ഫോക്സ് വാഗണ്‍ ടൈഗണ്‍

ഫോക്സ് വാഗണിന്റെ ചെറു സ്പോര്‍ട് യൂട്ടിലിറ്റി വാഹനം ടൈഗണ്‍ ഇന്ത്യന്‍ വിപണികളിലടക്കം ആദ്യമെത്തുമെന്ന് സൂചന. തെക്കേ അമേരിക്ക ഇന്ത്യന്‍ വിപണിയെ ലക്ഷ്യമാക്കിയാണ് ഫോക്സ് വാഗണ്‍ ടൈഗണ്‍ വികസിപ്പിച്ചതെന്നാണ് സൂചന. ഫോക്സ് വാഗണിന്റെ പുത്തന്‍തലമുറ എസ്യുവികളില്‍ ആദ്യത്തേതാണ് ടൈഗണെന്നാണ് കരുതപ്പെടുന്നത്. 3859 എംഎം ആവും വിപണിയിലെത്തുന്ന ടൈഗണിന്റെ നീളം. 108 ബിഎച്ച്പി പരമാവധി കരുത്ത് പകരുന്ന മൂന്നു സിലിണ്ടര്‍ ടര്‍ബോ ചാര്‍ജ്ഡ് 1.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാവും വാഹനത്തിന് കരുത്ത് പകരുക. ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം അടക്കമുള്ള...
തുടര്‍ന്നു വായിക്കുകമാരുതിയുടെ അറ്റലാഭം 80 ശതമാനം ഉയര്‍ന്നു

കാര്‍നിര്‍മാതാക്കളായ മാരുതിയുടെ നാലാംപാദ ലാഭം വിപണിപ്രതീക്ഷകളെ അസ്ഥാനത്താക്കി 80 ശതമാനം ഉയര്‍ന്നു. അതേസമയം, പോയവര്‍ഷം 12 വര്‍ഷത്തിനിടയിലെ വില്‍പ്പനമാന്ദ്യമാണ് കമ്പനി നേരിട്ടത്. മാരുതിയുടെ വിവിധോദ്ദേശ്യ വാഹനമായ എര്‍ട്ടിഗയുടെ വില്‍പ്പനവര്‍ധനയും ജപ്പാനിലെ യെന്നിനുണ്ടായ മൂല്യത്തകര്‍ച്ചയുമാണ് നാലാംപാദത്തില്‍ തുണയായത്. ഇക്കാലയളവിലെ അറ്റലാഭം 1148 കോടി രൂപയാണ്. അതേസമയം, വിപണിയുടെ പ്രതീക്ഷ 722 കോടി രൂപയായിരുന്നു. മാരുതിയുടെ മികച്ച ഫലം പുറത്തുവന്നതിനെത്തുടര്‍ന്ന് ഓഹരിവില 5.3 ശതമാനം ഉയര്‍ന്നു. പോയ സാമ്പത്തികവര്‍ഷം വിവിധോദ്ദേശ്യ...
തുടര്‍ന്നു വായിക്കുകമാരുതി ഡിസയര്‍ റീഗല്‍ വിപണിയിലെത്തുന്നു
ചെറു കാറുകള്‍ക്കിടയിലെ മത്സരം ക്രമേണ എന്‍ട്രി ലെവല്‍ സെഡാന്‍ കാറുകളിലേക്കു വഴിമാറുന്ന പ്രവണത വര്‍ധിക്കുന്നു. ഈ മത്സരം രൂക്ഷമാക്കാന്‍ മാരുതിയുടെ സെഡാനായ ഡിസയറിന്റെ റീഗല്‍ വിപണിയിലെത്തുന്നു. അടുത്തിടെ വിപണിയില്‍ അവതരിപ്പിച്ച ഷെവര്‍ലെയുടെ സെയ്ല്‍, ഹോണ്ടയുടെ അമേസ് എന്നിവയ്ക്ക് കടുത്ത ഭീഷണിയുയര്‍ത്തിയാണ് റീഗല്‍ വിപണിയിലെത്തുന്നത്. 5.95 ലക്ഷം രൂപയാണ് ഇതിന്റെ വില. കാര്‍ വിപണി നേരിടുന്ന മാന്ദ്യം മറികടക്കാന്‍ മാരുതി അതിന്റെ ജനപ്രിയ മോഡലുകളുടെ പരിഷ്കരിച്ച പതിപ്പുകള്‍ വിപണിയിലിറക്കാന്‍ തയ്യാറെടുക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍...
തുടര്‍ന്നു വായിക്കുകടൊയോട്ട ഹൈബ്രിഡ് വാഹനങ്ങളുടെ വില്‍പ്പന 5 ലക്ഷം യൂണിറ്റ് കവിഞ്ഞു

