• 29 ജൂലൈ 2014
  • 13 കര്‍ക്കടകം 1189
  • 1 ഷവ്വാല്‍ 1435
Latest News :
ഹോം  » സിനിമ  » ലേറ്റസ്റ്റ് ന്യൂസ്

നരേയ്ന്‍ മടങ്ങിയെത്തുന്നു

"അച്ചുവിന്റെ അമ്മ", "ഫോര്‍ ദി പീപ്പിള്‍" "വീരപുത്രന്‍" തുടങ്ങി സിനിമകളിലൂടെ ശ്രദ്ധേയനായ നരേയ്ന്‍ ഇടവേളയ്ക്ക് ശേഷം മലയാളത്തില്‍ മടങ്ങിയെത്തുന്നു. സിബിമലയില്‍ സംവിധാനംചെയ്യുന്ന "ഞങ്ങളുടെ വീട്ടിലെ അതിഥികള്‍" എന്ന സിനിമയില്‍ പ്രശസ്ത മോഡലിന്റെ വേഷത്തിലാണ് അഭിനയിക്കുന്നത്. ജയറാമും പ്രിയാമണിയും പ്രധാനകഥാപാത്രങ്ങള്‍. തമിഴിലെ പ്രശസ്ത സംവിധായകന്‍ മിഷ്കിന്റെ അഞ്ജാതെയില്‍ നായകനായും മുഖംമൂടിയില്‍ പ്രതിനായകനായും നരേയ്ന്‍ ഏറെ അഭിനന്ദനം നേടിയിരുന്നു. "ത്രീ ഡോട്ട്സ്" എന്ന സിനിമയിലെ വില്ലനായിട്ടാണ് അവസാനം മലയാളത്തിലെത്തിയത്. തുടര്‍ന്നു വായിക്കുക

\" കഹാനി \"ക്ക് ഹോളിവുഡ് പതിപ്പ്

വിദ്യാബാലന്‍ നായികയായ സൂപ്പര്‍ഹിറ്റ് ചിത്രം "കഹാനി"ക്ക് ഹോളിവുഡ് പതിപ്പൊരുങ്ങുന്നു. "ദി ഗേള്‍ വിത്ത് ദി ഡ്രാഗണ്‍ ടാറ്റൂ"എന്ന സിനിമയിലൂടെ ശ്രദ്ധേയനായ നീല്‍സ് ആര്‍ഡെന്‍ ഒപ്ളെവാണ് കഹാനിയുടെ ഇംഗ്ലീഷ് പതിപ്പ് സംവിധാനം ചെയ്യുന്നത്. "ഡെയ്റ്റി" എന്നാണ് പേരിട്ടിരിക്കുന്നത്. ഇന്ത്യയിലെ പ്രമുഖ നിര്‍മാണ- വിതരണ കമ്പനിയായ യാഷ്രാജ് ഫിലിംസാണ് ചിത്രം നിര്‍മിക്കുന്നത്. മോട്ടോര്‍ സൈക്കിള്‍ ഡയറീസ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ജോസ് റിവേറയും റിച്ചാര്‍ഡ് റീഗനുമാണ് രചന നിര്‍വഹിക്കുന്നത്. തുടര്‍ന്നു വായിക്കുക

വൈക്കം വിജയലക്ഷ്മിക്ക് "സല്യൂട്ട്"; ഡോക്യുമെന്ററി പ്രദര്‍ശനം 27ന്

സ്വന്തം ലേഖകന്‍

കൊച്ചി: ദേശവും ഭാഷയും കടന്ന് വൈക്കം വിജയലക്ഷ്മിയെന്ന ഗായികയുടെ സ്വരം സംഗീത പെരുമഴകള്‍ തീര്‍ക്കുമ്പോള്‍ അതിന് താളലയമൊരുക്കി രാവും പകലും ആ മകളെ കാത്തുപോരുന്ന രണ്ടുപേരുണ്ട്. മുരളീധരനും ഭാര്യ വിമലയും. "ഏതെങ്കിലും ഒരു അന്ധവിദ്യാലയത്തില്‍ ഒന്നുമല്ലാതെ ഒടുങ്ങുമായിരുന്ന എന്റെ ജീവിതത്തെ കൈപിടിച്ചുയര്‍ത്തിയ അച്ഛനും അമ്മയ്ക്കും എന്റെ പ്രണാമം. സ്നേഹം മാത്രം തരുന്ന ഈ അച്ഛനമ്മമാരുടെ മകളായി പിറന്നതാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം. അവരില്ലായിരുന്നെങ്കില്‍ ഒന്നുമാകില്ലായിരുന്നു- വിജയലക്ഷ്മി മനസ്സു തുറന്നു.   ജീവിതത്തിന്റെ മുഴുവന്‍...

തുടര്‍ന്നു വായിക്കുക

പരീക്ഷണങ്ങളുമായി "അസ്തമയം വരെ"

കഥാപാത്രങ്ങള്‍ക്ക് പേരില്ലാതെയും പുതുപരീക്ഷണങ്ങളിലൂടെയും അണിയിച്ചൊരുക്കിയ ഫീച്ചര്‍ സിനിമ -അസ്തമയം വരെ പ്രദര്‍ശനത്തിന്. നിരവധി ഫിലിംഫെസ്റ്റിവലുകളില്‍ സാന്നിധ്യമറിയിക്കുകയും പുരസ്കാരങ്ങള്‍ നേടുകയും ചെയ്ത ടി എ സജിന്‍ ബാബുവിന്റെ ആദ്യ ഫീച്ചര്‍ സിനിമാ സംരംഭമാണ് "അസ്തമയം വരെ".   യുവ സിനിമാ പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ പുതുമാതൃക അവതരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സിനിമ തയ്യാറാക്കിയതെന്ന് സംവിധായകന്‍ പറയുന്നു. അഭിനയ- സാങ്കേതിക മേഖലകളിലും സിനിമ പുതിയ സങ്കേതങ്ങള്‍ പ്രയോജനപ്പെടുത്തുന്നു.   വീട്ടുകാരുടെയും ബന്ധുക്കളുടെയും...

