• 20 ഏപ്രില്‍ 2014
  • 7 മേടം 1189
  • 19 ജദുല്‍ആഖിര്‍ 1435
ഹോം  » വിദ്യാഭ്യാസം  » ലേറ്റസ്റ്റ് ന്യൂസ്

മാനവിക വിഷയങ്ങളില്‍ യുജിസി നെറ്റ് ജൂണ്‍ 29ന്

മാനവിക വിഷയങ്ങളില്‍ അസി.പ്രൊഫസര്‍/ ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോഷിപ്പ് യോഗ്യതക്ക് യു ജി സി നടത്തുന്നദേശീയ യോഗ്യതാ നിര്‍ണയ പരീക്ഷ(നെറ്റ്)ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ജൂണ്‍29ന് 66 കേന്ദ്രങ്ങളിലാണ് പരീക്ഷ. 95 മാനവിക വിഷയങ്ങളിലാണ് നെറ്റ് നടത്തുന്നത്. സംസ്ഥാനത്ത് കൊച്ചി, കലിക്കറ്റ്, കേരള സര്‍വകലാശാലകളാണ് പരീക്ഷാ കേന്ദ്രങ്ങള്‍.www.ugcnetonline.nic.inഓണ്‍ലൈനായി മെയ് അഞ്ചിനുമുമ്പ് അപേക്ഷിച്ചശേഷം ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൗട്ടും ഫീസടച്ച ചെലാന്റെ യു ജി സി കോപ്പിയും അനുബന്ധ രേഖകളുടെ സാക്ഷ്യപ്പെടുത്തിയ കോപ്പികളും അതതു സര്‍വകലാശാലാ രജിസ്ട്രാര്‍മാര്‍ക്ക്...

തുടര്‍ന്നു വായിക്കുക

എസ്എസ്എല്‍സിക്കുശേഷം എന്ത്?

ഡോ. ടി പി സേതുമാധവന്‍

എസ്എസ്്എല്‍സി പരീക്ഷാഫലം വന്നതോടെ വിദ്യാര്‍ഥികളും രക്ഷിതാക്കളും ഉപരിപഠനമേഖല തെരഞ്ഞെടുക്കാനുള്ള തിരക്കിലാണല്ലോ. നാലരലക്ഷത്തോളം വിദ്യാര്‍ഥികളാണ് ഈ വര്‍ഷം എസ്എസ്എല്‍സി പാസായി ഉപരിപഠനത്തിന് അര്‍ഹതനേടിയത്. പത്താംക്ലാസിനുശേഷമുള്ള ഉപരിപഠനം വിദ്യാര്‍ഥികള്‍ക്ക് താല്‍പര്യമുള്ളതും ഭാവിയില്‍ തൊഴില്‍/ഗവേഷണ സാധ്യതയുള്ളതുമായ മേഖലയിലേക്കുള്ള ആദ്യചുവടാണ്. അതുകൊണ്ടുതന്നെ എസ്എസ്എല്‍സിക്ക് ലഭിച്ച മാര്‍ക്ക്, വിദ്യാര്‍ഥിയുടെ താല്‍പര്യം, കോഴ്സിന് ഭാവിയിലെ തൊഴില്‍/ഗവേഷണ സാധ്യത എന്നിവ കണക്കിലെടുത്തുവേണം കോഴ്സുകള്‍ തെരഞ്ഞെടുക്കാന്‍...

