• 28 ജൂലൈ 2014
  • 12 കര്‍ക്കടകം 1189
  • 30 റംസാന്‍ 1435
ഹോം  » സംഗീതം  » ലേറ്റസ്റ്റ് ന്യൂസ്

പാട്ടുകേള്‍ക്കാം, ടെന്‍ഷന്‍ മറക്കാം ഹിമാന്‍ഷുവിന്റെ മുരളീമന്ത്രം

ശ്രീരാജ് ഓണക്കൂര്‍

കൊല്ലം: തിരക്കിട്ട ജീവിതത്തിലെ സമ്മര്‍ദം ലഘൂകരിക്കാനുള്ള ഒറ്റമൂലി ഏതെന്നു ചോദിച്ചാല്‍ ഹിമാന്‍ഷു നന്ദ കണ്ണടച്ചു പറയും- "സംഗീതം". ലോകപ്രശസ്ത പുല്ലാങ്കുഴല്‍ വാദകന്‍ ഹരിപ്രസാദ് ചൗരസ്യയുടെ പ്രിയശിഷ്യന്‍ ഹിമാന്‍ഷുവിന് സംഗീതം ജീവിതയാത്രയാണ്. പുല്ലാങ്കുഴലില്‍നിന്ന് ഒഴുകിയെത്തുന്ന സംഗീതത്താല്‍ മറ്റുള്ളവരുടെ മാനസിക സമ്മര്‍ദം അകറ്റാനുള്ള യാത്രയിലാണ് അദ്ദേഹം ഇപ്പോള്‍. രണ്ടു വര്‍ഷത്തിനിടെ ഇന്ത്യയിലെ വിദ്യാര്‍ഥികളും കോര്‍പറേറ്റ് മേഖലയില്‍ ജോലി ചെയ്യുന്നവരുമടക്കം ഏഴായിരത്തിലധികം പേര്‍ ഹിമാന്‍ഷുവിന്റെ സംഗീത ശില്‍പ്പശാലയുടെ...

തുടര്‍ന്നു വായിക്കുക

"ഘനശ്യാമസന്ധ്യ" 29ന്

തിരു: സംഗീതസംവിധായകന്‍ എം ജി രാധാകൃഷ്ണന്‍ ഈണം നല്‍കിയ ലളിതഗാനങ്ങളും ചലച്ചിത്രഗാനങ്ങളും കോര്‍ത്തിണക്കിയ "ഘനശ്യാമസന്ധ്യ" ചൊവ്വാഴ്ച വൈകിട്ട് 5ന് എ കെ ജി ഹാളില്‍ നടക്കും. എം ജി രാധാകൃഷ്ണന്‍ പുരസ്കാരം ബാലചന്ദ്രമേനോന്‍ പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥിന് സമ്മാനിക്കും. വിനീതും ലക്ഷ്മി ഗോപാലസ്വാമിയും നൃത്തമവതരിപ്പിക്കും. സിനിമാ പിന്നണിഗായകര്‍ പങ്കെടുക്കുന്ന ഗാനസന്ധ്യയും ഉണ്ടായിരിക്കും. തുടര്‍ന്നു വായിക്കുക

ഭാവോജ്വലങ്ങളാം സൂര്യഗായത്രികള്‍

എം എസ്

സാന്ദ്രമധുരമായൊരു പ്രണയപുഷ്പം എന്നു സംഗീതത്തെ നിര്‍വചിച്ചത് വില്യം ഷേക്സ്പിയര്‍. ആര്‍ദ്രമാനസരായ പ്രണയമിഥുനങ്ങളുടെ ഹൃദയവികാരമായാണ് ഷേക്സ്പിയര്‍ സംഗീതത്തെ കണ്ടത്. മനുഷ്യമനസ്സില്‍ ലോലവികാരങ്ങള്‍ ഉണര്‍ത്തുന്നു സംഗീതം എന്നതാണ് ഇതിനുകാരണം. അതുകൊണ്ടുതന്നെ കാലദേശങ്ങളെ അതിലംഘിക്കുന്നു ഈ അത്ഭുതപ്രതിഭാസം. സാര്‍വജനീനവും കാലദേശങ്ങള്‍ക്ക് അതീതവും തലമുറകളെ കൂട്ടിയിണക്കുന്നതുമായ ഉത്തമമായ ചില സിദ്ധിവിശേഷങ്ങള്‍ സംഗീതത്തില്‍ കുടിയിരിക്കുന്നുവെന്ന് സാരം.   ബീഥോവന്റെ സിംഫണിയും ടാന്‍സന്റെ ഉദാത്തമായ സംഗീതാര്‍ച്ചനയും ത്യാഗരാജസ്വാമികളുടെ...

തുടര്‍ന്നു വായിക്കുക

മുറിവുകളില്‍ തേന്‍പുരട്ടി സാന്ത്വന സംഗീതം...

