയുടെയും

അഭിമാനിക്കാന്‍ മാത്രമല്ല, ആത്മപരിശോധനയ്ക്കു കൂടിയുള്ള സന്ദര്‍ഭമാവണം സിനിമാലോകത്തിന് ഇത്. അനുഗൃഹീത നടന്‍ സുരാജ് വെഞ്ഞാറമൂടിന് മികച്ച അഭിനേതാവിനുള്ള ദേശീയ പുരസ്കാരം ലഭിച്ചു. അഭിമാനകരവും അഭിനന്ദനാര്‍ഹവുമാണത്. എന്നാല്‍, മലയാള ചലച്ചിത്രലോകത്തിന് ദേശീയതലത്തില്‍ ലഭിച്ച അംഗീകാരം സുരാജിലും "പേരറിയാത്തവര്‍"ക്ക് ലഭിച്ച മികച്ച പരിസ്ഥിതിസംരക്ഷണസന്ദേശം നല്‍കുന്ന ചിത്രത്തിനുള്ള പുരസ്കാരത്തിലും ഒതുങ്ങിനില്‍ക്കുന്നു. മലയാളത്തിന് എന്നു നാം അഭിമാനിക്കുന്ന അവാര്‍ഡുകളില്‍ എത്രയെണ്ണം ശരിക്കും മലയാളത്തിന് അവകാശപ്പെട്ടതാണ് എന്ന് ആലോചിക്കണം....

തുടര്‍ന്നു വായിക്കുക

ആന്റണി മൗനം വെടിയണം

രാജകുമാരനോടുള്ള സ്നേഹം രാജ്യത്തോടുള്ള സ്നേഹത്തിനുമേലെയാകരുത് എന്ന പഴഞ്ചൊല്ലിലെ പൊരുള്‍ രാഹുല്‍ഗാന്ധിയെയും രാജ്യത്തെയും മുന്‍നിര്‍ത്തി പ്രതിരോധമന്ത്രി എ കെ ആന്റണിയെ ജനങ്ങള്‍ ഓര്‍മിപ്പിക്കേണ്ടിയിരിക്കുന്നു.   ഇന്ത്യ-പാക് സൗഹൃദം ഊട്ടിയുറപ്പിക്കാന്‍ പാകത്തില്‍ ശ്രദ്ധേയമായ ഒരു നീക്കം സഫലമാകുന്നതിനെ പ്രതിരോധമന്ത്രിയായിരുന്നുകൊണ്ട് എ കെ ആന്റണി തകര്‍ത്തു എന്നാണ് ഇപ്പോള്‍ അറിയുന്നത്. സിയാചിനെ സമാധാനത്തിന്റെ കൊടുമുടിയാക്കി മാറ്റാനുള്ള നിര്‍ദേശം നടപ്പാകും എന്നുവന്നപ്പോള്‍ എ കെ ആന്റണി അതിനെ തകര്‍ത്തത്, ഇന്ത്യ-പാക് സൗഹൃദം...

തുടര്‍ന്നു വായിക്കുക

ലാഭവിപണിയിലെ നോക്കുകുത്തി

വിഷു- ഈസ്റ്റര്‍ കാലം കേരളീയന്റെ ഏറ്റവും പ്രധാന ഉത്സവകാലംകൂടിയാണ്. വിപണി ഏറ്റവുമധികം സജീവമാകുന്ന ഈ നാളുകളിലാണ്, ന്യായവിലയ്ക്ക് നിത്യോപയോഗ സാധനങ്ങള്‍ ജനങ്ങള്‍ക്ക് എത്തിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യമായി വരുന്നത്. ദൗര്‍ഭാഗ്യവശാല്‍ സര്‍ക്കാര്‍ ഇത്രയേറെ കുറ്റകരമായ അലംഭാവവും അനാസ്ഥയും അവഗണനയും പൊതുവിതരണരംഗത്തോട് കാണിച്ച അനുഭവം കഴിഞ്ഞ ദശാബ്ദത്തിലുണ്ടായിട്ടില്ല.   മാര്‍ക്കറ്റില്‍ കുതിച്ചുയരുന്ന വില പിടിച്ചുനിര്‍ത്താനുള്ള ആയുധമാണ് പൊതുവിതരണ സമ്പ്രദായം. ഓണത്തിനും വിഷുവിനും പെരുന്നാളിനും ക്രിസ്മസിനുമൊക്കെ സപ്ലൈകോയും...

തുടര്‍ന്നു വായിക്കുക

ഇരുട്ടിലേക്ക് നീങ്ങുന്ന കേരളം

കേരളത്തിന്റെ വൈദ്യുതിമേഖല കടുത്ത പ്രതിസന്ധി നേരിടുകയാണ്. വൈദ്യുതി നിയന്ത്രണങ്ങളുടെയും താരിഫ് വര്‍ധനയുടെയും ഫലമായി വികസനമേഖലകള്‍ താറുമാറാകുന്ന സ്ഥിതിയാണ്. ചെറുകിട ജലവൈദ്യുതപദ്ധതികളുടെ നിര്‍മാണം പാതിവഴിയിലായതോടെ സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്താനും വിലവര്‍ധിപ്പിക്കാനും തീരുമാനിച്ചിരുന്നുവെങ്കിലും തെരഞ്ഞെടുപ്പായതിനാല്‍ തല്‍ക്കാലം മരവിപ്പിച്ചുനിര്‍ത്തിയിരുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ തീരുമാനം നടപ്പാക്കാനാണ് നീക്കം.   ദീര്‍ഘവീക്ഷണത്തോടെ പദ്ധതികള്‍...

തുടര്‍ന്നു വായിക്കുക

Archives