തുടര്‍ന്നു വായിക്കുക

ജിപ്മര്‍ എംബിബിഎസ് പ്രവേശനപരീക്ഷയ്ക്ക് അപേക്ഷിക്കാം

പുതുച്ചേരിയിലെ ജവാഹര്‍ലാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ്ഗ്രാജുവേറ്റ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചി (ജിപ്മര്‍) ല്‍ എംബിബിഎസ് പ്രവേശനപരീക്ഷയ്ക്ക് മെയ് രണ്ടുവരെ അപേക്ഷിക്കാം. പരീക്ഷ ജൂണ്‍ എട്ടിന് നടത്തും.   ഇംഗ്ലീഷ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി/ബയോടെക്നോളജി വിഷയങ്ങളായി പഠിച്ച് പ്ലസ്ടു പാസായിരിക്കണം. 2014 ഡിസംബര്‍ 31ന് 17 വയസ് തികയണം. മംഗലാപുരം, കൊച്ചി, തിരുവനന്തപുരം, കോയമ്പത്തൂര്‍, സേലം തുടങ്ങിയ കേന്ദ്രങ്ങളിലാണു പ്രവേശനപരീക്ഷ.   www.jipmer.edu.in വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി മെയ് രണ്ടുവരെ അപേക്ഷിക്കാം. ഫീസ്...

തുടര്‍ന്നു വായിക്കുക

ജെഎന്‍സിഎഎസ്ആറില്‍ പിജി ഡിപ്ലോമ കോഴ്സുകള്‍

ബംഗളൂരുവിലെ ജവാഹര്‍ലാല്‍ നെഹ്റു സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് സൈന്റിഫിക് റിസര്‍ച്ചില്‍ (ജെഎന്‍സിഎസ്ആര്‍) പിജി ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷിക്കാം. പിജി ഡിപ്ലോമ ഇന്‍ സയന്‍സ് എഡ്യൂക്കേഷന്‍, പിജി ഡിപ്ലോമ ഇന്‍ മെറ്റീരിയല്‍സ് സയന്‍സ് എന്നീ കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.   അപേക്ഷാഫോറത്തിനും കൂടുതല്‍വിവരത്തിനും www.jncasr.ac.in/admit വെബ്സൈറ്റ്കാണുക. ഏപ്രില്‍ 28വരെ അപേക്ഷിക്കാം. തുടര്‍ന്നു വായിക്കുക

എഐഐഎംഎസ് നേഴ്സിങ് പ്രവേശനപരീക്ഷ

ന്യൂഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ നേഴ്സിങ്, പാരാമെഡിക്കല്‍ ബിരുദ, പിജി കോഴ്സുകളുടെ പ്രവേശനപരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. എഐഐംഎസ് ന്യൂഡല്‍ഹിയിലും ആറ് എഐഐഎംഎസ് സെന്ററുകളിലും ബിഎസ്സി നേഴ്സിങ് കോഴ്സ് (പെണ്‍കുട്ടികള്‍ക്ക്).   ബിഎസ് സി പാരാമെഡിക്കല്‍ ഒപ്ടോമെട്രി, റേഡിയോഗ്രാഫി. എംഎസ് സി കോഴ്സ് അനാട്ടമി, ബയോകെമിസ്ട്രി, ബയോഫിസിക്സ്, ഫാര്‍മകോളജി, ഫിസിയോളജി, പെര്‍ഫ്യൂഷന്‍ ടെക്നോളജി, ന്യൂക്ലിയര്‍ മെഡിസിന്‍ ടെക്നോളജി. എം ബയോടെക്. ഓണ്‍ലൈന്‍ പ്രവേശനപരീക്ഷ ജൂണ്‍ 15ന് ന്യൂഡല്‍ഹിയില്‍.   എംഎസ് സി നേഴ്സിങ്:...