തുടര്‍ന്നു വായിക്കുക

നായകനായി വിനീത് വീണ്ടും

കൊച്ചി: വിനീത് ശ്രീനിവാസന്‍ ഒരിടവേളയ്ക്ക് ശേഷം നായകനാകുന്ന സിനിമയ്ക്ക് "ഓര്‍മ്മയുണ്ടോ ഈ മുഖം" എന്ന് പേരിട്ടു. അന്‍വര്‍ സാദിക്ക് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നമിത പ്രമോദ് ആണ് നായിക.പ്രണയകഥ പറയുന്ന ഈ സിനിമയില്‍ ശില്‍പിയുടെ വേഷമാണ് നമിതക്ക്. പത്മശ്രീ ഭരത് ഡോക്ടര്‍ സരോജ്കുമാര്‍ ആണ് വിനീത് ശ്രീനിവാസന്‍ ഒടുവില്‍ നായകനായ ചിത്രം. പിന്നീട് ഓം ശാന്തി ഓശാനയിലും സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.മലര്‍വാടി ആര്‍ട്സ് ക്ലബ്ബ്, തട്ടത്തില്‍ മറയത്ത് , തിര എന്നീ സിനിമകള്‍ വിനീത് സംവിധാനം ചെയ്തവയാണ്. വിനീത് അഭിനയിച്ച ട്രാഫിക്ക്...

തുടര്‍ന്നു വായിക്കുക

ജയസൂര്യയുടെ മകന്‍ വരുന്നു

ജയസൂര്യയുടെ മകന്‍ അദൈ്വത് സിനിമയിലേക്ക്. രജീഷ് മിഥില സംവിധാനം ചെയ്യുന്ന "ലാല്‍ ബഹദൂര്‍ ശാസ്ത്രി"യിലാണ് അദൈ്വതിന്റെ അരങ്ങേറ്റം. ഫേയ്സ്ബുക്ക് പേജിലൂടെ ജയസൂര്യതന്നെയാണ് വാര്‍ത്ത പുറത്തുവിട്ടത്. ചിത്രത്തില്‍ ജയസൂര്യയുടെ കഥാപാത്രത്തിന്റെ ബാല്യകാലമാണ് അദൈ്വത് അവതരിപ്പിക്കുന്നത്. മുഴുനീളകഥാപാത്രമല്ലെങ്കിലും പ്രധാന റോളിലാണ് അദൈ്വത് എത്തുന്നത്. മങ്കിപ്പെന്നില്‍ അദൈ്വതിന് അഭിനയിക്കാന്‍ അവസരം വന്നതാണെങ്കിലും അപ്പോള്‍ മകനെ സിനിമയില്‍ അവതരിപ്പിക്കാനുള്ള ആത്മവിശ്വാസം ഉണ്ടായിരുന്നില്ലെന്ന് ജയസൂര്യ പറയുന്നു. തുടര്‍ന്നു വായിക്കുക

ഇടവേള കഴിഞ്ഞു

സിനിമയിലും മിനിസ്ക്രീനിലും മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം നേടിയ ശ്രീലക്ഷ്മി ദീര്‍ഘമായ ഇടവേളയ്ക്കുശേഷം മിനിസ്ക്രീനിലൂടെ മലയാളികളുടെ സ്വീകരണമുറികളില്‍ സജീവമായി   സിനിമയുടെ താരത്തിളക്കം സ്വപ്നംകണ്ട പെണ്‍കുട്ടിയായിരുന്നില്ല ശ്രീലക്ഷ്മി. കുട്ടിക്കാലംമുതല്‍ മനസ്സില്‍ നിറഞ്ഞുനിന്നത് നൃത്തമാണ്. നാലാംവയസ്സില്‍ ചിലങ്കകെട്ടിയ ശ്രീലക്ഷ്മി ബിരുദപഠനം വേണ്ടന്നുവച്ച് ചെന്നൈ കലാക്ഷേത്രത്തിലെത്തിയതും നൃത്തത്തോടുള്ള അഭിനിവേശംകൊണ്ടുതന്നെ. പക്ഷേ, യാദൃച്ഛികമായി സിനിമയിലെത്തിയപ്പോള്‍ ചലച്ചിത്രലോകം ഉച്ചത്തില്‍ പറഞ്ഞു - മലയാളത്തിന് ഇതാ...

തുടര്‍ന്നു വായിക്കുക

റമദാന് സിനിമാവിരുന്ന്

-എ എസ് ദിനേശ്

സലാം ബാപ്പു സംവിധാനംചെയ്ത മമ്മൂട്ടി ചിത്രം "മംഗ്ലീഷ്", ജോഷി സംവിധാനംചെയ്ത ദിലീപ് ചിത്രം "അവതാരം", ലാല്‍ജോസ് സംവിധാനംചെയ്ത ദുല്‍ഖര്‍ സല്‍മാന്‍, ഉണ്ണിമുകുന്ദന്‍ ചിത്രം "വിക്രമാദിത്യന്‍", ലാല്‍ ജൂനിയര്‍ സംവിധാനംചെയ്ത ആസിഫ് അലിയുടെ "ഹായ് ഐ ആം ടോണി" തുടങ്ങിയ ചിത്രങ്ങള്‍ റമദാന്‍ ആഘോഷവേളയില്‍ പ്രേക്ഷകര്‍ക്കുമുമ്പില്‍ എത്തുന്നു.   കൊച്ചി ഹാര്‍ബറിലെ മലയാളംമാത്രം അറിയാവുന്ന മാലിക് ഭായ് എന്ന തരകനും ഇംഗ്ലീഷുമാത്രം അറിയാവുന്ന വിദേശവനിതയായ മിഷേലും തമ്മിലുള്ള ആശയവിനിമയത്തില്‍ ഉണ്ടാകുന്ന രസകരമായ മുഹൂര്‍ത്തങ്ങളാണ് സലാം ബാപ്പു...

