• 30 ജൂലൈ 2014
  • 14 കര്‍ക്കടകം 1189
  • 2 ഷവ്വാല്‍ 1435
Latest News :
ഹോം  » ഓഹരി വിപണി  » ലേറ്റസ്റ്റ് ന്യൂസ്

വിപണിയില്‍ നേരിയ നഷ്ടം

മുംബൈ: ഈദ് അവധി കഴിഞ്ഞ് ബുധനാഴ്ച ഉണര്‍ന്ന വിപണിയില്‍ നേരിയ നഷ്ടം. രാവിലെ വ്യാപാരം തുടങ്ങിയപ്പോള്‍ തന്നെ ബോംബെ സ്റ്റോക് എക്സ്ചേഞ്ച് സൂചികയായ സെന്‍സെക്സ് 23.20 പോയിന്‍റ് ഇടിഞ്ഞ് 25968.03ലും ദേശീയ സൂചികയായ നിഫ്റ്റി 12.45പോയിന്‍റ് താഴ്ന്ന് 7736.25ലുമാണ് തുടരുന്നത്. കഴിഞ്ഞ ആള്ചയുടെ അവസാനം നിഷേപകര്‍ ലാഭമെടുക്കാന്‍ തുടങ്ങിയതോടെ വിപണിയില്‍ നേരിയ നഷ്ടമായിരുന്നു. തുടര്‍ന്നു വായിക്കുക

രക്ഷകനെ തേടി റബര്‍ കര്‍ഷകര്‍

കൊച്ചി: രാജ്യാന്തര വിപണിയില്‍ റബര്‍വില വീണ്ടും ഇടിഞ്ഞു, കര്‍ഷകര്‍ കൂടുതല്‍ പ്രതിസന്ധിയില്‍.&ാറമവെ;കുരുമുളകു വില മുക്കാല്‍ ലക്ഷത്തിലേക്ക്. നാളികേര വിളവെടുപ്പ് തടസ്സപ്പെട്ടതോടെ മില്ലുകാര്‍ കൊപ്രയ്ക്കായി വീണ്ടും തമിഴ്നാട്ടില്‍. സ്വര്‍ണവില ചാഞ്ചാടി, പവന്റെ വില കുറഞ്ഞു. സംസ്ഥാനത്തെ റബര്‍കര്‍ഷകര്‍ രക്ഷകനെ തേടുകയാണ്. നാലുവര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കിലാണ് റബര്‍. ആര്‍എസ്എസ് നാലാം ഗ്രേഡ് റബര്‍ 14,100 രൂപയില്‍ വിപണനം തുടങ്ങിയെങ്കിലും ഈ നിരക്കില്‍ കച്ചവടങ്ങളില്‍ ഏര്‍പ്പെടാന്‍ വ്യവസായികള്‍ തയ്യാറായില്ല.   ഇതോടെ 13,900 ലേക്ക്...

തുടര്‍ന്നു വായിക്കുക

വിപണിയില്‍ സമ്മിശ്ര വികാരങ്ങള്‍

ഓഹരിവിപണി വീണ്ടും പുതിയ റെക്കോഡിട്ട വാരമാണ് കടന്നു പോയത്. നിഫ്റ്റി 7841 എന്ന എക്കാലത്തെയും ഉയര്‍ന്ന നിലയിലാണ്. ആഗോളതലത്തില്‍ ചൈനയില്‍നിന്നുള്ള ഉല്‍പ്പാദന സൂചിക സംബന്ധിച്ച കണക്കുകള്‍ പ്രതീക്ഷിച്ചതിലും മികച്ചതായിരുന്നു. യൂറോപ്പില്‍നിന്നുള്ള ചില സൂചനകളും പ്രതീക്ഷിച്ചതിലും നന്നായിരുന്നു. എന്നാല്‍, ജര്‍മനിയിലെ വ്യവസായ അന്തരീക്ഷം അത്ര നന്നല്ലെന്നാണ് അവിടെനിന്നുള്ള സൂചനകള്‍.   നിഫ്റ്റി 1.7 ശതമാനവും സെന്‍സെക്സ് 3.6 ശതമാനവും ഉയര്‍ന്നു. എന്നാല്‍ ബാങ്കിങ്, നിഫ്റ്റി ജൂനിയര്‍, മിഡ് കാപ് സൂചികകളൊക്കെ നഷ്ടത്തിലാണ് അവസാനിച്ചത്. വിദേശ നിക്ഷേപക...