തുടര്‍ന്നു വായിക്കുക

ജൂനിയര്‍ റിസര്‍ച്ച് ഫെലോ: അപേക്ഷ ക്ഷണിച്ചു

തേഞ്ഞിപ്പലം: കലിക്കറ്റ് സര്‍വകലാശാലാ ബോട്ടണി പഠനവകുപ്പില്‍ ഡിഎസ്ടി സഹായത്തോടെയുള്ള ഗവേഷണ പ്രോജക്ടിലേക്ക് ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോയെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ഒന്നാം ക്ലാസ് ബോട്ടണി, അപ്ലൈഡ് പ്ലാന്റ് സയന്‍സിലുള്ള ബിരുദാനന്തര ബിരുദം. അഭികാമ്യ യോഗ്യത: ഫീല്‍ഡ് ട്രാവല്‍ ആന്‍ഡ് റിസര്‍ച്ച് എക്സ്പീരിയന്‍സ്. പ്രതിമാസ വേതനം: 12,250 രൂപ.   അപേക്ഷ, ബന്ധപ്പെട്ട രേഖകളുടെ പകര്‍പ്പ് സഹിതം ഡോ.സുനോജ് കുമാര്‍ പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്റര്‍, ഡിഎസ്ടി അസിസ്റ്റഡ് റിസര്‍ച്ച് പ്രോജക്ട്, ഡിപ്പാര്‍ട്മെന്റ് ഓഫ് ബോട്ടണി,...

തുടര്‍ന്നു വായിക്കുക

സി-ഡിറ്റ് എംഎ പ്രവേശനപരീക്ഷ

തിരുവനന്തപുരത്തെ സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് സ്റ്റഡീസ് (സിഡിഎസ്) എംഎ അപ്ലൈഡ് എക്കണോമിക്സ് പ്രവേശനപരീക്ഷ മെയ് 25ന് നടത്തും. 50 ശതമാനം മാര്‍ക്കോടെ ബിരുദമാണ് യോഗ്യത. എസ് സി/എസ്ടിക്കും വിഭിന്നശേഷിയുള്ള വിഭാഗത്തിനും പാസ് മാര്‍ക്ക് മതി.   അപേക്ഷാഫീസ് 200 രൂപ. സംവരണവിഭാഗങ്ങള്‍ക്ക് ഫീസില്ല. http://cds.edu  വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി ഏപ്രില്‍ 21വരെ അപേക്ഷിക്കാം. തുടര്‍ന്നു വായിക്കുക

മൈസൂര്‍ റീജണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ബിഎസ്സി/ബിഎഡിന് അപേക്ഷിക്കാം

എന്‍സിഇആര്‍ടിയുടെ കീഴിലുള്ള, മൈസൂറിലെ റീജണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷനില്‍ ഇന്റഗ്രേറ്റഡ് ബിഎസ്സി-എഡ്/ബിഎസ്സി-ബിഎഡ് കോഴ്സിന് അപേക്ഷിക്കാം. പ്രവേശനപരീക്ഷ മെയ് 31ന് നടത്തും. ബിഎസ്സി, ബിഎഡ് ബിരുദങ്ങള്‍ക്കു തുല്യമായ ഈ കോഴ്സിന്റെ കാലാവധി നാലുവര്‍ഷമാണ്.   ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്ന സ്ട്രീമും ഫിസിക്സ്, കെമിസ്ട്രി, ബയോളജി സ്ട്രീമുമുണ്ട്. ആദ്യ സ്ട്രീമിന് അപേക്ഷിക്കാന്‍ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് പഠിച്ച് പ്ലസ്ടു പാസാകണം. രണ്ടാമത്തെ സ്ട്രിമിന് അപേക്ഷിക്കാന്‍ ഫിസിക്സ്, കെമിസ്ട്രി, ബയോളജി പഠിച്ച് പ്ലസ്ടു ...

തുടര്‍ന്നു വായിക്കുക

ഐഐഎംസി പ്രവേശനപരീക്ഷ മെയ് 31ന്

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷ(ഐഐഎംസി)ന്റെ വിവിധ കേന്ദ്രങ്ങളില്‍ നടത്തുന്ന ജേര്‍ണലിസം, മാസ്കമ്യൂണിക്കേഷന്‍ കോഴ്സുകള്‍ക്കുള്ള പ്രവേശനപരീക്ഷ മെയ്31ന് നടത്തും. പിജി ഡിപ്ലോമ ഇന്‍ ജേര്‍ണലിസം (ഇംഗ്ലീഷ്): ഐഐഎംസി കോട്ടയം, ന്യൂഡല്‍ഹി, ഐസ്വാള്‍, മഹാരാഷ്ട്ര കേന്ദ്രങ്ങളില്‍. പിജി ഡിപ്ലോമ ഇന്‍ ജേര്‍ണലിസം (ഹിന്ദി): ന്യൂഡല്‍ഹിയില്‍. പിജി ഡിപ്ലോമ ഇന്‍ റേഡിയോ ആന്‍ഡ് ടെലിവിഷന്‍ ജേര്‍ണലിസം: ന്യൂഡല്‍ഹിയില്‍. പിജി ഡിപ്ലോമ ഇന്‍ അഡ്വര്‍ടൈസിങ് ആന്‍ഡ് പബ്ലിക് റിലേഷന്‍സ്: ന്യൂഡല്‍ഹി കേന്ദ്രത്തില്‍. പിജി ഡിപ്ലോമ ഇന്‍...