ടൊയോട്ട ഹൈബ്രിഡ് വാഹനങ്ങളുടെ ആഗോള വില്‍പ്പന മാര്‍ച്ച് 31ന് അഞ്ച് ദശലക്ഷം യൂണിറ്റുകള്‍ കവിഞ്ഞതായി ടൊയോട്ട മോട്ടോര്‍ കോര്‍പറേഷന്‍ അറിയിച്ചു. 5.125 ദശലക്ഷം യൂണിറ്റുകളാണ് മാര്‍ച്ച് 31ലെ വില്‍പ്പന. കഴിഞ്ഞവര്‍ഷത്തെ ഹൈബ്രിഡ് വാഹനങ്ങളുടെ വില്‍പ്പന മൊത്തം ആഗോള വില്‍പ്പനയുടെ 14 ശതമാനവും ജപ്പാനിലെ വില്‍പ്പനയുടെ 40 ശതമാനവുമായിരുന്നു. നിലവില്‍ 80 രാജ്യങ്ങളിലും വിവിധ മേഖലകളിലുമായി 19 ഹൈബ്രിഡ് പാസഞ്ചര്‍ കാര്‍ മോഡലുകളും ഒരു പ്ലഗ് ഇന്‍ ഹൈബ്രിഡ് മോഡലുമാണ് ടൊയോട്ടയുടേതായി വിപണിയിലുള്ളത്. 2015 ഡിസംബറിനകം 18 പുതിയ ഹൈബ്രിഡ് വാഹനങ്ങള്‍ പുറത്തിറക്കാനും...
തുടര്‍ന്നു വായിക്കുകറോയല് എന്‍ഫീല്‍ഡിന്റെ ബുള്ളറ്റ് 500 വിപണിയില്‍

റോയല്‍ എന്‍ഫീല്‍ഡിന്റെ ബുള്ളറ്റ് 500 വിപണിയിലെത്തി. അതിശക്തമായ കാര്‍ബറേറ്റഡ് 500 സിസി യൂണിറ്റ് കണ്‍സ്ട്രക്ഷന്‍ എന്‍ജിന്‍ (യുസിഇ), 40.9 എന്‍എം ടോര്‍ക്ക്, ഭംഗിയാര്‍ന്ന രൂപകല്‍പ്പന, ഫോറസ്റ്റ് ഗ്രീന്‍ നിറം ഇവയാണ് പുതിയ ബുള്ളറ്റ് 500ന്റെ പ്രത്യേകതകള്‍. ഇന്ത്യന്‍വിപണിയിലെ ബുള്ളറ്റ് പ്രേമികള്‍ക്കുവേണ്ടി പ്രത്യേകം രൂപകല്‍പ്പന ചെയ്തതാണ് പുതിയ ബുള്ളറ്റ് 500 എന്ന് റോയല്‍ എന്‍ഫീല്‍ഡ് സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് സീനിയര്‍ വൈസ് പ്രസിഡന്റ് ഷാജി കോശി പറഞ്ഞു. പണ്ടുമുതല്‍ക്കേ ബുള്ളറ്റിന്റെ ഏറ്റവും മികച്ച വിപണിയായ കേരളം, ഹരിയാന, പഞ്ചാബ്,...
തുടര്‍ന്നു വായിക്കുകവിക്ടറി ബൈക്കുകള്‍ ഇന്ത്യന്‍ വിപണിയിലേക്ക്

