വെള്ളക്കടുവകളുടെ നിറത്തിന് കാരണം ജനിതകമാറ്റം

ബീജിങ്: ഇന്ത്യന്‍ വനാന്തരങ്ങളില്‍ കാണപ്പെട്ടിരുന്ന വെള്ളക്കടുവകളുടെ ധവളസൗന്ദര്യത്തിന്റെ രഹസ്യം ഗവേഷകര്‍ കണ്ടെത്തി. നിലവിലുള്ള വര്‍ണജീനുകളിലുണ്ടായ ചെറിയ ഒരു മാറ്റമാണ് നിറംമാറ്റത്തിന് കാരണമെന്ന് ചൈനയിലെ പെക്കിങ് സര്‍വകലാശാലയിലെ ഗവേഷകര്‍ പറയുന്നു. ബംഗാള്‍കടുവകളുടെ വകഭേദമായ വെള്ളക്കടുവകളുടെ മനോഹരമായ നിറത്തിനു പിന്നിലെ കാരണം ഇതുവരെ നിഗൂഢമായിരുന്നു. വ്യത്യസ്ത നിറങ്ങള്‍ പ്രദാനംചെയ്യുന്ന "എസ്എല്‍സി 4 5എ2" ജീനിലുണ്ടാവുന്ന ചെറിയ മാറ്റമാണ് ഇവയ്ക്ക് വെളുത്ത നിറം നല്‍കുന്നത്. കുതിരകള്‍, മീനുകള്‍, കോഴിക്കുഞ്ഞുങ്ങള്‍, ആധുനിക...
തുടര്‍ന്നു വായിക്കുകഉച്ചയ്ക്കുശേഷം കീമോചെയ്താല്‍ മുടി കൊഴിയല്‍ കുറയും

വാഷിങ്ങ്ടണ്‍: അര്‍ബുദ ചികിത്സയുടെ ഭാഗമായി നടത്തുന്ന റേഡിയോതെറാപ്പി, കീമോതെറാപ്പി എന്നിവ വൈകിട്ടാക്കിയാല്‍ രോഗിയുടെ മുടി കൊഴിയാനുള്ള സാധ്യത കുറവാണെന്ന് പഠനം. ഇന്ത്യന്‍ ഗവേഷകനുള്‍പ്പെടെയുള്ള പഠനസംഘം എലികളില്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. ദക്ഷിണ കാലിഫോര്‍ണിയ സര്‍വകലാശാല, സാല്‍ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ബയോളജിക്കല്‍ സ്റ്റഡീസ്, കാലിഫോര്‍ണിയ സര്‍വകലാശാല എന്നിവിടങ്ങളിലെ ഗവേഷകരാണ് പഠനം നടത്തിയത്. തുടര്‍ന്നു വായിക്കുക
ലോകത്തെ ഏറ്റവും ചെറിയ തുള്ളി പുനഃസൃഷ്ടിച്ചതായി ശാസ്ത്രജ്ഞര്‍

വാഷിങ്ടണ്‍: 1380 കോടി വര്‍ഷം മുമ്പ്, പ്രപഞ്ചം സൃഷ്ടിച്ച മഹാവിസ്ഫോടനത്തിന് ശേഷമുള്ള ദ്രവ്യത്തിന്റെ ഏറ്റവും ചെറിയതുള്ളികള്‍ ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡറില്‍(എല്‍എച്ച്സി) പുനഃസൃഷ്ടിച്ചതായി ശാസ്ത്രജ്ഞര്‍ അവകാശപ്പെട്ടു. പ്രകാശത്തോടടുത്ത വേഗത്തില്‍ പ്രോട്ടോണുകളും ലെഡ് അയണും കൂട്ടിയിടിപ്പിച്ചാണ് ലോകത്തെ ഏറ്റവും ചെറിയ ദ്രവ്യത്തുള്ളികള്‍ സൃഷ്ടിച്ചത്. മൂന്നോ അഞ്ചോ പ്രോട്ടോണുകളുടെ വലുപ്പംമാത്രമാണ് അല്‍പ്പായുസ്സുള്ള ഈ തുള്ളികള്‍ക്കുള്ളത്. ഗ്ലുവോണ്‍ പ്ലാസ്മ എന്ന പരമാണുകണികയുടെ സ്വഭാവത്തിലാണ് ഈ തുള്ളികള്‍ "ഒഴുകുന്നത്". പ്രോട്ടോണ്‍,...
