• 23 ജൂലൈ 2014
  • 7 കര്‍ക്കടകം 1189
  • 25 റംസാന്‍ 1435
Latest News :
ഹോം  » ജീവിത ശൈലി  » ലേറ്റസ്റ്റ് ന്യൂസ്

എല്‍ജിയുടെ പോക്കറ്റ് ഫോട്ടോ

കൊച്ചി: സ്മാര്‍ട്ട്ഫോണില്‍നിന്ന് ഉടനടി ഫോട്ടോ പ്രിന്റ്ചെയ്യുന്നതിനുള്ള ആധുനിക സാങ്കേതികവിദ്യകള്‍ കൂട്ടിച്ചേര്‍ത്ത് എല്‍ജിയുടെ സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍. എല്‍ജി പോക്കറ്റ് ഫോട്ടോ എന്ന പേരിലാണ് പുതിയ സ്മാര്‍ട്ട്ഫോണ്‍ പ്രിന്റര്‍ വിപണിയിലെത്തുന്നത്. പോളറോയ്ഡ് ക്യാമറകളെ ഓര്‍മിപ്പിക്കുന്നതാണ് ഈ സാങ്കേതികവിദ്യ. വ്യക്തതയും നിറങ്ങളുടെ തെളിമയും വിശദാംശങ്ങളും നല്‍കുന്നതാണ് പോക്കറ്റ് ഫോട്ടോയില്‍നിന്നുള്ള പ്രിന്റുകള്‍. ഇങ്ക് റീഫില്ലുകള്‍ വാങ്ങേണ്ടതില്ല. എവിടെനിന്നും എപ്പോഴും ഫോട്ടോ പ്രിന്റ്ചെയ്യാം. ബ്ലൂടൂത്ത് ഉപയോഗിച്ച്...

തുടര്‍ന്നു വായിക്കുക

പാനസോണിക് ന്യൂ വാഷിങ് മെഷിന്‍

കൊച്ചി: പാനസോണിക് പുതിയ അക്വാവേവ് പള്‍സേറ്റര്‍ സാങ്കേതികവിദ്യയോടുകൂടിയ പൂര്‍ണമായും ഓട്ടോമേറ്റഡ് ആയ ടോപ് ലോഡ് വാഷിങ് മെഷിനുകളുടെ ശ്രേണി അവതരിപ്പിച്ചു. ഇക്കോ പ്ലസ്, ഇക്കോ സൂപ്പര്‍, ഇക്കോനവി എന്നീ മൂന്ന് ഉപ വിഭാഗങ്ങളിലായി 12 മോഡലുകളാണ് പുറത്തിറക്കിയത്. 6.2 കിലോഗ്രാം മുതല്‍ 14 കിലോഗ്രാം വരെ ശേഷിയുള്ളതും 17,250 രൂപമുതല്‍ 44,990 രൂപവരെ വിലയുള്ളതുമാണ് മോഡലുകള്‍. ശക്തമായ വേവുകള്‍, വലുതും ശക്തിയേറിയതുമായ രീതിയിലെ വെള്ളത്തിന്റെ ഒഴുക്ക്, മികച്ച രീതിയിലെ ഡ്രയിനേജ് എന്നീ മൂന്നു പ്രധാന സവിശേഷത ഒത്തുചേരുന്നതാണ് ഈ അക്വാവേവ് പള്‍സേറ്റര്‍. തുടര്‍ന്നു വായിക്കുക

ഇരുപുറം കാണാം, ചുരുട്ടാം പുത്തന്‍ ടിവിയുമായി എല്‍ജി

ലണ്ടന്‍ : എല്‍ഇഡി, എല്‍സിഡി ടിവികള്‍ ഉണ്ടാക്കിയ മാറ്റങ്ങളുടെ പുതുമണം മാറും മുന്‍പ് ടിവി ശ്രേണിയിലേക്ക് പുത്തന്‍ കണ്ടുപിടുത്തവുമായി എല്‍ജി. ചുരുട്ടി കൊണ്ടുനടക്കാവുന്നതും ഇരു പുറം കാണാവുന്നതുമായ രണ്ടിനത്തിലുള്ള പുത്തന്‍തലമുറയില്‍പ്പെടുന്ന ഒഎല്‍ഇഡി ടിവിയുമായാണ് എല്‍ജി ഉപഭോക്താക്കളെ തങ്ങളിലേക്ക് ആകര്‍ഷിക്കുന്നത്.   പ്ലാസ്റ്റിക്ക് ഷീറ്റ് പോലെ കുഴല്‍രൂപത്തില്‍ ചുരുട്ടി എടുക്കാന്‍ സാധിക്കുന്ന 18 ഇഞ്ച് വലുപ്പത്തിലുള്ള ടിവിയാണ് കമ്പനി ആദ്യമായി നിര്‍മ്മിക്കുക. ദക്ഷിണകൊറിയന്‍ സാങ്കേതികവിദഗ്ദരുടെ മേല്‍നോട്ടത്തില്‍...