അമേരിക്കന്‍ ജനപ്രിയ ബൈക്കായ വിക്ടറി ഇന്ത്യയിലേക്ക്. വീ ട്വിന്‍ എന്‍ജിനുകള്‍ കരുത്ത് പകരുന്ന വിക്ടറി ബൈക്കുകള്‍ 2013 അവസാനത്തോടെ ഇന്ത്യന്‍ വിപണിയില്‍ സാനിധ്യമറിയിക്കും. വിക്ടറി വിഷന്‍, ക്രോസ് കണ്‍ട്രി ടൂര്‍ എന്നീ മോഡലുകളാണ് ആദ്യം ഇന്ത്യയിലെത്തുക. 11.40 ലക്ഷം മുതല്‍ 12.21 ലക്ഷം വരെയാവും ഇവയുടെ വില. പോളാരിസിന്റെ ഉടമസ്ഥതയിലുള്ള ഇരുചക്ര വാഹന ബ്രാണ്ടാണ് വിക്ടറി. അമേരിക്കയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ബൈക്കുകളാവും ആദ്യഘട്ടത്തില്‍ ഇന്ത്യന്‍ വിപണിയിലെത്തുക. പ്രമുഖ ബ്രാന്റുകളായ ഡ്യുക്കാട്ടി, ബിഎംഡബ്ല്യൂ, അപ്രീലിയ, ഹാര്‍ലി ഡേവിഡ്സണ്‍...
തുടര്‍ന്നു വായിക്കുകസ്കാല വേരിയന്റ് ട്രാവലോഗ്

സ്കാല സെഡാന്റെ ലിമിറ്റഡ് എഡിഷന്‍ വേരിയന്റ് ട്രാവലോഗ് എഡിഷന്‍ ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോ ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചു. ആര്‍എക്സ്സഡ് ഡീസല്‍ പതിപ്പില്‍ അധികസൗകര്യങ്ങള്‍ ഉള്‍പ്പെടുത്തിയതാണ് ട്രാവലോഗ് എഡിഷന്‍. 9.78 ലക്ഷം രൂപയാണ് ന്യൂഡല്‍ഹിയിലെ എക്സ് ഷോറൂം വില. മെയ് 31 വരെ പരിമിതമായി മാത്രം നിര്‍മ്മിക്കുന്ന ട്രാവലോഗ് എഡിഷന്‍ കാറുകള്‍ വാങ്ങാം. ഇന്റഗ്രേറ്റഡ് ടച്ച് സ്ക്രീന്‍ മള്‍ട്ടിമീഡിയ നാവിഗേഷന്‍ സംവിധാനം, ബ്ലൂടൂത്ത് കണക്ടിവിറ്റി, ഡി വി ഡി പ്ലെയര്‍ , റിയര്‍ സണ്‍ഷെയ്ഡ്, ഇന്‍ഡിക്കേറ്ററുകള്‍ ഘടിപ്പിച്ച ഔട്ട്സൈഡ്...
തുടര്‍ന്നു വായിക്കുകരാജ്യത്തെ കാര്‍വില്‍പ്പന 7 ശതമാനം ഇടിഞ്ഞു

ന്യൂഡല്‍ഹി: കഴിഞ്ഞ ഒരു ദശകത്തിനിടയില്‍ ആദ്യമായി രാജ്യത്തെ കാര്‍ വില്‍പന ഏഴുശതമാനം ഇടിഞ്ഞു. മാര്‍ച്ചില്‍മാത്രം വില്‍പ്പനയില്‍ 22.51 ശതമാനം ഇടിവാണുണ്ടായത്. സമ്പദ് വ്യവസ്ഥയുടെ മങ്ങിയ പ്രകടനത്തെ തുടര്‍ന്നാണ് 2012-13 സാമ്പത്തികവര്‍ഷം രാജ്യത്തെ വാഹന വ്യവസായമേഖല താഴേക്കുപോയതെന്ന് സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ച്ചറേഴ്സ് (സിയാം) വ്യക്തമാക്കി. ഇക്കഴിഞ്ഞ സാമ്പത്തികവര്‍ഷം 18,95,471 യൂണിറ്റ് പാസഞ്ചര്‍ കാറുകളാണ് ഇന്ത്യയില്‍ വിറ്റഴിച്ചത്. മുന്‍ സാമ്പത്തികവര്‍ഷം 20,31,306 യൂണിറ്റുകള്‍ വിറ്റഴിച്ച സ്ഥാനത്താണ് ഈ ഇടിവ് ദൃശ്യമായിരിക്കുന്നത്....
തുടര്‍ന്നു വായിക്കുകനവീകരിച്ച എസ്എക്സ് 4 വിപണിയില്‍