തുടര്‍ന്നു വായിക്കുക

ആഷിക് അബുവിന്റെ അസിസ്റ്റന്റായി റിമയെത്തുന്നു

"ഇടുക്കി ഗോള്‍ഡി"ന്റെ ഹിന്ദി പതിപ്പില്‍ സംവിധായകന്‍ ആഷിക് അബുവിന്റെ അസിസ്റ്റന്റായി ഭാര്യ റിമ കല്ലിങ്കല്‍ പ്രവര്‍ത്തിക്കുമെന്ന് സൂചന. ഹിന്ദി പതിപ്പ് ഈ വര്‍ഷം അവസാനം പുറത്തിറങ്ങും. സിനിമ സംവിധാനം പഠിക്കാന്‍ റിമ ലണ്ടനിലേക്ക് പോകുന്നതായും വാര്‍ത്തയുണ്ട്.   പ്രതാപ് പോത്തന്‍, വിജയരാഘവന്‍, ബാബു ആന്റണി, മണിയന്‍പിള്ള രാജു എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ഇടുക്കി ഗോള്‍ഡിന്റെ മലയാളം പതിപ്പ് ഹിറ്റായിരുന്നു. മധ്യവയസ്കരായ നാലുപേര്‍ തങ്ങളുടെ സ്കൂള്‍കാല ജീവിതം വീണ്ടെടുക്കാന്‍ ശ്രമിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം. തുടര്‍ന്നു വായിക്കുക

ദിലീപില്‍നിന്ന് ജീവനാംശം വേണ്ടെന്ന് മഞ്ജുവാര്യര്‍

കൊച്ചി: നടന്‍ ദിലീപില്‍നിന്ന് ജീവനാംശം വേണ്ടെന്ന് ഭാര്യ മഞ്ജുവാര്യര്‍. വിവാഹമോചനക്കേസ് പരിഗണിക്കുന്ന 23ന് ദിലീപില്‍നിന്ന് ജീവനാംശം വേണ്ടെന്ന് മഞ്ജു അഭിഭാഷകന്‍ മുഖേന കോടതിയെ അറിയിക്കുമെന്നാണ് സൂചന. പതിനാലുവര്‍ഷത്തെ വിവാഹജീവിതത്തിനിടെ സമ്പാദിച്ച 80 കോടി രൂപയുടെ സ്വത്തില്‍ അവകാശം ഉന്നയിക്കാതെ ദിലീപിന് പൂര്‍ണമായി വിട്ടുകൊടുക്കാനാണ് മഞ്ജുവിന്റെ തീരുമാനം.   ഇതിനാവശ്യമായ നടപടിക്രമങ്ങളുമായി മുന്നോട്ടുപോകാന്‍ മഞ്ജു അഭിഭാഷകന് നിര്‍ദേശം നല്‍കി. ജൂണ്‍ അഞ്ചിനാണ് എറണാകുളം കുടുംബകോടതിയില്‍ ദിലീപ് വിവാഹമോചന ഹര്‍ജി നല്‍കിയത്. ഏറെ നാളായി...

തുടര്‍ന്നു വായിക്കുക

ഒരാള്‍പൊക്കം ഒരുങ്ങി

 തിരു: ജനങ്ങളുടെ സംഭാവന സ്വീകരിച്ച് നിര്‍മ്മിച്ച ഒരാള്‍പൊക്കം പ്രദര്‍ശനത്തിനൊരുങ്ങുന്നു. സൗണ്ട് മിക്സിങ്ങ് മാത്രമാണ് ഇനി ബാക്കി. നെയ്യാറ്റിന്‍കരയില്‍ രൂപീകരിച്ച കാഴ്ച ചലചിത്ര വേദിയുടെ ആഭിമുഖ്യത്തിലുള്ള സ്വതന്ത്ര സിനിമാ സംരംഭമാണ് ഒരാള്‍പ്പൊക്കം. ഇതിനു മുമ്പ് കാഴ്ചയുടേതായി പുറത്തുവന്ന ഫ്രോഗ് എന്ന ഹ്രസ്വചിത്രം കേരള സര്‍ക്കാരിന്റെ ടെലിവിഷന്‍ അവാര്‍ഡുകള്‍ നേടിയിരുന്നു. ഫ്രോഗ് സംവിധാനം ചെയ്ത സനല്‍ കുമാര്‍ ശശിധരന്റെ ആദ്യ ഫീച്ചര്‍ ഫിലിമാണ് ഒരാള്‍പൊക്കം.   പ്രണയത്തിന്റെ വിവിധ തലങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഒരാള്‍പൊക്കം...

