• 30 ജൂലൈ 2014
  • 14 കര്‍ക്കടകം 1189
  • 2 ഷവ്വാല്‍ 1435
ഹോം  » പ്രവാസി ലോകം  » ലേറ്റസ്റ്റ് ന്യൂസ്

ഗ്ലാസ്ഗോയിലെ മലയാളികളും ആവേശത്തില്‍

തോമസ് പുത്തിരി

 ഗ്ലാസ്ഗോ ഒത്തിരി കാലത്തെ കാത്തിരിപ്പിനു ശേഷം കായിക മാമാങ്കത്തിന് തിരശീല ഉയര്‍ന്നപ്പോള്‍ അതൊരു ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് ഗ്ലാസ്ഗോയിലെ മലയാളികളും അവരുടെ സാമൂഹ്യ കൂട്ടായ്മയായ കലാകേരളവും.   ഗെയിംസിന്റെ ഉദ്ഘാടന ദിനത്തിലും തലേനാളും രണ്ടു ദിനങ്ങളിലായി കായികമേള സംഘടിപ്പിച്ചാണ് ഇവര്‍ ഗെയിംസിനെ വരവേറ്റത്.   ഗെയിംസിന് മുന്നോടിയായി നടന്ന ക്വീന്‍സ് ബാറ്റണ്‍ പ്രയാണത്തില്‍ ബാറ്റണ്‍ ഏന്തുവാനുള്ള അവസരം ഗ്ലാസ്ഗോയിലെ മലയാളി ബാലനായ കെവിന്‍ എന്ന ജോണ്‍ കുര്യാക്കോസിന് ലഭിച്ചതും ആവേശം കൂട്ടി. . സ്കോട്ട്ലന്‍ഡിലെ ജൂനിയര്‍ ബാസ്കറ്റ് ബോള്‍...

തുടര്‍ന്നു വായിക്കുക

പലസ്തീന് സൗദിയുടെ 10 കോടി റിയാല്‍ സഹായം

റിയാദ്: ഗാസയില്‍ മനുഷ്യത്വരഹിതമായി കുട്ടികളെയും സ്ത്രീകളെയും അടക്കം നൂറുകണക്കിനുപേരെ ഇസ്രയേല്‍ കൊലപ്പെടുത്തുകയും നിരവധി പേരെ പരിക്കേല്‍പ്പിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ പലസ്തീന്‍ ആരോഗ്യമന്ത്രാലയത്തിന് സൗദി സര്‍ക്കാര്‍ 10 കോടി റിയാല്‍ സഹായം പ്രഖ്യാപിച്ചു.   സൗദി ഭരണാധികാരി അബ്ദുള്ള ബിന്‍ അബ്ദുല്‍ അസീസ് അല്‍ സഊദ് രാജാവിന്റെ നിര്‍ദേശപ്രകാരമാണ് സഹായം നലകുന്നതെന്ന് സൗദി ആരോഗ്യമന്ത്രി എന്‍ജി. ആദില്‍ ബിന്‍ മുഹമ്മദ് ഫഖീഹ് പറഞ്ഞു. മരുന്നിനും മറ്റു മെഡിക്കല്‍ ഉപകരണങ്ങള്‍ക്കും പലസ്തീന്‍ കടുത്ത ക്ഷാമം നേരിടുന്ന...

തുടര്‍ന്നു വായിക്കുക

അതി നൂതനമായ സമ്പദ് വ്യവസ്ഥയുള്ള രാജ്യങ്ങളില്‍ ബഹ്റൈനും

മനാമ: മേഖലയിലെ അതി നൂതനമായ സമ്പദ് വ്യവസ്ഥയുള്ള രാജ്യങ്ങളില്‍ ബഹ്റൈനും. 2014ലെ ആഗോള മാറ്റ സൂചിക പ്രകാരം മധ്യ പൂര്‍വേഷ്യ, വടക്കേ ആഫ്രിക്ക(മെന) മേഖലയിലെ 14 രാജ്യങ്ങളില്‍ നാലാം സ്ഥാനം ബഹ്റൈനാണ്. ആഗോള റാങ്കിങില്‍ 62-ാം സ്ഥാനത്തും ബഹ്റൈന്‍ ഇടം പിടിച്ചു. ലോക വ്യാപകമായി 143 സമ്പദ് വ്യവസ്ഥകളില്‍ 81 സൂചകങ്ങളുമായി നടത്തിയ സര്‍വേയിലാണ് ഈ കണ്ടെത്തല്‍. അതി നൂതനമായ സമ്പദ് വ്യവസ്ഥാ പട്ടികയില്‍ ജിസിസിയിലും വിശാലമായ മധ്യപൂര്‍വേഷ്യന്‍ മേഖലയിലും ഒന്നാം സ്ഥാനത്ത് യുഎഇയാണ്. ആഗോള തലത്തില്‍ യുഎഇ 36, സൗദി 38, ഖത്തര്‍ 47, കുവൈത്ത് 69, ഒമാന്‍ 75 എന്നിങ്ങനെയാണ് സ്ഥാനങ്ങള്‍....