തുടര്‍ന്നു വായിക്കുക

സാംസങ് ഗ്യാലക്സി ടാബ് എസ് വിപണിയില്‍

കൊച്ചി: സൂപ്പര്‍ അമോലെഡ് ഡിസ്പ്ലേയുള്ള ഏറ്റവും കനം കുറഞ്ഞ ടാബ്ലെറ്റ് എന്നവകാശപ്പെടുന്ന ഗ്യാലക്സി ടാബ് എസ് സാംസങ് വിപണിയിലെത്തി. 6.6 മില്ലീമീറ്റര്‍ കനമുള്ള ടാബ്ലെറ്റ് 10.5 ഇഞ്ച്, 8.4 ഇഞ്ച് എന്നിങ്ങനെ രണ്ട് സ്ക്രീന്‍ വലുപ്പത്തില്‍ ലഭിക്കും. ആന്‍ഡ്രോയിഡ് കിറ്റ്കാറ്റാണ് ഓപ്പറേറ്റിങ് സിസ്റ്റം. 3ജിബി റാം, 8 മെഗാപിക്സല്‍ റിയര്‍ ക്യാമറ, 2.1 മെഗാപിക്സല്‍ മുന്‍ ക്യാമറ എന്നിവയാണ് മറ്റ് പ്രത്യേകതകള്‍.   സാംസങ് ഗ്യാലക്സി ടാബ് എസിന്റെ പ്രീ ബുക്കിങ് ആരംഭിച്ചു. ജൂലൈ പകുതിയോടെ ലഭ്യമാകും. 10.5 ഇഞ്ച് മോഡലിന് 44,800ഉം 8.4 ഇഞ്ച് മോഡലിന് 37,800 രൂപയുമാണ്വില. തുടര്‍ന്നു വായിക്കുക

നിക്കോണ്‍ ഡി 810 ക്യാമറ വിപണിയില്‍

കൊച്ചി: നിക്കോണ്‍ കോര്‍പറേഷന്റെ പുതിയ ഡിജിറ്റല്‍ എസ്എല്‍ആര്‍ ക്യാമറ ഡി 810 പുറത്തിറങ്ങി. ഹൈ ഡെഫനിഷന്‍ ചിത്രങ്ങളും വീഡിയോയും എടുക്കാന്‍ സഹായിക്കുമെന്ന് വക്താക്കള്‍ അറിയിച്ചു. 36.3 മെഗാ പിക്സല്‍ സെന്‍സറും മികച്ച ഐഎസ്ഒ റേഞ്ചുമുള്ള മോഡലില്‍ ചിത്രങ്ങളെടുക്കുന്നതിനു പുറമെ ഫുള്‍ എച്ച്ഡി 1080 പിക്സല്‍ വീഡിയോ, സെക്കന്‍ഡില്‍ 60 ഫ്രെയിമുകള്‍ എന്ന രീതിയില്‍ ചിത്രീകരണവും നടത്താം തുടര്‍ന്നു വായിക്കുക

പുരുഷന്മാര്‍ക്കായി സ്കേയന്‍ ക്ലാസിക് വാച്ചുകൾ

കൊച്ചി: പ്രമുഖ വാച്ച് കമ്പനിയായ സ്കേയന്‍ ക്ലാസിക് ഈ സീസണിലേക്കായി പുതിയ മെന്‍സ് കലക്ഷന്‍ മോഡല്‍ പുറത്തിറക്കി. എസ്കെഡബ്ല്യു 6083 മോഡലിന് പോളിഷ്ഡ് സ്റ്റൈന്‍ലെസ് സ്റ്റീല്‍ കേസും ബ്രൗണ്‍ ലെതര്‍ സ്ട്രാപ്പും ഉണ്ട്. മറ്റ് ഫിനിഷില്‍ എഗ്ഗ് ഷെല്‍ നിറമുള്ള ഡയലുകള്‍ ആകര്‍ഷകമാണ്. ഭാരംകുറഞ്ഞ മോഡലാണിത്. എസ്കെഡബ്ല്യു 6084ന് ഡ്യുയല്‍ ടോണ്‍ പോളിഷ്ഡ് സ്റ്റൈന്‍ലെസ് സ്റ്റീല്‍ കേസും സ്ട്രൈക്കിങ് ബ്രൗണ്‍ ലെതര്‍ സ്ട്രാപ്പുകളുമാണുള്ളത്. ഓവല്‍ ഷേപ്പ് ക്യാബിനറ്റ് ഈ മോഡലിന് ക്ലാസിക് ലുക്ക് നല്‍കുന്നു. എസ്കെഡബ്ല്യു 6085ന് ബ്രഷ്ഡ് സ്റ്റൈന്‍ലെസ് സ്റ്റീല്‍...