തുടര്‍ന്നു വായിക്കുക

6 മാസം 76 സിനിമ; രക്ഷപ്പെട്ടത് 10, നഷ്ടം 150 കോടി

ആനന്ദ് ശിവന്‍

കൊച്ചി: ആറു മാസത്തിനുള്ളില്‍ തിയറ്ററിലെത്തിയത് 76 മലയാള ചിത്രങ്ങള്‍. പ്രേക്ഷകര്‍ സ്വീകരിച്ചത് പത്തില്‍ താഴെ മാത്രം. പടം പൊട്ടിയത് മൂലം വെള്ളിത്തിരയില്‍ പൊടിഞ്ഞത് 150 കോടി രൂപ. പ്രതിദിനം ഏതാണ്ട് 80 ലക്ഷം രൂപയുടെ നഷ്ടം. ചാനലുകളെ മാത്രം ആശ്രയിച്ച് മലയാള സിനിമയ്ക്ക് നിലനില്‍ക്കാനാവില്ലെന്ന് ഈ കണക്കുകള്‍ വ്യക്തമാക്കുന്നു.   താരങ്ങളല്ല, പ്രമേയവും അവതരണരീതിയുംതന്നെയാണ് ചിത്രത്തിന്റെ ഭാവി തീരുമാനിക്കുന്നതെന്നും ആറുമാസത്തെ കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞവര്‍ഷം 153 ചിത്രങ്ങളാണ് തിയറ്ററിലെത്തിയത്. റമദാന്‍, ഓണം, ദീപാവലി, ക്രിസ്മസ് തുടങ്ങിയവ...

തുടര്‍ന്നു വായിക്കുക

ഫഹദ് മുക്കുവനാകുന്നു

തിരക്കഥാകൃത്ത് ജെയിംസ് ആല്‍ബര്‍ട്ട് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തങ്കശേരി കടപ്പുറത്തെ മത്സ്യബന്ധനത്തൊഴിലാളിയായി ഫഹദ്ഫാസില്‍ എത്തുന്നു. പേരിട്ടിട്ടില്ലാത്ത ചിത്രത്തില്‍ മുക്കുവരുടെ ഭാഷയും വേഷവിധാനവുമായി ഫഹദ് അഭിനയിക്കുമെന്നാണ് റിപ്പോര്‍ട്ട്. ക്ലാസ്മേറ്റ്സ്, സൈക്കിള്‍, ഇവിടം സ്വര്‍ഗമാണ്, വെനീസിലെ വ്യാപാരി തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ ജെയിംസ് ആല്‍ബര്‍ട്ട് കൊല്ലത്തിനടുത്തുള്ള തങ്കശേരി സ്വദേശിയാണ്. മെട്രോയുവാവായി ടൈപ്പ് ചെയ്യപ്പെടുന്നുവെന്ന വിമര്‍ശം നേരിടുന്ന ഫഹദിന് പുതിയ റോള്‍ വെല്ലുവിളിയാകുമോ എന്നാണ് ആരാധകര്‍...

തുടര്‍ന്നു വായിക്കുക

ബുദ്ധനും ചാപ്ലിനും ചിരിക്കുന്നു

നിശബ്ദസിനിമയിലെ അനശ്വരപ്രതിഭ ചാര്‍ലി ചാപ്ലിന്റെ ജീവിതവും സിനിമയും പ്രമേയമാകുന്ന ആര്‍ ശരത്തിന്റെ "ബുദ്ധനും ചാപ്ലിനും ചിരിക്കുന്നു" അടുത്തമാസം റിലീസ് ചെയ്യും. ചാര്‍ലി ചാപ്ലിന്റെ അഭിനയജീവിതത്തിന്റെ നൂറാം വാര്‍ഷികത്തില്‍ ഒരുങ്ങുന്ന മലയാള സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി.   താന്‍ ജീവിച്ച ദാരുണമായ ജീവിതകാലഘട്ടത്തെ അസാമാന്യപാടവത്തോടെ സിനിമയില്‍ പ്രതിഫലിപ്പിച്ച അനശ്വര നടന്റെ ജീവിതം അനുകരിക്കാന്‍ ശ്രമിക്കുന്ന ഹാസ്യതാരത്തിന്റെ പ്രതിസന്ധികളാണ് സിനിമയുടെ പ്രമേയം. ശരത്താണ് കഥയും തിരക്കഥയും. സിനിമയ്ക്കുവേണ്ടി ചാപ്ലിന്റെ...

തുടര്‍ന്നു വായിക്കുക

"റായ് ലക്ഷ്മി"ക്ക് നല്ല പഞ്ചാണ്

കൊച്ചി: സ്വന്തം പേരിന് ത്രില്ലു കുറഞ്ഞതിനാല്‍ ലക്ഷ്മിറായി അതങ്ങുമാറ്റി റായ് ലക്ഷ്മിയായി. പേരിന് പഞ്ച് കൂട്ടുന്നതിനായാണ് ഈ മാറ്റം. ഇനിയുള്ള സിനിമാ ഭാഗ്യങ്ങള്‍ റായ് ലക്ഷ്മി കൊണ്ടുവരുമെന്നാണ് തെന്നിന്ത്യന്‍ താരറാണിയായ ലക്ഷ്മി റായ് പേരുമാറ്റത്തിനെ കുറിച്ച് പറയുന്നത്. മലയാളസിനിമയിലും തമിഴിലും തിളങ്ങിനിന്നിരുന്ന ലക്ഷ്മി റായി ഇപ്പോള്‍ ആക്ഷന്‍ സിനിമകളിലാണ് കൂടുതലും അഭിനയിക്കുന്നത്. ആക്ഷന്‍ റാണിക്ക് ലക്ഷ്മി റായിയേക്കാള്‍ ചേരുക റായ് ലക്ഷ്മിയാണത്രേ.   സിനിമാതാരങ്ങള്‍ ഭാഗ്യം വര്‍ധിക്കാനായി പേര് മാറ്റുന്നത് ആദ്യമല്ല. ഐശ്വര്യ ദേവതായ...