തുടര്‍ന്നു വായിക്കുകമൊബൈല് ചാര്‍ജാവാന്‍ 20 സെക്കന്റ്

വാഷിംഗ്്ടണ്‍: ഇന്ത്യന്‍വംശജയായ വിദ്യാര്‍ഥിനി ഇരുപതു സെക്കന്‍ഡ് കൊണ്ട് ചാര്‍ജുചെയ്യാവുന്ന മൊബൈല്‍ ഫോണ്‍ ചാര്‍ജര്‍ കണ്ടുപിടിച്ചു. കാലിഫോര്‍ണിയയിലെ സറാടോഗയില്‍ താമസിക്കുന്ന 18 കാരി ഇഷ ഖാരെയാണ് ചെറുപ്പക്കാരിലെ താരമായത്. ഇന്റല്‍ ഫൗണ്ടേഷന്‍ യങ് സയന്റിസ്റ്റ് ബഹുമതിയും നേടി. ബാറ്ററിക്കുള്ളില്‍ വെക്കാവുന്ന ഉപകരണമാണിത്. തുടര്‍ന്നു വായിക്കുക
ഇന്ത്യന്‍ ഡോള്‍ഫിനുകളും ആനകളും വംശനാശത്തിലേക്ക്

ലണ്ടന്‍: ഇന്ത്യന്‍ ഡോള്‍ഫിനുകളും കാട്ടാനകളും ലോകത്തെ വംശനാശം സംഭവിക്കുന്ന 100 സസ്തനികളുടെ പട്ടികയില്‍ ഇടംപിടിച്ചു. പരിണാമപരമായി വ്യത്യസ്തത പുലര്‍ത്തുന്നതും ആഗോളതലത്തില്‍ ഭീഷണി നേരിടുന്നതുമായ സസ്തനികളെ ഉള്‍പ്പെടുത്തി സുവോളജിക്കല്‍ സൊസൈറ്റി ഓഫ് ലണ്ടനാണ് പട്ടിക തയ്യാറാക്കിയത്. ത്വക്കിലൂടെ പ്രസവിക്കുന്ന തവളകളും സയനൈഡ് വിഷം പോലും പ്രതിരോധിക്കുന്ന അപൂര്‍വയിനം സസ്തനികളും പട്ടികയില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. ഏഷ്യന്‍ വന്‍കരയിലെ ഏറ്റവും വലിയ സസ്തനിയായ ആനയുടെ വംശം വന്‍ ഭീഷണിയാണ് നേരിടുന്നത്. പട്ടികയില്‍ 17-ാം സ്ഥാനത്താണ് ഇവ....
