നെല്ലിയാമ്പതി കുന്നുകള്‍ സന്ദര്‍ശകരെ മാടിവിളിക്കുന്നു

കൊല്ലങ്കോട്: കൊടുംചൂടില്‍ കുളിര്‍മയേകി നെല്ലിയാമ്പതി കുന്നുകള്‍ സന്ദര്‍ശകരെ മാടിവിളിക്കുന്നു. അവധിക്കാലമായതോടെ നെല്ലിയാമ്പതി സന്ദര്‍ശിക്കാനെത്തുന്നവരുടെ തിരക്ക് വര്‍ധിച്ചുവരികയാണ്. മണ്ണുകൊണ്ട് നിര്‍മിച്ച പോത്തുണ്ടി ഡാമാണ് നെല്ലിയാമ്പതി മലനിരകളുടെ കവാടം. പോത്തുണ്ടി ഡാമിലെ ഉദ്യാനവും ജലാശയവും നെല്ലിമല നിരകളുടെ വന്യസൗന്ദര്യവും ആസ്വദിച്ച് നെല്ലിയാമ്പതി മലകയറ്റം തുടങ്ങാം. നെന്മാറ ടൗണില്‍നിന്ന് 35 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ നെല്ലിയാമ്പതിയിലെത്താം. ഹെയര്‍പിന്‍ വളവുകളും ചെങ്കുത്തായ പാറക്കെട്ടുകുളം കൊക്കകളും നിബിഡവനവും...
തുടര്‍ന്നു വായിക്കുകപര്വത തീവണ്ടി അഞ്ച് ബോഗികളുമായി സര്‍വീസ് ആരംഭിച്ചു
ഗൂഡല്ലൂര്‍: ഊട്ടി പര്‍വത തീവണ്ടി അഞ്ച് ബോഗികളുമായി വീണ്ടും സര്‍വീസ് ആരംഭിച്ചു. മേട്ടുപാളയത്തില്‍ നിന്ന് കുന്നൂരിലേക്ക് പുറപ്പെട്ട ട്രെയിനിലാണ് അഞ്ച് ബോഗികള്‍ ഘടിപ്പിച്ചിരുന്നത്. സഞ്ചാരികളുടെ നിരന്തര അഭ്യര്‍ഥനമാനിച്ചാണ് നാലുബോഗികളുള്ളത് അഞ്ചായി വര്‍ധിപ്പിച്ചിരിക്കുന്നത്. ഊട്ടിയിലേക്ക് സഞ്ചാരികളുടെ വരവ് ഗണ്യമായി വര്‍ധിച്ചതോടെ ഊട്ടി പര്‍വത തീവണ്ടിയിലും സഞ്ചാരികളുടെ തിരക്ക് വര്‍ധിച്ചിരുന്നു. ഇത് കണക്കിലെടുത്താണ് സഞ്ചാരികള്‍ക്ക് ഏറെ ഗുണം ചെയ്യുന്ന അഞ്ച് ബോഗികളായി റെയില്‍വേ വകുപ്പ് വര്‍ധിപ്പിച്ചിരിക്കുന്നത്. സീസണ്‍...
തുടര്‍ന്നു വായിക്കുകകുമരകം ഉത്തരവാദിത്ത ടൂറിസത്തിന്റെ അന്താരാഷ്ട്രകേന്ദ്രമാകുന്നു
കോട്ടയം: കുമരകത്തെ ഉത്തരവാദിത്ത ടൂറിസത്തിന്റെ അന്താരാഷ്ട്ര കേന്ദ്രമാക്കുന്നു. ജൂണ്‍ 27 മുതല്‍ 29 വരെ കുമരകത്ത് നടക്കുന്ന രാജ്യാന്തരടൂറിസം സെമിനാറിലാണ് പ്രഖ്യാപനം. ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്റെ പ്രതിനിധികളും സെമിനാറില്‍ പങ്കെടുക്കും. വനിതാ ഹോട്ടല്‍, കുടുംബശ്രീ ഉല്‍പ്പന്ന യൂണിറ്റുകള്‍, പേപ്പര്‍ബാഗ്-കരകൗശലവസ്തുക്കളുടെ നിര്‍മാണം, പച്ചക്കറിത്തോട്ടം തുടങ്ങി ഉത്തരവാദിത്ത ടൂറിസം പദ്ധതിയുടെ ഭാഗമായി നാട്ടുകാരുടെ നിരവധി സംരംഭങ്ങളാണ് കുമരകത്തുള്ളത്. റിസോര്‍ട്ടുകളെയും ഹോട്ടലുകളെയും സഹകരിപ്പിച്ചാണ് പദ്ധതി നടക്കുന്നത്....
തുടര്‍ന്നു വായിക്കുകഉത്തര കേരളത്തിന്റെ വേമ്പനാട്