തുടര്‍ന്നു വായിക്കുക

ജീത്തു ജോസഫും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നു

ചരിത്ര വിജയം നേടിയ ദൃശ്യത്തിന് പിന്നാലെ ജീത്തു ജോസഫും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നു. ജീത്തുവിന്റെ അടുത്ത മലയാളം ചിത്രത്തിലും മോഹന്‍ലാലാണ് നായകന്‍. വീണ്ടുമൊരു കുടുംബകഥയുമായാണ് ഈ ജോഡി എത്തുന്നത്. അടുത്ത വര്‍ഷം പകുതിയോടെ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും. മറ്റ് താരനിര്‍ണ്ണയങ്ങള്‍ നടന്നിട്ടില്ല.   ഉലകനായകന്‍ കമല്‍ഹാസനെ നായകനാക്കി ദൃശ്യത്തിന്റെ തമിഴ് പതിപ്പ് ഒരുക്കുന്ന തിരക്കിലാണ് ജീത്തു ഇപ്പോള്‍. വൈഡ് ആംഗിള്‍ ക്രിയേഷസിന്റെ ബാനറില്‍ സുരേഷ് ബാലാജിയാണ് ദൃശ്യം തമിഴില്‍ നിര്‍മ്മിക്കുന്നത്. മോഹന്‍ലാലിന്റെ ഭാര്യ സഹോദരന്‍ കൂടിയായ...

തുടര്‍ന്നു വായിക്കുക

ആംഗ്രി ബേഡ്സ് അടുത്തമാസം

കൃഷ്ണ പൂജപ്പുര- സജി സുരേന്ദ്രന്‍ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ആംഗ്രി ബേഡ്സ് ജൂണ്‍ ആദ്യവാരം പ്രദര്‍ശനത്തിനെത്തും. അനൂപ് മേനോനും ഭാവനയും മുഖ്യവേഷത്തിലെത്തുന്ന ഈ റൊമാന്റിക് കോമഡിയുടെ കഥ അനൂപ് മേനോന്റേതാണ്. മുംബൈയിലും കേരളത്തിലുമായി ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമയുടെ വിതരണം എല്‍ജെ ഫിലിംസ് ഏറ്റെടുത്തു. ഹാപ്പി ഹസ്ബെന്‍ഡ്സ്, ഹസ്ബെന്‍ഡ്സ് ഇന്‍ ഗോവ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളടക്കം ആറു ചിത്രങ്ങള്‍ കൃഷ്ണ പൂജപ്പുര- സജി സുരേന്ദ്രന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങി. തുടര്‍ന്നു വായിക്കുക

ജഗതി വീണ്ടും; ഒപ്പം കൊച്ചിന്‍ ഹനീഫയും

ജഗതി ശ്രീകുമാര്‍ അഞ്ച് വേഷത്തിലെത്തുന്ന 3 വിക്കറ്റിന് 365 റണ്‍സ് എന്ന സിനിമ മെയ് അവസാനം തിയറ്ററുകളിലെത്തും. അന്തരിച്ച നടന്‍ കൊച്ചിന്‍ ഹനീഫയും പ്രധാന വേഷത്തിലെത്തുന്നു. ജഗതിക്ക് അപകടം പറ്റുന്നതിനുമുമ്പും കൊച്ചിന്‍ ഹനീഫ മരിക്കുന്നതിനുമുമ്പും ചിത്രീകരണം പൂര്‍ത്തിയായ ചിത്രമാണിത്. ഹരിശ്രീ അശോകന്‍, ഇന്ദ്രന്‍സ്, കെപിഎസി ലളിത, കല്‍പ്പന, ടോണി, സാദിഖ് എന്നിവരും പ്രധാന താരങ്ങളാണ്. കെ കെ ഹരിദാസ് സംവിധാനംചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് കെ എ ഹബീബാണ്. തിരക്കഥ ബാബു പള്ളാശേരി. തുടര്‍ന്നു വായിക്കുക

50 ക്ലൈമാക്സുമായി "കര്‍മ" ഒരുങ്ങുന്നു

കൊച്ചി: 50 ക്ലൈമാക്സുകളുള്ള സിനിമയൊരുങ്ങുന്നു. ഇത്രയും ക്ലൈമാക്സുകളുമായി ഇറങ്ങുന്ന ലോകത്തിലെ ആദ്യ സിനിമയാണിതെന്ന് സംവിധായകന്‍ വിപിന്‍ കൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ അവകാശപ്പെട്ടു. "കര്‍മ" എന്നു പേരിട്ടിരിക്കുന്ന ചിത്രം രണ്ടുവര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാമെന്നാണ് പ്രതീക്ഷ. പ്രേക്ഷകര്‍ തീരുമാനിക്കുന്നതനുസരിച്ചാകും ഇതിലെ ഓരോ ക്ലൈമാക്സും. സാധാരണ ചലച്ചിത്രംപോലെയാകും തുടക്കം. പിന്നീട് പല രീതികളിലൂടെ സഞ്ചരിച്ച് നിരവധി ക്ലൈമാക്സുകളില്‍ അവസാനിക്കുന്നു എന്നതാണ് ചിത്രത്തിന്റെ സവിശേഷത. തിയറ്ററുകളില്‍ പ്രേക്ഷകര്‍ക്ക്...