തുടര്‍ന്നു വായിക്കുക

സ്വര്‍ണത്തിന് ചാഞ്ചാട്ടം

കൊച്ചി: ഉക്രയ്നിലെ വിമാനദുരന്തം രാജ്യാന്തര സ്വര്‍ണവിപണിയില്‍ സ്വാധീനംചെലുത്തി. വിദേശ റബര്‍ ഇറക്കുമതി കനത്തതോടെ ടയര്‍ ലോബി ഷീറ്റ് വില ഇടിച്ചു. ആഭ്യന്തര ഡിമാന്‍ഡില്‍ കുരുമുളക് കരുത്തു നിലനിര്‍ത്തി. പ്രതികൂല കാലാവസ്ഥ നാളികേര വിളവെടുപ്പ് തടസ്സപ്പെടുത്തി. ആഗോളവിപണിയില്‍ മഞ്ഞലോഹ വിലയില്‍ വന്‍ ചാഞ്ചാട്ടം. വാരത്തിന്റെ തുടക്കത്തില്‍ വിലത്തകര്‍ച്ച നേരിട്ട സ്വര്‍ണം രണ്ടാം പകുതിയില്‍ കുതിച്ചുചാടാന്‍ ശ്രമിച്ചു. തുടക്കത്തില്‍ ട്രോയ് ഔണ്‍സിന്&ാറമവെ;1339 ഡോളറില്‍ നീങ്ങിയ സ്വര്‍ണം 1300 ലെ താങ്ങും തകര്‍ത്ത് 1293 ലേക്ക് ഇടിഞ്ഞു. വിപണിയുടെ...

തുടര്‍ന്നു വായിക്കുക

വിപണി പ്രതീക്ഷയോടെ

പോയവാരം നിഫ്റ്റി 200 പോയിന്റിന്റെ നേട്ടത്തോടെയാണ് അവസാനിച്ചത്. ആഗോളവിപണിയില്‍ കാര്യമായ മുന്നേറ്റം ഇല്ലാതിരുന്നിട്ടും ആഭ്യന്തരഘടകങ്ങളുടെ പിന്‍ബലത്തിലായിരുന്നു ഈ മുന്നേറ്റം. മണ്‍സൂണ്‍ മെച്ചപ്പെട്ടതായുള്ള വാര്‍ത്തകളും വിപണിയെ തുണച്ചു. പലസ്തീന്‍-ഇസ്രയേല്‍ പ്രശ്നങ്ങളും ഉക്രയ്ന്‍-റഷ്യ പ്രശ്നങ്ങളും ആഗോളവിപണികളെ നിരാശയിലാക്കി. ടിസിഎസിന്റെ ആദ്യപാദ ഫലങ്ങള്‍ പുറത്തുവന്നത് വിപണിയുടെ പ്രതിക്ഷയ്ക്ക് അപ്പുറത്തായിരുന്നെങ്കിലും ബജാജ് ഓട്ടോ നിരാശപ്പെടുത്തി. അടുത്തവാരം കൂടുതല്‍ കമ്പനിഫലങ്ങള്‍, ആഗോളതലത്തിലെ വിഷയങ്ങള്‍ എന്നിവ വിപണിയെ സ്വാധീനിക്കും. തുടര്‍ന്നു വായിക്കുക

സ്വാധീനം ചെലുത്താവുന്ന ഘടകങ്ങള്‍ നിരവധി

കേന്ദ്രബജറ്റ് അവതരണത്തിനുശേഷം വിദേശ നിക്ഷേപകര്‍ വിപണിയില്‍ ലാഭമെടുക്കലിന് തിരക്കുകൂട്ടിയതോടെ പോയവാരം വിപണി നഷ്ടത്തിലേക്കു വഴുതി. നികുതിയില്‍നിന്ന് ഒഴിവാകുന്നത് തടയുന്ന "ഗാര്‍" നടപ്പാക്കുന്നതിനെക്കുറിച്ചുള്ള കോര്‍പ്പറേറ്റുകളുടെ ആശങ്കകളും മണ്‍സൂണ്‍ പ്രതീക്ഷിച്ചതിലും കുറവായതും നിക്ഷേപകരുടെ ലാഭമെടുക്കലുമെല്ലാം വിപണിയെ പ്രതികൂലമായി ബാധിച്ചു. റെയില്‍ ബജറ്റ് ഉയര്‍ത്തിയ നിരാശയെത്തുടന്ന് റെയില്‍വേയുമായി ബന്ധപ്പെട്ട ഓഹരികളിലും തകര്‍ച്ചയുണ്ടായി. പണപ്പെരുപ്പവും ധനക്കമ്മിയും നിയന്ത്രിക്കുമെന്ന് ബജറ്റില്‍ സൂചനയുണ്ടെങ്കിലും...

തുടര്‍ന്നു വായിക്കുക

Archives