തുടര്‍ന്നു വായിക്കുക

പാനസോണിക് ബിരിയാണി മേക്കര്‍

കൊച്ചി: പ്രമുഖ ജാപ്പനീസ് കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് വമ്പന്മാരായ പാനസോണിക് പുതിയ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കി. ബിരിയാണി മേക്കര്‍, ട്രു ഫൈവ് ജാര്‍ മിക്സര്‍ ഗ്രൈന്‍ഡര്‍, ഡബിള്‍ ചട്ണി ജാര്‍, പുതിയ സ്പെക്ട്ര റേഞ്ച് ഓട്ടോമാറ്റിക് കുക്കറുകള്‍ എന്നിവയ്ക്കു പുറമെ പാനസോണിക് എലിഗന്റ് ബ്ലാക്ക് മിക്സര്‍ ഗ്രൈന്‍ഡറും പുറത്തിറക്കി. ഇതില്‍ രണ്ടുകിലോ അരി പാകംചെയ്യാവുന്ന ഇലക്ട്രിക് റൈസ് കുക്കര്‍ ബിരിയാണി ഉണ്ടാക്കാന്‍ സവിശേഷമാണ്. ഉയര്‍ന്ന ചൂട് കിട്ടുന്നതിനായി ഡബിള്‍ ഹീറ്റിങ് കോയിലും സാധാരണ ചൂടിനായി 1.5 എംഎം പാനുമാണ് ഇതിലുള്ളത്. അധികസമയം ചെലവഴിക്കാതെ ഭക്ഷണം...

തുടര്‍ന്നു വായിക്കുക

സ്മാര്‍ട്ട്ഫോണുമായി ആമസോണും

ന്യൂയോര്‍ക്ക്: ആമസോണും സ്മാര്‍ട്ട്ഫോണ്‍ വിപണിയിലേക്ക് കടന്നു. ലോകത്തെ ഏറ്റവും വലിയ ഓണ്‍ലൈന്‍ വ്യാപാരക്കമ്പനിയായ ആമസോണ്‍ ആപ്പിള്‍ ഐഫോണിനോടും സാംസങ് ഗാലക്സി എസിനോടും മല്‍സരിക്കാന്‍ തയാറെടുത്താണ് പുതിയ ഫയര്‍ഫോണ്‍ അവതരിപ്പിച്ചത്.   പ്രത്യേക കണ്ണടയോ മറ്റ് ആക്സസറികളോ ഇല്ലാതെതന്നെ വീഡിയോ, ഫോട്ടോ തുടങ്ങി എല്ലാം ത്രിമാനമായി കാണാമെന്നതാണ് ഫോണിന്റെ പ്രധാന സവിശേഷത.   ഫയര്‍ഫ്ളൈ ഉപയോഗിച്ചാണ് ഫോണിന്റെ പ്രവര്‍ത്തനം. 1280 ത 720 റസല്യൂഷനില്‍ 4.7 ഇഞ്ച് എച്ച്.ഡി ഡിസ്പ്ലെ, 2.2 ജിഗാഹെഡ്സ് ക്വാഡ്കോര്‍ സ്നാപ്ഡ്രാഗണ്‍ പ്രൊസസര്‍, 2 ജി.ബി. റാം, 13 എം.പി. െ്രപെമറി...