തുടര്‍ന്നു വായിക്കുകമൃതനക്ഷത്രങ്ങളുടെ അന്തരീക്ഷത്തില്‍ ഭൂമിക്ക് സമാനമായ ഗ്രഹങ്ങള്‍

ലണ്ടന്‍: മൃതനക്ഷത്രങ്ങളുടെ അന്തരീക്ഷത്തില്‍ ഭൂമിക്ക് സമാനമായ ഗ്രഹങ്ങളുടെ അടയാളങ്ങള്‍ കണ്ടെത്തിയതായി ശാസ്ത്രജ്ഞര്‍. ഹബ്ബിള്‍ ബഹിരാകാശ ടെലിസ്കോപ്പിലാണ് ഇത് പതിഞ്ഞത്. കേംബ്രിഡ്ജ് സര്‍വകലാശാലയിലെ ജെയ് ഫാരിഹിയുടെ നേതൃത്വത്തില്‍ ബഹിരാകാശ ശാസ്ത്രജ്ഞര്‍ നടത്തിയ നിരീക്ഷണത്തിലാണ് കണ്ടെത്തല്‍. വെള്ളക്കുള്ളന്മാര്‍ എന്നറിയപ്പെടുന്ന മൃതനക്ഷത്രങ്ങള്‍ അവയില്‍ പതിക്കുന്ന ഉല്‍ക്കകള്‍പോലുള്ള വസ്തുക്കളില്‍നിന്നുള്ള അവശിഷ്ടങ്ങളാല്‍ മലിനമാക്കപ്പെടുകയാണെന്ന് ഗവേഷകര്‍ അറിയിച്ചു. പാറകള്‍ നിറഞ്ഞ ഗ്രഹങ്ങളുടെ കൂട്ടങ്ങള്‍...
തുടര്‍ന്നു വായിക്കുകവിധിപറയും ഈ വെബ്സൈറ്റുകള്‍
രഹസ്യമല്ലാത്തതെല്ലാം പരസ്യമാണ് എന്ന സൂത്രവാക്യം ഉപയോഗപ്പെടുത്തിയാണ് ഇന്ന് നമുക്ക് ഇന്റര്‍നെറ്റിലൂടെ പല വിവരങ്ങളും ലഭ്യമാകുന്നത്. ഉദാഹരണത്തിന് കോടതിവിധികള്‍. കോടതിവിധികള്‍ രഹസ്യമല്ല. പക്ഷേ, അതു വേണമെങ്കില്‍ കോടതിവരാന്ത കയറിയിറങ്ങണം. അത് പഴയകാലം. ഇന്റര്‍നെറ്റിന്റെ വരവോടെ സ്ഥിതി കുറെയൊക്കെ മാറി. ഇന്ന് സുപ്രീം കോടതിയും ഹൈക്കോടതിയും തങ്ങളുടെ വെബ്സൈറ്റുകളില്‍ കോടതിവിധികള്‍ പ്രസിദ്ധപ്പെടുത്തുന്നുണ്ട്. ഇതുകൂടാതെ കേന്ദ്രസര്‍ക്കാരിന്റെ "ജഡ്ജ്മെന്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം" അഥവാ ജൂഡിസ് http://judis.nic.in/ എന്ന വിലാസത്തില്‍ പോയാല്‍...
തുടര്‍ന്നു വായിക്കുകഡിസൈന് ചെയ്യാം; കാന്തിക സൂപ്പര്‍ ആറ്റങ്ങള്‍

കാന്തിക സൂപ്പര്‍ ആറ്റങ്ങള്‍ സൃഷ്ടിച്ച് തന്മാത്രാ ഇലക്ട്രോണിക്സില്‍ വമ്പന്‍ കുതിച്ചുചാട്ടത്തിനു വഴിയൊരുക്കുന്ന നേട്ടം കൈവരിച്ചിരിക്കുകയാണ് വെര്‍ജീനിയ കോമണ്‍വെല്‍ത്ത് സര്‍വകലാശാലയിലെയും ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയിലെയും ഗവേഷകര്‍. സൂപ്പര്‍ ആറ്റങ്ങള്‍ നേരത്തെത്തന്നെ പരീക്ഷണശാലയില്‍ സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് കാന്തിക സൂപ്പര്‍ ആറ്റങ്ങള്‍ ((Magnetic Super Atoms) സൃഷ്ടിക്കപ്പെടുന്നത്. എന്താണ് സൂപ്പര്‍ ആറ്റങ്ങള്‍ എന്നാണോ? ആറ്റങ്ങളുടെ ചെറു കൂട്ടമാണ് സൂപ്പര്‍ ആറ്റം എന്നുപറയാം. ഇവയ്ക്ക് ആവര്‍ത്തനപ്പട്ടികയിലെ പല...