തുടര്‍ന്നു വായിക്കുക

മമ്മൂട്ടിക്ക് മറുനാടന്‍ നായിക

സലാം ബാപ്പു സംവിധാനംചെയ്യുന്ന പുതിയ ചിത്രത്തില്‍ മമ്മൂട്ടിക്ക് നായികയായി ഹോളണ്ട് നടി എത്തുന്നു. "മംഗ്ലീഷ്" എന്ന പുതിയ ചിത്രത്തിലാണ് കരോളിന്‍ ബെക്ക് എന്ന ഹോളണ്ട് നടി നായികയായി എത്തുന്നത്്. ഹോളണ്ടിലെ പ്രശസ്ത നടിയും മോഡലുമാണ് കരോളിന്‍. ഹനീഫ് മുഹമ്മദ് നിര്‍മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് റിയാസാണ്. ആഷിക് അബുവിന്റെ ഗ്യാങ്സ്റ്റര്‍ ആയിരുന്നു മമ്മൂട്ടിയുടെ അവസാനം റിലീസായ ചിത്രം. മോഹന്‍ലാല്‍ നായകനായ റെഡ്വൈന്‍ ആണ് സലാം ബാപ്പു സംവിധാനംചെയ്ത ആദ്യചിത്രം. തുടര്‍ന്നു വായിക്കുക

സംഗീത വീണ്ടും ബോളിവുഡില്‍

ക്രിക്കറ്റ് താരം മുഹമ്മദ് അസ്ഹറുദീന്റെ മുന്‍ ഭാര്യയും തൊണ്ണൂറുകളിലെ ബോളിവുഡ് നായികയുമായ സംഗീത ബിജ്ലാനി തിരിച്ചുവരുന്നു. വിവാഹശേഷം അഭിനയലോകത്തുനിന്ന് വിട്ടുനിന്ന സംഗീത, വിവാഹബന്ധം വേര്‍പെടുത്തിയതിനുശേഷമാണ് ബോളിവുഡിലെത്തുന്നത്. ഒനിര്‍ സംവിധാനം ചെയ്യുന്ന ഷാബ് എന്ന ചിത്രത്തിലൂടെയാണ് തിരിച്ചുവരവ്. പ്രധാന കഥാപാത്രത്തെയാണ് സംഗീത അവതരിപ്പിക്കുന്നത്. ജൂണില്‍ ചിത്രീകരണം ആരംഭിക്കും. "80ലെ മിസ് ഇന്ത്യയായ സംഗീത മോഡലിങ്ങിലും ശ്രദ്ധിക്കപ്പെട്ടിരുന്നു. തുടര്‍ന്നു വായിക്കുക

ജ്യോതിക വീണ്ടും വെള്ളിത്തിരയിലേക്ക്

തമിഴിലെ മുന്‍നിര നടിമാരിലൊരാളായിരുന്ന ജ്യോതിക തിരിച്ചുവരുന്നു. പാണ്ഡ്യരാജ് സംവിധാനംചെയ്യുന്ന ചിത്രത്തിലൂടെയാണ് തിരച്ചുവരവിനൊരുങ്ങുന്നത്. നടന്‍ സൂര്യയെ വിവാഹം കഴിച്ചതിനുശേഷവും സിനിമയില്‍ സജീവമായിരുന്ന ജ്യോതിക, അമ്മയായതോടെയാണ് അഭിനയജീവിതം മതിയാക്കിയത്. ഡോളി സജാ കി രഖ്നാ എന്ന ഹിന്ദി ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറിയ ജ്യോതിക, തിളങ്ങിയത് തമിഴിലും തെലുങ്കിലുമായിരുന്നു.   ജയറാം നായകനായ സീതാകല്യാണത്തിലാണ് അവസാനം വേഷമിട്ടത്. ഖുഷി, ധൂള്‍, കാക്ക കാക്ക, വേട്ടയാട് വിളയാട്, ചന്ദ്രമുഖി, സില്ലൂന് ഒരു കാതല്‍ തുടങ്ങിയവ ജ്യോതികയുടെ...

തുടര്‍ന്നു വായിക്കുക

അയാള്‍ക്ക് 5 അവാര്‍ഡ്

കാമനകളുടെ കൊടുങ്കാറ്റില്‍ അടിതെറ്റിവീണിട്ടും ജീവിതം തിരിച്ചുപിടിക്കാന്‍ പരിശ്രമിക്കുന്ന മനുഷ്യന്റെ കഥപറയുന്ന അയാള്‍ സംസ്ഥാന ചലച്ചിത്ര അവാര്‍ഡിലൂടെ വീണ്ടും ശ്രദ്ധേയമാകുന്നു. മികച്ച നടന്‍, സംവിധായകനുള്ള പ്രത്യേക പരാമര്‍ശം എന്നിവയടക്കം അഞ്ച് അംഗീകാരങ്ങളുമായി അയാള്‍ ഏറ്റവും കൂടുതല്‍ അവാര്‍ഡ് നേടിയ ചിത്രമായി.   മികച്ച ഛായാഗ്രാഹകന്‍ (സുജിത് വാസുദേവ്), ഡബ്ബിങ് ആര്‍ട്ടിസ്റ്റ് (ശ്രീജാ രവി), കളറിസ്റ്റ് (രഘുരാമന്‍) എന്നീ അവാര്‍ഡുകളും "അയാള്‍"ക്ക് ലഭിച്ചു. എഴുപതുകളിലെ കുട്ടനാടന്‍ ഗ്രാമത്തില്‍ പല ദിശകളിലേക്കൊഴുകുന്ന പ്രണയവുമായി...