സെഡാനുകളുടെ വിഭാഗത്തിലെ സാന്നിധ്യം ശക്തമാക്കി മാരുതി സുസുകി പൂര്‍ണമായും നവീകരിച്ച എസ്എക്സ് 4 വിപണിയില്‍ ഇറക്കി. ഇന്റീരിയര്‍, എക്സ്റ്റീരിയര്‍ നവീകരണങ്ങള്‍, മെച്ചപ്പെടുത്തിയ പ്രകടനം, കൂടുതല്‍ ഇന്ധനക്ഷമത എന്നിവയാണ് പുതിയ എസ്എക്സ് 4-ന്റെ സവിശേഷത. ഇന്ധനക്ഷമത ആറുശതമാനം മെച്ചപ്പെടുത്തി. പെട്രോളില്‍ ലിറ്ററിന് 16.51 കി.മീ, സൂപ്പര്‍ ടര്‍ബോ ഡീസലിന് 21.79 കിലോമീറ്ററും സിഎന്‍ജി വേരിയന്റിന് 22.1 കിലോമീറ്ററുമാണ് ഇന്ധനക്ഷമതയെന്ന് നിര്‍മ്മാതാക്കള്‍ പറയുന്നു. ടച്ച് സ്ക്രീന്‍ ഓഡിയോ നാവിഗേഷന്‍ തുടങ്ങിയ സൗകര്യങ്ങളും ലഭ്യമാണ്. ടേണ്‍...
തുടര്‍ന്നു വായിക്കുകറോയല് എന്‍ഫീല്‍ഡിന്റെ കഫേ റേസര്‍ ഈ വര്‍ഷം വിപണിയിലെത്തും

രാജ്യത്തെ ഇരുചക്രവാഹന വിപണിയില്‍ ലക്ഷ്വറി യാത്രാനുഭവം നല്‍കുന്ന ക്രൂയിസ് ബൈക്കുകളായി റോയല്‍ എന്‍ഫില്‍ഡിന്റെ പുതിയ ടു വീലര്‍ കഫേ റേസര്‍ ഈ വര്‍ഷം വിപണിയിലെത്തും. 250 സിസി വിഭാഗത്തിലാണ് കഫേ റേസര്‍ മാറ്റുരക്കാന്‍ എത്തുന്നത്. നിലവില്‍ ഇപ്പോള്‍ ഈ വിഭാഗത്തില്‍ ഹോണ്ട, സുസുക്കി, യമഹ എന്നിവയില്‍ നിന്ന് എന്‍ഫില്‍ഡ് കനത്ത മത്സരമാണ് നേരിടുന്നത്.രണ്ടുലക്ഷം രൂപയാണ് പുതിയ ബൈക്കിന്റെ വില എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. തുടര്‍ന്നു വായിക്കുക
മഹീന്ദ്രയുടെ ഇലക്ട്രിക് കാര്‍ "ഇ2ഒ" വിപണിയില്‍

പൂര്‍ണമായും വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന പുതിയ കാര്‍ മഹീന്ദ്ര വിപണിയിലെത്തിച്ചു. കാര്‍ നഗരങ്ങളിലെ ഉപയോഗത്തിന് ഇണങ്ങുംവിധമാണ് റേവാ പിന്തുണയുള്ള മഹീന്ദ്ര ഇ2ഒയുടെ രൂപകല്‍പ്പന. സബ്സിഡി കഴിഞ്ഞുള്ള ഡല്‍ഹിയിലെ വില 5.96 ലക്ഷം രൂപ. നൂതനമായ ലിതിയം അയേണ്‍ ബാറ്ററി, ത്രീഫേസ് ഇന്‍ഡക്ഷന്‍ ഇലക്ട്രിക് മോട്ടോര്‍ എന്നിവയാണ് ഇ2ഒയ്ക്ക് കരുത്തുപകരുന്നത്. ഓട്ടോമാറ്റിക് ഗിയറുകളാണ് വാഹനത്തില്‍. വീടുകളില്‍ ലഭ്യമായ 15എ പവര്‍ സോക്കറ്റ് ഉപയോഗിച്ച് ഇ2ഒ ചാര്‍ജ്ചെയ്യാം. 100 കിലോമീറ്റര്‍ ഓടാവുന്ന മുഴുവന്‍ ചാര്‍ജിന് അഞ്ചുമണിക്കൂര്‍ ചാര്‍ജ് ചെയ്താല്‍ മതി....
തുടര്‍ന്നു വായിക്കുക