തുടര്‍ന്നു വായിക്കുകഇന്റര്നെറ്റിലെ ഒരു ചെറിയഫോട്ടോഷോപ്പ്...
പല കാരണങ്ങളാല്‍ നിങ്ങള്‍ക്ക് ഉദ്ദേശിച്ച സോഫ്റ്റ്വെയര്‍ നിങ്ങളുടെ കംപ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ചെയ്യാന്‍ കഴിഞ്ഞില്ലെന്നു വരാം. ഔദ്യോഗിക ആവശ്യത്തിനായി തന്ന ലാപ്ടോപ് ആകാം, തൊഴിലിടത്തെ കംപ്യൂട്ടര്‍ ആകാം, അല്ല ഇത്തരം സോഫ്റ്റ്വെയര്‍ താങ്ങാനുള്ള ശേഷി ഇല്ലാത്ത കംപ്യൂട്ടര്‍ ആകാം... ഇങ്ങനെ വരുമ്പോള്‍ ഇത്തരം സോഫ്റ്റ്വെയര്‍ സേവന രൂപത്തില്‍ കിട്ടിയാല്‍ എന്തു സൗകര്യം എന്ന് നിങ്ങള്‍ ആലോചിച്ചുപോകും. ഇത്തരം ക്ലൗഡ് സേവനങ്ങളില്‍ ഒരുപക്ഷേ ഏറ്റവും പ്രചാരത്തിലുള്ളത് ഗൂഗിളിന്റെ ഡോക്സ് (https://docs.google.com/) സേവനം ആണ്. മൈക്രോസോഫ്റ്റ് ഓഫീസ്/ഓപ്പണ്‍...
തുടര്‍ന്നു വായിക്കുകസ്വന്തമായി ഒരു കട; ഇന്റര്‍നെറ്റില്‍
മാലയും വളയും കമ്മലും ഒക്കെ ഉണ്ടാക്കി സുഹൃത്തുക്കള്‍ക്ക് വില്‍ക്കുന്ന ചെറുസംരംഭകനാണോ നിങ്ങള്‍? അല്ലെങ്കില്‍ കിടക്കവിരികളും കുഷ്യന്‍കവറുകളും ഒക്കെ പെയിന്റ്ചെയ്ത് ബന്ധുക്കള്‍ക്ക് കൊടുക്കാറുണ്ടോ? ഇത്തരം കലാവാസന നിങ്ങളില്‍ ഉണ്ടെങ്കില്‍ അതിന് വിപണി കണ്ടെത്താന്‍ ഒന്നു ശ്രമിച്ചുകൂടെ? ഇതിന് നിങ്ങളെ സഹായിക്കാന്‍ ഇന്ന് നിരവധി കച്ചവടചന്തകള്‍ (മാര്‍ക്കറ്റ്പ്ലേസസ്)}ഇന്റര്‍നെറ്റില്‍ ഉണ്ട്. ചെരിപ്പ്, ബാഗ്, ബെല്‍റ്റ്, ഷോക്കേസില്‍ വയ്ക്കാന്‍ പറ്റിയ സാധനങ്ങള്‍ എന്നിവ തൊട്ട് വീട്ടിലുണ്ടാക്കുന്ന സോപ്പ്, ചോക്ലേറ്റ് എന്നിങ്ങനെ എല്ലാത്തിനും...