തുടര്‍ന്നു വായിക്കുക

"ഷാഹിദ് " ഓര്‍മപ്പെടുത്തുന്നത് ഭരണകൂടഭീകരത

സഹീദ് റൂമി ഭരണകൂട ഭീകരതയുടെ കഥപറഞ്ഞ "ഷാഹിദ്" എന്ന ഹിന്ദി സിനിമയെ ദേശീയ അംഗീകാരങ്ങള്‍ തേടിയെത്തുമ്പോള്‍ ഓര്‍മകളില്‍ നിറയുന്നത് ഷാഹിദ് ആസ്മി എന്ന സാമൂഹ്യ പ്രവര്‍ത്തകനെ. മുംബൈയില്‍ അഭിഭാഷകനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായിരുന്ന ഷാഹിദിന്റെ സാഹസിക ജീവിതവും ദുരൂഹമരണവുമാണ് സിനിമയുടെ ഇതിവൃത്തം. സിനിമയില്‍ ഷാഹിദായി വേഷമിട്ട രാജ്കുമാര്‍ റാവുവിന് മികച്ച നടനും ഹന്‍സല്‍ മേത്ത മികച്ച സംവിധായകനുമായാണ് തെരഞ്ഞെടുക്കപ്പെട്ടു.സിനിമയ്ക്ക് ദേശീയ അംഗീകാരം ലഭിക്കുമ്പോള്‍ ജീവിതാവസാനംവരെ വേട്ടയാടിയ ഭരണകൂടത്തിന്റെ കുറ്റസമ്മതംകൂടിയാവുന്നു അത്...

തുടര്‍ന്നു വായിക്കുക

"സെവന്‍ത് ഡേ" ആദ്യചിത്രത്തിന്റെ അഭിമാനം

ആനന്ദ് ശിവന്‍

തുടക്കം മുതല്‍ നായകനൊപ്പം സഞ്ചരിക്കുന്ന പ്രേക്ഷകരെ പടം കഴിഞ്ഞ് തിയറ്റര്‍ വിടുന്നതുമുതല്‍ വില്ലനൊപ്പം പിന്നിലേക്ക് നടക്കാന്‍ പ്രേരിപ്പിക്കുകയാണ് സെവന്‍ത് ഡേ. തിയറ്റര്‍ വിടുന്നതിനൊപ്പം മനസില്‍ ഉയരുന്ന ചോദ്യങ്ങള്‍ക്ക് അകത്തുനിന്നുതന്നെ മറുപടി കിട്ടിയിരുന്നല്ലോയെന്ന് തെല്ല് അമ്പരപ്പോടെ കാണികള്‍ തിരിച്ചറിയുന്നിടത്താണ് ചിത്രത്തിന്റെ വിജയം.   അഭിനന്ദനമറിയിക്കാന്‍ വിളിക്കുന്ന പലരും ഈ അമ്പരപ്പ് പങ്കുവയ്ക്കുന്നുണ്ടെന്ന് സമ്മതിക്കുന്ന സംവിധായകന്‍ ശ്യാംധര്‍ തന്റെ സന്തോഷം മറച്ചുവയ്ക്കുന്നില്ല. പരസ്യചിത്രങ്ങളിലെയും ചാനല്‍...

തുടര്‍ന്നു വായിക്കുക

രജനിക്ക് നായികയായി സോനാക്ഷി

ബോളിവുഡ് സുന്ദരി സോനാക്ഷി സിന്‍ഹ രജനികാന്തിന്റെ പുതിയ ചിത്രത്തില്‍ നായികയായി എത്തുന്നു. കെ എസ് രവികുമാര്‍ ഒരുക്കുന്ന ചിത്രത്തിലൂടെയാണ് സോനാക്ഷിയുടെ കോളിവുഡ് അരങ്ങേറ്റം എന്നാണ് റിപ്പോര്‍ട്ടുകള്‍. മറ്റൊരു ബോളിവുഡ് താരമായ അനുഷ്ക ഷെട്ടിയും ചിത്രത്തിലുണ്ടാകും. കമല്‍ഹാസന്‍ സംവിധാനംചെയ്യുന്ന വിശ്വരൂപത്തിലേക്ക് സോനാക്ഷിയെ പരിഗണിച്ചിരുന്നെങ്കിലും തിരക്കുകാരണം സാധിച്ചില്ല. രജനികാന്ത് നായകനായ കൊച്ചടിയാന്‍ റിലീസാകാനിരിക്കുകയാണ്. ദീപികാപദുക്കോണാണ് ചിത്രത്തില്‍ നായിക. തുടര്‍ന്നു വായിക്കുക

സുന്ദരപുരുഷന്‍ മാത്രമല്ല

വിനോദ് പായം

ഗൂഗിള്‍ സെര്‍ച്ചില്‍ കുഞ്ചാക്കോ ബോബന്‍ എന്ന് അടിച്ചുനോക്കിയാല്‍ നിരന്നുവരുന്ന ചിത്രങ്ങള്‍ക്ക് ഇപ്പോഴും കൗമാരഭാവം മാഞ്ഞിട്ടില്ല. 17 വര്‍ഷംമുമ്പത്തെ അനിയത്തിപ്രാവിലെ നായകന്‍ സുധിയില്‍നിന്ന് കുഞ്ചാക്കോ ബോബന്‍ ബഹുകാതം സഞ്ചരിച്ചെങ്കിലും, രണ്ടുപതിറ്റാണ്ടിലെ മലയാളത്തിലെ പ്രണയനായകന്‍ ഇപ്പോഴും കുഞ്ചാക്കോ ബോബനാണ്. നായകന്മാര്‍ക്കെല്ലാം പ്രായംകൂടുന്നതാണ് പ്രശ്നമെങ്കില്‍, കോളേജുരൂപം മായാത്ത സൗന്ദര്യംതന്നെയാണ് കുഞ്ചാക്കോ ബോബന്റെ "സിനിമാ പ്രതിസന്ധി". സൗന്ദര്യത്തിന്റെ കാര്യത്തില്‍ ഈ പ്രണയനായകപ്പട്ടം അദ്ദേഹം ആസ്വദിക്കുമെങ്കിലും...