തുടര്‍ന്നു വായിക്കുക

രാജത്ത് സ്ക്കൂള്‍ പഠന നിലവാരം കുയുന്നു

ഡോ. ടി പി സേതുമാധവന്‍

രാജ്യത്ത് സ്കൂള്‍വിദ്യാര്‍ഥികളുടെ പഠനിലവാര സര്‍വേകളെക്കുറിച്ചുള്ള വിവാദം തുടരുന്നു. സ്കൂള്‍വിദ്യാര്‍ഥികളുടെ പഠനത്തെക്കുറിച്ചുള്ള പ്രഥം എന്ന ഏജന്‍സിയുടെ വാര്‍ഷിക അവലോകന റിപ്പോര്‍ട്ടുകളിലെ കണ്ടെത്തലുകളും എന്‍സിഇആര്‍ടിയുടെ പഠനഫലങ്ങളും തീര്‍ത്തും വ്യത്യസ്തമാണ്. എങ്കിലും രണ്ടും വ്യക്തമാക്കുന്നത് പൊതുവെ പഠനിലവാരം കുറയുന്നു എന്ന വസ്തുതയാണ്. എന്‍സിഇആര്‍ടിയുടെ നാഷണല്‍ അച്ചീവ്മെന്റ് സര്‍വേ(NAS)  അനുസരിച്ച് രാജ്യത്തെ മൂന്നാം ക്ലാസിലെ 86 ശതമാനം കുട്ടികള്‍ക്ക് മാതൃഭാഷയിലെ വാക്കുകള്‍ വായിക്കാനും, സ്വന്തമായ ശൈലിയില്‍...

തുടര്‍ന്നു വായിക്കുക

ജിപ്മര്‍ എംബിബിഎസ് പ്രവേശനപരീക്ഷ ജൂണ്‍ 8ന്

പുതുച്ചേരിയിലെ ജവാഹര്‍ലാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ്ഗ്രാജുവേറ്റ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചി (ജിപ്മര്‍) ല്‍ എംബിബിഎസ് പ്രവേശനപരീക്ഷ ജൂണ്‍ എട്ടിന് നടത്തും. ഇംഗ്ലീഷ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി/ബയോടെക്നോളജി വിഷയങ്ങളായി പഠിച്ച് പ്ലസ്ടു പാസായിരിക്കണം. 2014 ഡിസംബര്‍ 31ന് 17 വയസ് തികയണം.   മംഗലാപുരം, കൊച്ചി, തിരുവനന്തപുരം, കോയമ്പത്തൂര്‍, സേലം തുടങ്ങിയ കേന്ദ്രങ്ങളിലാണു പ്രവേശനപരീക്ഷ.www.jipmer.edu.in  വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി മെയ് രണ്ടുവരെ അപേക്ഷിക്കാം. ഫീസ് നെറ്റ്ബാങ്കിങ്/ഡെബിറ്റ്കാര്‍ഡ്/ക്രെഡിറ്റ്കാര്‍ഡ് വഴി അടയ്ക്കണം. തുടര്‍ന്നു വായിക്കുക