തുടര്‍ന്നു വായിക്കുകനൊവാര്ട്ടിസിന്റെ ഹര്‍ജി തള്ളിയത് പാവങ്ങള്‍ക്ക് ഗുണം: ഡ്രൂകര്‍

മുംബൈ: പേറ്റന്റ് ആവശ്യപ്പെട്ടുള്ള നൊവാര്‍ട്ടിസിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളിയത് രാജ്യത്തെ പതിനായിരക്കണക്കിന് പാവപ്പെട്ടവര്‍ക്കാണ് ഗുണഫലം ചെയ്യുകയെന്ന് അര്‍ബുദമരുന്നിന്റെ തന്മാത്ര കണ്ടെത്തിയ ബ്രയാന്‍ ഡ്രൂകര്‍ പറഞ്ഞു. സുപ്രീംകോടതി വിധി സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു. ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് പത്രത്തിനു നല്‍കിയ ഇ മെയില്‍ അഭിമുഖത്തിലാണ് നൊവാര്‍ട്ടിസിന്റെ ക്യാന്‍സര്‍ മരുന്നായ ഗ്ലിവെക്കിന്റെ ഉപജ്ഞാതാവും ഒറിഗോണ്‍ ഹെല്‍ത്ത് ആന്‍ഡ് സയന്‍സ് യൂണിവേഴ്സിറ്റിയിലെ നൈറ്റ് ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറുമായ...
തുടര്‍ന്നു വായിക്കുകപ്രപഞ്ചത്തിന് 1381 കോടി വയസ്

പാരീസ്: പ്രപഞ്ചത്തിന്റെ വയസ്സ് 1381 കോടി വര്‍ഷമാണെന്ന് ഗവേഷകരുടെ പുതിയ നിഗമനം. മഹാ വിസ്ഫോടനത്തെ തുടര്‍ന്നുള്ള നിമിഷാംശത്തിലേക്ക് പുതിയ തിരിഞ്ഞുനോട്ടമാണ് കൂടുതല്‍ കൃത്യമായ വിവരം ലഭ്യമാക്കിയത്. പ്രപഞ്ചത്തെക്കുറിച്ചുള്ള പ്രധാന ധാരണകള്‍ ശരിയായ ദിശയില്‍ത്തന്നെയാണെന്നും യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ പ്ലാങ്ക് ബഹിരാകാശ അന്വേഷണദൗത്യത്തിലെ ഗവേഷകര്‍ വ്യക്തമാക്കി. നേരത്തെ അനുമാനിച്ചിരുന്നതിനേക്കാള്‍ എട്ടുകോടി വര്‍ഷംകൂടി പ്രപഞ്ചത്തിന് പഴക്കമുണ്ടെന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. പ്രകാശവര്‍ഷത്തേക്കാള്‍ വേഗമേറിയ...
തുടര്‍ന്നു വായിക്കുകനമ്പര് തെരയലിനു പിന്നില്‍
"എന്നെ മനസ്സിലായില്ലേ"? എന്നു തുടങ്ങുന്ന ഫോണ്‍വിളികള്‍ പലപ്പോഴും നമ്മളെ അബദ്ധങ്ങളില്‍ ചെന്നെത്തിക്കാറുണ്ട്. ഇത്തരം വിരുതന്മാര്‍ സംഭാഷണം മുഴുവന്‍ അവര്‍ ആരാണെന്നു പറയാതെ ഒപ്പിച്ചെടുക്കും. വിളിച്ചത് ആരാണെന്നു കണ്ടുപിടിക്കുന്നത് നമ്മുടെ തലവേദന. ഇത്തരം സന്ദര്‍ഭങ്ങളില്‍ നിങ്ങള്‍ക്ക് ഉപയോഗിക്കാന്‍പറ്റുന്ന ഒരു സേവനമാണ് ട്രൂ കോളര്‍ (http://www.truecaller.com)ട്രൂ കോളര്‍ സൈറ്റില്‍ തെരഞ്ഞാല്‍ ഒരുപക്ഷേ നിങ്ങള്‍ തെരയുന്ന നമ്പറിന്റെ ഉടമയെ കണ്ടെത്താനാകും. ഇന്ത്യയിലെ മാത്രമല്ല, ലോകത്തിന്റെ എല്ലാ ഭാഗത്തുനിന്നുള്ള നമ്പറുകളും ഈ സേവനം മുഖേന നിങ്ങള്‍ക്ക്...