കൊച്ചി: ഉടലിലെയും മനസ്സിലെയും വേദന കിനിയുന്ന മുറിവുകളിലേക്ക് സാന്ത്വന സംഗീതം തേന്‍പുരട്ടി. ഓര്‍ക്കാപ്പുറത്ത് രോഗത്തിന്റെ ദുരിതങ്ങള്‍ തളര്‍ത്തിയവരിലേക്ക് കുളിര്‍മഴപോലെ സംഗീതം. ദര്‍ബാറി കാനഡ രാഗത്തില്‍ മുഹമ്മദ് റഫിയുടെ "ഓ ദുനിയാ കേ രഖ് വാലേ..." ഒഴുകിയെത്തിയപ്പോള്‍ വരാന്തയിലും ഒപിക്കു മുന്നിലും ചിതറിനിന്നവര്‍ ജനറല്‍ ആശുപത്രിയുടെ പുല്‍ത്തകിടിയിലേക്ക് ആനയിക്കപ്പെട്ടു. രോഗപീഡകള്‍ തളര്‍ത്തിയവരിലേക്ക് സംഗീതം അതിന്റെ മാസ്മരികതയോടെ പതിഞ്ഞ താളത്തില്‍ നിറയുകയായിരുന്നു. ബിനാലെ ഫൗണ്ടേഷനും മെഹബൂബ് മെമ്മോറിയല്‍ ഓര്‍ക്കസ്ട്രയും...

തുടര്‍ന്നു വായിക്കുക

ഇറ്റലിയുടെ സ്വരം ക്രിസ്റ്റീന തന്നെ

ഇറ്റലി: ഇറ്റലിയുടെ മധുരസ്വരമായി ക്രിസ്റ്റീന സോസിയ തന്നെ .പ്രശസ്തമായ "ദി വോയ്സ്" സംഗീത റിയാലിറ്റി ഷോയില്‍ പങ്കെടുത്ത് ഷോയേക്കാള്‍ പ്രശസ്തയായ സിസ്റ്റര്‍ ക്രിസ്റ്റീന സോസിയയെ തേടി ഒടുവില്‍ വിജയകീരീടവും എത്തി. വ്യാഴാഴ്ച നടന്ന ലൈവ് ഫൈനലിലാണ് 25 കാരിയായ ക്രിസ്റ്റീന 62 ശതമാനത്തിലേറെ വോട്ടുനേടി വിജയിയായത്.   ആദ്യമായി ഒരു കന്യസ്ത്രീ പങ്കെടുത്ത റിയാലിറ്റി ഷോയെന്ന ഖ്യാതിയായിരുന്നു ദി വോയ്സ് ആദ്യം സ്വന്തമാക്കിയത്. കന്യാസ്ത്രീയുടെ വേഷത്തില്‍ തന്നെ റിയാലിറ്റി ഷോ വേദിയിലെത്തി തകര്‍പ്പന്‍ പ്രകടനം നടത്തിയ സിസ്റ്റര്‍ ക്രിസ്റ്റീന വളരെ പെട്ടെന്നു...

തുടര്‍ന്നു വായിക്കുക

താളം + ലയം = തൃപ്പേക്കുളം

പെരുവനം കുട്ടന്‍മാരാര്‍

ചെണ്ടയെടുക്കാനാവാതെ സംഗമേശ്വരനുമുന്നില്‍ കരഞ്ഞുനില്‍ക്കുന്ന അച്ചുമ്മാനെ മറക്കാനാവില്ല. തൊണ്ണൂറ്റിമൂന്നാം വയസ്സില്‍ അരമണിക്കൂര്‍ നേരം കൂടല്‍മാണിക്യക്ഷേത്രത്തില്‍ പഞ്ചാരി കൊട്ടിയ തൃപ്പേക്കുളം അച്യുതമാരാരുടെ സമര്‍പ്പണം അന്ന് എല്ലാവരും അത്ഭുതത്തോടയാണ് കണ്ടത്. മറ്റ് മേളങ്ങള്‍ക്ക് പോകാതായിട്ടും ഇരിങ്ങാലക്കുട ഉത്സവത്തിന് ഒരുദിവസം അച്ചുമ്മാന്‍ കൊട്ടുമായിരുന്നു. കഴിഞ്ഞ ഉത്സവത്തിന് കാലില്‍ നീരു വരാതിരിക്കാന്‍ ചാക്ക് നച്ചിട്ട് അതിനു മുകളില്‍നിന്നാണ് അദ്ദേഹം കൊട്ടിയത്. അരമണിക്കൂര്‍ കഴിഞ്ഞപ്പോഴേക്കും ചെണ്ടയും താങ്ങി...

തുടര്‍ന്നു വായിക്കുക

Archives