കണ്ണൂര്‍- കാസര്‍കോട് ജില്ലകളിലായി പരന്നുകിടക്കുന്ന വലിയ പറമ്പ് കായല്‍ (കവ്വായിക്കായല്‍). ഈ കായലിനാല്‍ ചുറ്റപ്പെട്ട 16 കിലോമീറ്റര്‍ ചുറ്റളവുള്ള ചെറിയ ദ്വീപാണ് വലിയപറമ്പ്. ഉത്തരകേരളത്തിന്റെ വേമ്പനാട് എന്ന് വേണമെങ്കില്‍ പറയാവുന്ന സ്ഥലം. കവ്വായിപ്പുഴയും അറബിക്കടലും ഏഴിമലയും ഒരുക്കുന്ന വിസ്മയക്കാഴ്ചകളും അനുഭൂതിയും. ഉത്തരകേരളത്തിന്റെ ഇനിയും തിരിച്ചറിയപ്പെടാതെപോയ നിരവധി ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ് ഈ കായല്‍. ഇതിലൂടെയുള്ള ബോട്ടിങ്ങും പ്രകൃതിരമണീയ കാഴ്ചകളും വേഗമേറിയ ജീവിതത്തിന് താല്‍ക്കാലിക ആശ്വാസമേകും. ഇവിടെനിന്ന് കാണുന്ന...
തുടര്‍ന്നു വായിക്കുകഉയിര്ത്തെഴുന്നേല്ക്കുന്ന മുസരീസ്

ചരിത്രവും കലയും ഇഴുകിച്ചേര്‍ന്ന മുസരിസിലൂടെയും ബിനാലെയിലൂടെയും വാര്‍ത്തകളില്‍ പുതിയ മേല്‍വിലാസം തേടിയിരിക്കുകയാണ് കൊച്ചി. ലോക നഗരങ്ങളിലെ അപൂര്‍വമായ കലാനഗരമെന്ന ബഹുമതിയിലേക്ക് ബിനാലെയിലൂടെ കൊച്ചി നടന്നുകയറുകയാണ്. ഇപ്പോള്‍ ഗൂഗിളില്‍ ഏറെ സെര്‍ച്ച് ചെയ്യപ്പെടുന്ന വാക്കുകളിലൊന്നാണ് "മുസരിസ്". ചരിത്രത്തെ തൊട്ടറിഞ്ഞ് പുഴയും കായലും ചേര്‍ന്നൊരുക്കുന്ന കാഴ്ചാനുഭവമായ മുസരിസ് ഓരോ മലയാളിയും എന്നേ കാണേണ്ടതാണ്. നൂറ്റാണ്ടുകളോളം വിസ്മൃതിലായിരുന്ന പട്ടണം (മുസിരിസ്) പുനര്‍ജനിക്കുമ്പോള്‍ അറിവിന്റെയും ചരിത്രസത്യത്തിന്റെയും യാഥാര്‍ഥ്യമാണ്...
തുടര്‍ന്നു വായിക്കുകനിഗൂഢതയൊളിപ്പിച്ച നിശബ്ദ താഴ്വാരം