തുടര്‍ന്നു വായിക്കുകപരീക്ഷിക്കാം പുതിയ ടൈംലൈന്‍ "ആപ്സ്"
ഉപയോഗിച്ചു പഴകിയ ഫേസ്ബുക് അപ്ലിക്കേഷനുകളോട് വിടപറയാറായി. കൂടുതല്‍ ആകര്‍ഷകവും വ്യക്തിപരമായ സംഭാവനകള്‍കൂടി ഉള്‍പ്പെടുത്തുന്നതുമായ പുതിയ അപ്ലിക്കേഷനുകള്‍ വരവായി. പത്തിലധികം പുതിയ അപ്ലിക്കേഷനുകളാണ് ടൈംലൈനില്‍ കിടന്നുകളിക്കുന്നത്. കൂട്ടുകാരുമായി ഷെയര്‍ ചെയ്യാന്‍തക്ക വിഭവങ്ങള്‍ ഒരുക്കിയാണ് ഈapps- ഉപയോഗിക്കുന്നത്. ഫേസ്ബുക് രൂപകല്‍പ്പനക്കാരും നടത്തിപ്പുകാരും തങ്ങളുടെ ഉപയോക്താക്കളുടെ ശ്രദ്ധതിരിയാതിരിക്കാനും ചാടിപ്പോകാതിരിക്കാനും നടത്തുന്ന തീവ്രശ്രമങ്ങളുടെ ഭാഗമായാണ് പുതിയ പുതിയ വിഭവങ്ങള്‍ കൊണ്ടുവരുന്നത്. നിങ്ങള്‍ക്ക് പാചകകല...
തുടര്‍ന്നു വായിക്കുകഎല്ലാം കാണാന്‍ ഈ കണ്ണട
നോക്കെത്താ ദൂരത്ത് കണ്ണുംനട്ട് എന്ന സിനിമയില്‍പറയുംപോലെയുള്ള "എല്ലാം കാണാന്‍പറ്റുന്ന കൂളിങ് ഗ്ലാസ്" തപ്പി യുവാക്കള്‍ അക്കാലത്ത് കടകള്‍തോറും കയറിയിറങ്ങിയെന്ന് പറയാറുണ്ട്. അത്രയൊന്നും ഇല്ലെങ്കിലും, വിവരസാങ്കേതികവിദ്യാ ലോകത്തെ ഭീമനായ ഗൂഗിള്‍ എല്ലാം കാണാന്‍പറ്റുന്ന കണ്ണടയുമായി ഉടന്‍ എത്തും. ഗൂഗിള്‍ ഗ്ലാസ് എന്നു പേരിട്ട ഈ "സ്മാര്‍ട്ട്" കണ്ണടയുടെ ഫ്രേമില്‍തന്നെ ഒരു ബാറ്ററി ഒളിഞ്ഞുകിടപ്പുണ്ട്. ഏകദേശം പുരികത്തിന്റെ മുകളില്‍ സ്ഥിതിചെയ്യുന്ന ഡിസ്പ്ലേയില്‍ നോക്കിയാല്‍ നിങ്ങള്‍ക്ക് ഫോണിലോ കംപ്യൂട്ടറിലോ ഒക്കെ കാണുന്നപോലെ...
തുടര്‍ന്നു വായിക്കുകചൊവ്വയില് വന്‍ പ്രളയങ്ങളുടെ തെളിവ് കണ്ടെത്തി

വാഷിങ്ടണ്‍: ചൊവ്വയില്‍ ആഴമേറിയ ചാലുകള്‍ സൃഷ്ടിച്ച വന്‍പ്രളയങ്ങളുണ്ടായതിന്റെ തെളിവുകള്‍ കണ്ടെത്തി. കഴിഞ്ഞ 50 കോടി വര്‍ഷങ്ങളില്‍ ചുവന്നഗ്രഹത്തിലുണ്ടായ പ്രളയാവശിഷ്ടങ്ങളുടെ ചിത്രങ്ങളാണ് നാസയുടെ നിരീക്ഷണപേടകം ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. ഈ ചിത്രങ്ങളെ അടിസ്ഥാനപ്പെടുത്തി ഗവേഷകര്‍ പ്രളയമുണ്ടാക്കിയ ആഴമേറിയ ചാലുകളുടെ ത്രിമാന പുനഃനിര്‍മാണം നടത്തും. പ്രളയത്തെത്തുടര്‍ന്ന് തരിശായി കിടന്ന ചൊവ്വാഗ്രഹത്തില്‍ ജലസാന്നിധ്യം എത്രത്തോളമുണ്ടായെന്നും കാലാവസ്ഥാവ്യതിയാനങ്ങള്‍ സംഭവിച്ചോയെന്നും ഈ പരീക്ഷണങ്ങളിലൂടെ ഗവേഷകര്‍ക്ക് മനസ്സിലാക്കാന്‍...