തുടര്‍ന്നു വായിക്കുക

\"യാചിക്കുന്ന കോടീശ്വരന്‍\" സൗദിയില്‍ പിടിയില്‍

റിയാദ്: സൗദിഅറേബ്യയില്‍ ഭിക്ഷാടനത്തിന് അറസ്റ്റിലായ അറബി കോടീശ്വരനാണെന്ന് കണ്ടെത്തി. ഏകദേശം 1.8 കോടി രൂപയോളം (മൂന്ന് ലക്ഷം ഡോളര്‍) ആസ്തി ഇയാള്‍ക്കുണ്ടെന്ന് സ്ഥിരീകരിച്ചു. ഇയാളുടെ വീട്ടില്‍നിന്ന് സുരക്ഷാഉദ്യോഗസ്ഥര്‍ പണവും ആഭരണങ്ങളും കണ്ടെത്തി. ഒരു വിദേശരാജ്യത്ത് നിക്ഷേപമിറക്കാന്‍ ഇയാള്‍ക്ക് ലൈസന്‍സുണ്ട്. ഭാര്യക്കും മൂന്ന് കുട്ടികള്‍ക്കുമൊപ്പം ആഡംബര ഭവനത്തില്‍ കഴിയുന്ന ഇയാള്‍ സ്വന്തം കാറിലാണ് സഞ്ചരിച്ചിരുന്നത്. സൗദി അറേബ്യയില്‍ ഭിക്ഷാടനത്തിന് നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്. ദുരൂഹസാഹചര്യത്തില്‍ ഭിക്ഷയാചിക്കുന്നതായി...

തുടര്‍ന്നു വായിക്കുക

ഇന്ത്യന്‍ വീട്ടുവേലക്കാരികളുടെ റിക്രൂട്ട്മെന്റ് ആരംഭിക്കാന്‍ ദേശീയ റിക്രൂട്ട്മെന്റ് സമിതിയുടെ നിര്‍ദേശം

റിയാദ്: നിബന്ധനകള്‍ക്ക് വിധേയമായി ഇന്ത്യയില്‍ നിന്നുള്ള വേലക്കാരികളുടെ റിക്രൂട്ട്മെന്റ് നടപടികള്‍ ആരംഭിക്കാന്‍ സൗദി റിക്രൂട്ട്മെന്റ് സമിതി ബന്ധപ്പെട്ട എല്ലാ ഓഫീസുകള്‍ക്കും കമ്പനികള്‍ക്കും നിര്‍ദേശം നല്‍കി. റിക്രൂട്ട് ചെയ്യാന്‍ ഉദ്ദേശിക്കുന്ന വേലക്കാരികളുടെ തൊഴില്‍കരാര്‍ ഇന്ത്യന്‍ എംബസിയോ കോണ്‍സുലേറ്റോ അറ്റസ്റ്റ് ചെയ്യണം. ഇതിന് 168 റിയാല്‍ ഈടാക്കും. എമിഗ്രേഷന്‍ ക്ലിയറന്‍സ്് ആവശ്യമില്ലാത്ത ഇന്റമീഡിയറ്റിന് മേല്‍ വിദ്യാഭ്യാസ യോഗ്യതയുള്ള പാസ്പോര്‍ട്ടില്‍- ECRNR എന്ന് രേഖപ്പെടുത്തിയ വേലക്കാരിയുടേയും നേരത്തെ സൗദിയില്‍...

തുടര്‍ന്നു വായിക്കുക

ഫൊക്കാന സാഹിത്യ മത്സരത്തില്‍ രാജു ചിറമണ്ണിലിന് ഒന്നാം സ്ഥാനം

മാത്യു മൂലേച്ചേരില്‍

ചിക്കാഗോ: പതിനാറാമത് ഫൊക്കാന്‍ ദേശീയ കണ്‍വെന്‍ഷനോടനുബന്ധിച്ചു നടത്തിയ സാഹിത്യ മത്സരത്തില്‍ രാജു ചിറമണ്ണില്‍ ന്യൂയോര്‍ക്ക് എഴുതിയ ഭഅബ്രഹാമും ഏഴു കൂടപ്പിറപ്പുകളും&ൃെൂൗീ; എന്ന കഥ ഒന്നാം സ്ഥാനത്തിനര്‍ഹമായി. ജൂലൈ നാലുമുതല്‍ ആറുവരെ ചിക്കാഗോയില്‍ നടന്ന കണ്‍വെന്‍ഷനില്‍ വച്ച് പ്രശസ്ത നോവലിസ്റ്റ് ബന്യാമിന്‍ അവാര്‍ഡ് ദാനം നിര്‍വഹിച്ചു. കഴിഞ്ഞ മുപ്പതു വര്‍ഷമായി ന്യൂയോര്‍ക്ക് വെസ്റ്റ് ചെസ്റ്റര്‍ കൗണ്ടിയിലുള്ള ബ്രോങ്ക്സ്വില്ലില്‍ താമസിക്കുന്ന രാജു ചിറമണ്ണിലിന് ഇതിനോടകം ധാരാളം പുരസ്കാരങ്ങള്‍ ലഭിച്ചിട്ടു്. 2014ല്‍ യു.എസ് മലയാളി ഡോട്ട് കോം നടത്തിയ...