ഐസറില്‍ പഞ്ചവത്സര ബിഎസ്-എംഎസ്

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എഡ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചി(ഐസര്‍)ലെ പഞ്ചവത്സര ബിഎസ്, എംഎസ് ഇരട്ടബിരുദ കോഴ്സുകള്‍ പ്ലസ്ടുവിനുശേഷം അടിസ്ഥാനശാസ്ത്രത്തില്‍ വിപുലമായ പഠനത്തിനുവേണ്ടി ബിരുദ, ബിരുദാനന്തര ബിരുദ പഠനത്തെ ഗവേഷണവുമായി ബന്ധിപ്പിക്കുന്നതാണ്. തിരുവനന്തപുരത്തും പുണെയിലും കൊല്‍ക്കത്തയിലും മൊഹാലിയിലും ഭോപാലിലും പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എഡ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (IISER) ശാസ്ത്രപഠനരംഗത്തെ രാജ്യത്തെ മികച്ച സ്വയംഭരണ ഗവേഷണസ്ഥാപനങ്ങളാണ്.   ഈ കോഴ്സുകളിലേക്കുള്ള...

തുടര്‍ന്നു വായിക്കുക

വിദേശ മാനേജ്മെന്റ് പഠനംമാറുന്ന പ്രവണതകള്‍

ഡോ. ടി പി സേതുമാധവന്‍

വിദേശമാനേജ്മെന്റ് പഠനത്തിന്റെ പ്രവണതകള്‍ മാറിവരുന്നു. ഒരുവര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കാവുന്ന യുകെയിലെ പ്രൊഫഷണല്‍ എംബിഎക്കായിരുന്നു കൂടുതല്‍ ഇന്ത്യന്‍ വിദ്യാര്‍ഥികളും താല്‍പ്പര്യപ്പെട്ടിരുന്നത്. എന്നാല്‍, പഠനശേഷമുള്ള പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസ നിര്‍ത്തലാക്കിയതുമൂലം പഠനച്ചെലവ് താങ്ങാനുള്ള ബുദ്ധിമുട്ട് ഇന്ത്യന്‍ വിദ്യാര്‍ഥികളെ യുകെ ഉപേക്ഷിക്കാന്‍ ഇടവരുത്തുന്നു. അമേരിക്കയിലാണെങ്കില്‍ എംബിഎ പഠനകാലയളവ് 18-24 മാസമാണ്. മാത്രമല്ല, പഠനച്ചെലവും കൂടുതലാണ്. താരതമ്യേന പഠനച്ചെലവു കുറഞ്ഞ രാജ്യമെന്ന നിലയില്‍ യൂറോപ്യന്‍ രാജ്യങ്ങളിലെ...

തുടര്‍ന്നു വായിക്കുക

അഖിലേന്ത്യാ ബയോടെക്നോളജി പ്രവേശനപരീക്ഷ മെയ് 19ന്

കലിക്കറ്റ് സര്‍വകലാശാല ബയോടെക്നോളജി വിഭാഗത്തില്‍ ഉള്‍പ്പെടെ രാജ്യത്തെ വിവിധ സര്‍വകലാശാലകളില്‍ ബയോടെക്നോളജിയില്‍ എംഎസ്സി, എംടെക് കോഴ്സുകളില്‍ പ്രവേശനത്തിന് ന്യൂഡല്‍ഹി ജവാഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല നടത്തുന്ന അഖിലേന്ത്യ ബയോടെക്നോളജി പ്രവേശന പരീക്ഷ മെയ് 19ന്. എംഎസ്സി ബയോടെക്നോളജി/എംഎസ്സി അഗ്രികള്‍ച്ചര്‍ ബയോടെക്നോളജി/എംവിഎസ്സി ബയോടെക്നോളജി/എംടെക് ബയോടെക്നോളജി കോഴ്സുകളില്‍ പ്രവേശനം ഈ പരീക്ഷയുടെ അടിസ്ഥാനത്തിലാണ്. തിരുവനന്തപുരം, കോഴിക്കോട് ഉള്‍പ്പടെയുള്ള കേന്ദ്രങ്ങളില്‍ പ്രവേശനപരീക്ഷ നടത്തും. കലിക്കറ്റ് സര്‍വകലാശാല,...

തുടര്‍ന്നു വായിക്കുക

Archives