തുടര്‍ന്നു വായിക്കുകഅനാവശ്യ സന്ദേശങ്ങള്‍ തടയാന്‍ ഡി എന്‍ ഡി
അനാവശ്യ ഫോണ്‍കോളുകളും സന്ദേശങ്ങളും നിയന്ത്രിക്കാനുള്ള ട്രായ് സംവിധാനത്തെക്കുറിച്ച്... വണ്ടിയെടുത്ത് ഒന്നു പുറത്തേക്ക് ഇറങ്ങുമ്പോഴാകും ക്രെഡിറ്റ് കാര്‍ഡ് വില്‍പ്പനക്കാരന്റെ വിളി. ജോലിസ്ഥലത്ത് തിരിക്കിട്ട് പണിതീര്‍ക്കാന്‍ നോക്കുമ്പോഴാകും "എഴുത്തുകുത്തുകളൊന്നും ഇല്ലാതെ" ലക്ഷങ്ങള്‍ ലോണ്‍ തരാം എന്നു പറയുന്ന അടുത്തൊരു ബാങ്കിന്റെ ഫോണ്‍ വിളി. മേലുദ്യോഗസ്ഥന്റെ ശകാരം സഹിക്കുമ്പോഴേക്കും ഫ്ളാറ്റ് വില്‍പ്പനക്കാരന്റെ ഊഴം. പിന്നെ ഇന്‍ഷുറന്‍സ്, മ്യൂച്വല്‍ ഫണ്ടുകാര്‍... അങ്ങനെ എത്രയോ കച്ചവടക്കാര്‍. ഫോണ്‍ ഒന്നു...
തുടര്‍ന്നു വായിക്കുകവൈന്" വാര്‍
ട്വിറ്ററിന്റെ വീഡിയോ ഷെയറിങ് അപ്ലിക്കേഷനായ "വൈന്‍" ക്ലച്ചു പിടിക്കുന്നത് ഫേസ്ബുക്കിനെ ചൊടിപ്പിച്ചുവോ. നിരവധി മൊബൈല്‍ ഉപയോക്താക്കള്‍ വൈന്‍ ആരാധകരായുണ്ട്. ആറു സെക്കന്‍ഡ് വീഡിയോകള്‍ ഞൊടിയിടയില്‍ "വൈന്‍"വഴി കൈമാറാം. സമര്‍ഥമായി ഉപയോഗിച്ചാല്‍ എത്രയോ കാര്യങ്ങള്‍ ആറു സെക്കന്‍ഡ്കൊണ്ട് കൈമാറ്റംചെയ്യാം അല്ലേ? കഴിഞ്ഞദിവസം വൈന്‍വഴി ഫേസ്ബുക്കില്‍ കയറാന്‍ ശ്രമിച്ചവര്‍ക്ക് "എറര്‍" സന്ദേശമാണ് ലഭിച്ചത്. അതായത് വൈന്‍വഴി കയറാനുള്ള വഴി ഫേസ്ബുക്@ബ്ലോക്. ഐ ഫോണ്‍, ഐപാഡ് കക്ഷികള്‍ക്കും വേണമെങ്കില്‍ ആന്‍ഡ്രോയിഡിനും ആണ് ട്വിറ്റര്‍...
തുടര്‍ന്നു വായിക്കുക