തുടര്‍ന്നു വായിക്കുക

ബ്രിട്ടനില്‍ തൊഴിലവകാശ സെമിനാര്‍

ലണ്ടന്‍: സ്വാന്‍സി മലയാളി അസോസിയേഷന്റെ ആതിഥേയത്വത്തില്‍ ഇന്ത്യന്‍ വര്‍ക്കേഴ്സ് അസോസിയേഷന്‍ തൊഴിലാവകാശ ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു. സെമിനാറില്‍ ഇന്ത്യന്‍ വര്‍ക്കേഴ്സ് അസോസിയേഷന്‍ സംഘാടകനും മലയാളി അഭിഭാഷകനുമായ ബൈജു തിട്ടാല വിഷയം അവതരിപ്പിച്ചു. യുക്മ ജനറല്‍ സെക്രട്ടറി ബിന്‍സു ജോണ്‍ സ്വാഗതവും ഇന്ത്യന്‍ സ്റ്റുഡന്റ്സ് സൊസൈറ്റി വൈസ് പ്രസിഡന്റ് ഇഷാന്‍ കൈറെ നന്ദിയും പറഞ്ഞു.   ബ്രിട്ടനിലെ സര്‍ക്കാര്‍ നടപ്പാക്കുന്ന തൊഴിലാളി വിരുദ്ധ പരിഷ്ക്കാരങ്ങളെ തുടര്‍ന്ന് മലയാളികള്‍ അടക്കമുള്ള ന്യൂനപക്ഷ വംശജര്‍ക്കെതിരെയുള്ള...

തുടര്‍ന്നു വായിക്കുക

വിസ റദ്ദാക്കി മടങ്ങിയാല്‍ ഒമാനില്‍ 2 വര്‍ഷം വിലക്ക്

ഒമാന്‍: വിസ റദ്ദാക്കിയാല്‍ ഇനി മുതല്‍ ഒമാനിലേക്കുള്ള യാത്ര എളുപ്പമാകില്ല. വിസ ക്യാന്‍സല്‍ ചെയ്ത് ഒമാനില്‍ നിന്ന് മടങ്ങുന്ന വിദേശികള്‍ക്ക് രണ്ട്വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമേ പുതിയ വിസ അനുവദിക്കൂ.ജൂലായ് ഒന്ന് മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വരും. വിസ നിയമത്തില്‍ കാതലായ മാറ്റം ഉണ്ടാകുമെന്ന് റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു.   മന്ത്രാലയത്തിനു മുന്‍പാകെ വരുന്ന വിസ അപേക്ഷകള്‍ സൂക്ഷ്മമായി പരിശോധിക്കുകയും രണ്ട് വര്‍ഷത്തിനിടയിലാണ് രാജ്യം വിട്ടത് എന്ന് തെളിയുകയും ചെയ്താല്‍ അത്തരക്കാരുടെ വിസ അപേക്ഷ നിരസിക്കും. ഈ നിയമം നേരത്തെ...

തുടര്‍ന്നു വായിക്കുക

വര്‍ണ്ണാഭമായി കല കുവൈറ്റ് ബാലകലാമേള

കുവൈറ്റ് സിറ്റി: കേരള ആര്‍ട്ട് ലവേര്‍സ് അസോസിയേഷന്‍ (കല), കുവൈറ്റ് കുവൈറ്റിലെ ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച ബാലകലാമേള 2014, കുവൈറ്റിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ കലാവാസനകള്‍ മാറ്റുരക്കാനുള്ള സര്‍ഗ്ഗവേദിയായി മാറി. വിവിധ മത്സരങ്ങളില്‍ 1500ലധികം കുട്ടികള്‍ പങ്കെടുത്തു. അബ്ബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്കൂളില്‍ മത്സരങ്ങള്‍ ഇന്ത്യന്‍ അംബാസഡര്‍ സുനില്‍ ജെയിന്‍ ഉദ്ഘാടനം ചെയ്തു.   കല കുവൈറ്റ് പ്രസിഡണ്ട് ജെ സജി അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി ടി വി ജയന്‍ സ്വാഗതവും ബാലകലാമേള ജനറല്‍ കണ്‍വീനര്‍ നിസാര്‍ കെ വി...

തുടര്‍ന്നു വായിക്കുക

Archives