തുടര്‍ന്നു വായിക്കുക

എച്ച്പി ലാപ്ടോപ് ടാബ്ലെറ്റ് വിപണിയില്‍

കൊച്ചി: ലാപ്ടോപ്പിന്റെയും ടാബ്ലെറ്റിന്റെയും സൗകര്യങ്ങള്‍ സംയോജിപ്പിച്ച് എച്ച്പിയുടെ പവലിയന്‍ എക്സ്360 സ്ക്രീന്‍ ഫ്ളിപ്പിങ് ലാപ്ടോപ് ടാബ്ലെറ്റ് വിപണിയില്‍. സാങ്കേതികവിദ്യയും ശരിയായ വിലയും ഒത്തുചേരുന്നതാണ് പുതിയ ഉല്‍പ്പന്നമെന്ന് കമ്പനി അവകാശപ്പെട്ടു. വിന്‍ഡോസ് 8.1 ഓപ്പറേറ്റിങ് സിസ്റ്റം ആണ്. ടാബ്ലെറ്റ്പോലെ മള്‍ട്ടി ടച്ച് ഉപയോഗിച്ച് സ്ക്രീന്‍ ഫ്ളിപ് ചെയ്യാനും സാധിക്കും. 11.6 ഇഞ്ച് എല്‍ഇഡി ആന്റിഗ്ലെയര്‍ വൈഡ്സ്ക്രീന്‍ ഉപയോഗിക്കുന്നതിനാല്‍ മികച്ച ക്ലാരിറ്റിയാണ്. 500 ജിബി ഡാറ്റ സൂക്ഷിക്കാനും ശേഷിയുണ്ട്. 360 ഡിഗ്രിവരെ തിരിക്കാന്‍...

തുടര്‍ന്നു വായിക്കുക

2018ല്‍ ഇന്റര്‍നെറ്റ് ഡാറ്റാ വരിക്കാര്‍ 500 ദശലക്ഷമാകും

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഇന്റര്‍നെറ്റ് ഡാറ്റാ വരിക്കാരുടെ എണ്ണം പ്രതിവര്‍ഷം 25 ശതമാനം എന്ന കണക്കില്‍ വളരുന്നതായി റിപ്പോര്‍ട്ട്. മോര്‍ഗന്‍ സ്റ്റാന്‍ലി പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ 2018 ആകുമ്പോഴേക്ക് ഡാറ്റാ വരിക്കാരുടെ എണ്ണം 519 ദശലക്ഷമാകുമെന്നാണ് വ്യക്തമാക്കുന്നത്. മൊബൈല്‍ ഹാന്‍ഡ് സെറ്റുകളുടെ വില കുറയുന്നതും സ്മാര്‍ട്ട് ഫോണുകളുടെ വേഗത്തിലുള്ള വ്യാപനവും ഉയര്‍ന്ന ബാന്‍ഡ് വിഡ്ത്തും ഓണ്‍ലൈണ്‍ സേവനങ്ങള്‍ വര്‍ധിക്കുന്നതുമാണ് ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണം ഉയരാന്‍ കാരണം.   ഇവരുടെ ഡാറ്റാ ഉപയോഗമാകട്ടെ പ്രതിവര്‍ഷം 35 ശതമാനം...

തുടര്‍ന്നു വായിക്കുക

ലാവ ഐറിസ് എക്സ്1 വിപണിയില്‍

കൊച്ചി: മൊബൈല്‍ഫോണ്‍ നിര്‍മാണരംഗത്തെ പ്രമുഖരായ ലാവ ഇന്റര്‍നാഷണല്‍ ലിമിറ്റഡ് ഐറിസ് എക്സ് സീരീസിലെ ആദ്യ സ്മാര്‍ട്ട്ഫോണായ ഐറിസ് എക്സ്1 വിപണിയിലിറക്കി. ഒട്ടേറെ സാങ്കേതിക സവിശേഷതകളുള്ള ഈ ഇരട്ട സിംകാര്‍ഡ് ഫോണിന്റെ വില 7,999 രൂപയാണ്. ആധുനികമായ ആന്‍ഡ്രോയ്ഡ് 4.4.2 കിറ്റ്കാറ്റാണ് ഫോണിന്റെ മുഖ്യ സവിശേഷത. പ്രവര്‍ത്തനം, ഡിസൈന്‍ എന്നിവയിലെല്ലാം ലാവ ഐറിസ് എക്സ്1 വേറിട്ടുനില്‍ക്കുന്നുവെന്ന് വക്താക്കള്‍ പറഞ്ഞു. എല്‍ഇഡി ഫ്ളാഷോടുകൂടിയ 8എംപി റിയര്‍ ക്യാമറ, ഫുള്‍ ലാമിനേഷനുള്ള ടച്ച്സ്ക്രീന്‍, 4.5 ഇഞ്ച് ഡിസ്പ്ലെ, മികവുറ്റ 3ഡി ഗെയിമിങ്ങിനും കൂടുതല്‍...

തുടര്‍ന്നു വായിക്കുക

Archives