തുടര്‍ന്നു വായിക്കുക

സച്ചിന്‍ തെണ്ടുല്‍ക്കര്‍ അഭ്രപാളികളിലേക്ക്

മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ സിനിമയില്‍ അഭിനയിക്കുന്നു. ബോളിവുഡിലെ പ്രശസ്തനായ സംവിധായകന്‍ അശുതോഷ് ഗൗരികര്‍ ആണ് സച്ചിനെ സിനിമയിലെത്തിക്കുന്നത്. സച്ചിന്റെ ജീവിതം തന്നെയാണ് സിനിമയുടെ ഇതിവൃത്തവും.   മില്‍ഖാ സിംഗിനെക്കുറിച്ചുള്ള സിനിമ ഹിറ്റായതിന് പിന്നാലെയാണ് സ്പോര്‍ട്സില്‍ നിന്ന് ഒരു കഥകൂടി വെള്ളിത്തിരയിലെത്താന്‍ തയ്യാറെടുക്കുന്നത്. രജനീകാന്ത്, മാധുരി ദീക്ഷിത്, നാനാ പടേക്കര്‍ തുടങ്ങിയവരും സച്ചിനൊപ്പം ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. സച്ചിന്‍ ക്രിക്കറ്റിനോട് വിടപറഞ്ഞപ്പോള്‍ തന്നെ കരണ്‍ ജോഹര്‍, മധുര്‍...

തുടര്‍ന്നു വായിക്കുക

"നെല്ലിക്ക" അഥവാ ഉപ്പിലിട്ട സിനിമ

കോഴിക്കോടിന്റെ രണ്ടു തലമുറയിലെ സംഗീതവിശേഷം പറയുന്ന നെല്ലിക്കയില്‍ പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ശശികുമാര്‍ പ്രധാനവേഷത്തില്‍. ബാബുരാജ് ഗാനങ്ങളുടെ ആരാധകനായ അച്ഛന്‍ ഹരിദാസിന്റെയും ബോബ്മാര്‍ലിയുടെ ആരാധകനായ മകന്‍ ബാലുവിന്റെയും കഥ പറയുന്ന സിനിമ എഡിറ്റര്‍ ബിജിത് ബാലയുടെ ആദ്യ സംവിധാനസംരംഭമാണ്. "മലയാളത്തിലെ ആദ്യത്തെ ഉപ്പിലിട്ട സിനിമ" എന്നാണ് നെല്ലിക്കയുടെ പരസ്യവാചകം. "തട്ടത്തിന്‍ മറയത്തി"ല്‍ ശ്രദ്ധിക്കപ്പെട്ട ദീപക്്, ബാലുവിനെ അവതരിപ്പിക്കുന്നു. സിജ ജോസ് നായിക. ബോളിവുഡ് താരം അതുല്‍ കുല്‍ക്കര്‍ണിയും പ്രധാന വേഷത്തിലുണ്ട്. തിരക്കഥ പി...

തുടര്‍ന്നു വായിക്കുക

ശ്രീദേവിയുടെ മകളും ബോളിവുഡിലേക്ക്

തൊണ്ണൂറുകളിലെ താരസുന്ദരി ശ്രീദേവിയുടെയും നിര്‍മാതാവ് ബോണി കപൂറിന്റെയും മകള്‍ ജാന്‍വിയും ബോളിവുഡില്‍ അരങ്ങേറാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. കരണ്‍ജോഹര്‍ ഒരുക്കുന്ന ചിത്രത്തിലൂടെയാണ് പതിനേഴുകാരിയായ ജാന്‍വി സിനിമയില്‍ എത്തുക എന്നാണ് സോഷ്യല്‍ നെറ്റ്വര്‍ക്കുകളില്‍ പ്രചരിക്കുന്നത്.   സിനിമയില്‍നിന്ന് നിരവധി ഓഫറുകളാണ് താരസുന്ദരിയുടെ മകള്‍ക്ക് എത്തുന്നത്. തെലുങ്കില്‍ നാഗാര്‍ജുനയുടെ മകന്‍ രാം ചരണ്‍ തേജയുടെ നായികയായി എത്തുന്നു എന്ന വാര്‍ത്തയും ഉണ്ടായിരുന്നു. തുടര്‍ന്നു വായിക്കുക

രാജേഷ് പിള്ള ചിത്രത്തില്‍ ചാക്കോച്ചനും നിവിന്‍പോളിയും

"ട്രാഫിക്" ഒരുക്കിയ രാജേഷ് പിള്ളയുടെ പുതിയ ചിത്രത്തില്‍ കുഞ്ചാക്കോ ബോബനും നിവിന്‍ പോളിയും ഒന്നിക്കുന്നു. മോട്ടോര്‍ സൈക്കിള്‍ ഡയറീസ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്. ബോളിവുഡ് താരം വിശാഖ സിങ് നായികയാകുന്നു. ഓര്‍ഡിനറി ഫിലിംസിന്റെ ബാനറില്‍ സുഗീതും സുധീഷും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ലോ പോയിന്റും പോളിടെക്നിക്കുമാണ് കുഞ്ചാക്കോ ബോബന്റെ റിലീസാകാനുള്ള ചിത്രം. ബാംഗ്ലൂര്‍ ഡെയ്സില്‍ അഭിനയിക്കുകയാണ് നിവിന്‍ പോളി ഇപ്പോള്‍. ട്രാഫിക്കിന്റെ ഹിന്ദി പതിപ്പ് സംവിധാനംചെയ്യുകയാണ് രാജേഷ്പിള്ള. തുടര്‍ന്നു വായിക്കുക

Archives