പ്രകൃതി സംരക്ഷണത്തിന് കേരളത്തില്‍ ആദ്യ സമരകാഹളം മുഴങ്ങിയത് സൈലന്റ് വാലി മഴക്കാടുകള്‍ക്കുവേണ്ടിയായിരുന്നു. പേരുപോലതന്നെ നിശബ്ദമാണ് ഈ താഴ്വാരം. ഇതിന്റെ വശ്യസൗന്ദര്യം മറ്റൊരു വനത്തിനും കേരളത്തിലവകാശപ്പെടാനില്ല. സൂര്യപ്രകാശത്തെപ്പോലും കടത്തിവിടാന്‍ മടിക്കുന്ന ഇടതൂര്‍ന്ന വന്‍ മരങ്ങളും അവയുടെ ഉയരത്തില്‍നിന്നിറങ്ങാന്‍ മടിക്കുന്ന സിംഹവാലനുമാണ് ഈ ഹരിതകഞ്ചുകത്തിന്റെ പ്രത്യേകത. ഒപ്പം കാടിന്റെ നിഗൂഢത മുഴുവന്‍ ഒളിപ്പിച്ച് ലാസ്യമായി ഒഴുകുന്ന കുന്തിപ്പുഴയും. പ്രകൃതിതന്നെ കോട്ടകെട്ടി സംരക്ഷിച്ച 89 ചതുരശ്ര കിലോമീറ്റര്‍ ഉഷ്ണമേഖലാ ...
തുടര്‍ന്നു വായിക്കുകകടലിന്റെ പുന്നാര മണവാട്ടി
ബിയ്യം കായല്‍ ഇളംതെന്നലിന്റെ തലോടലേറ്റ് അഭൗമസൗന്ദര്യം ചൊരിഞ്ഞ് കരയോട് കിന്നാരമോതുന്ന ബിയ്യം കായലും പരിസരവും പൊന്നാനിക്ക് സ്വന്തം. ഓളപ്പരപ്പിലേക്ക് പങ്കായമെറിയുമ്പോള്‍ കാഴ്ചയുടെ വശ്യവിരുന്നൊരുക്കുന്ന ബിയ്യം കായല്‍. പച്ചപ്പട്ടണിഞ്ഞ നീലഗിരി താഴ്വരയുമായി അതിര്‍ത്തി പങ്കിടുന്ന മലപ്പുറം ജില്ലയ്ക്ക് കടല്‍ കനിഞ്ഞുനല്‍കിയ വിശാല ജലാശയം. കായലിലേക്ക് ചാഞ്ഞുനില്‍ക്കുന്ന മരങ്ങളിലും തെങ്ങുകളിലും സല്ലപിച്ചിരിക്കുന്ന വിവിധയിനം പക്ഷികള്‍ നിങ്ങളുടെ ക്യാമറക്കണ്ണുള്‍ക്ക് മനോഹര ദൃശ്യം നല്‍കുമെന്നുറപ്പ്. പൊന്നാനി അഴിമുഖംവരെ...
തുടര്‍ന്നു വായിക്കുകആര്ദ്രവനവും ഇലപൊഴിയും കാടും

തമിഴ്നാട്ടില്‍ക്കൂടിമാത്രം എത്താന്‍ കഴിയുന്ന കേരളത്തിലെ ഏക വന്യജീവിസങ്കേതമാണ് പറമ്പിക്കുളം. പാലക്കാടിന് കിഴക്ക് പശ്ചിമഘട്ട മലനിരകളിലുള്ള പറമ്പിക്കുളത്തിന്, വടക്ക് നെന്മാറ വനം ഡിവിഷനും തെക്ക് വാഴച്ചാല്‍ ഡിവിഷനും കിഴക്ക് തമിഴ്നാടും പടിഞ്ഞാറ് ചാലക്കുടി ഡിവിഷനും അതിരിടുന്നു. കടുവസംരക്ഷണകേന്ദ്രംകൂടിയാണിത്. 1886ല്‍ ബ്രിട്ടീഷ് എന്‍ജിനിയര്‍ മാത്യു ലോമാണ് ഇങ്ങോട്ടേക്ക് റോഡ് നിര്‍മിച്ചത്. ഇദ്ദേഹത്തിന്റെ സ്മരണയ്ക്കായി വഴിയില്‍ "ലോം പോയിന്റു"ണ്ട്. തമിഴ്നാട്ടിലെ ഇന്ദിരാഗാന്ധി ദേശീയോദ്യാനത്തിന്റെ ഭാഗമായ ടോപ്സ്ലിപ്പിലാണ് ആദ്യമെത്തുക....
തുടര്‍ന്നു വായിക്കുക

