• 23 ജൂലൈ 2014
  • 7 കര്‍ക്കടകം 1189
  • 25 റംസാന്‍ 1435
Latest News :
ഹോം  » കായികം  » ലേറ്റസ്റ്റ് ന്യൂസ്

കോമണ്‍വെല്‍ത്ത് ഗെയിംസിന് ഇന്ന് തുടക്കം

ഗ്ലാസ്ഗോ: ഇരുപതാമത് കോമണ്‍വെല്‍ത്ത് ഗെയിംസ് ഇന്ന് സ്കോട്ലന്‍ഡിലെ ഗ്ലാസ്ഗോയില്‍ ആരംഭിക്കും. ഇന്ത്യന്‍ സമയം അര്‍ധരാത്രി 12.30നാണ് ഉദ്ഘാടനച്ചടങ്ങ്. 71 രാജ്യങ്ങളില്‍നിന്ന് 4500 കായികതാരങ്ങള്‍ മത്സരിക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസ് ഒളിമ്പിക്സും ഏഷ്യന്‍ ഗെയിംസും കഴിഞ്ഞാല്‍ വലിപ്പംകൊണ്ട് മൂന്നാമത്തെതാണ്. ജമൈക്കയുടെ ഉസൈന്‍ ബോള്‍ട്ടും ഇംഗ്ലണ്ടിന്റെ മധ്യ-ദീര്‍ഘദൂര ഓട്ടക്കാരന്‍ മോ ഫറായുമായിരിക്കും ഗെയിംസിലെ മുഖ്യ ആകര്‍ഷണം. 215 അംഗ ടീമിനെയാണ് ഇന്ത്യ അണിനിരത്തുന്നത്്. ഒളിമ്പിക് പിസ്റ്റളില്‍ വെള്ളി നേടിയ വിജയകുമാര്‍ ഇന്ത്യയുടെ പതാകയേന്തും...

തുടര്‍ന്നു വായിക്കുക

"മുടിയന്റെ" തിരിച്ചുവരവ്

ലണ്ടന്‍: ലോര്‍ഡ്സ് സാക്ഷിയായത് ഇന്ത്യയുടെ പുനര്‍ജനിക്കു മാത്രമല്ല, "മുടിയനായ" പുത്രന്റെ തിരിച്ചുവരവിനുകൂടിയാണ്. നീണ്ട 28 വര്‍ഷത്തിന്റെ കാത്തിരിപ്പിനൊടുവിലാണ് ഇന്ത്യ ക്രിക്കറ്റിന്റെ മെക്കയില്‍ ടെസ്റ്റ്വിജയം ആഘോഷിച്ചത്. ഈ ചരിത്രവിജയത്തിലേക്ക് ടീമിന് നയിച്ചത് "മുടിയന്‍" എന്ന പേരുദോഷമുള്ള ഇഷാന്ത് ശര്‍മയും. വിജയത്തിന്റെ അമരക്കാരന്‍ എന്ന് പ്രയോഗസുഖത്തിനുവേണ്ടി പറയുന്നതല്ല; അക്ഷരാര്‍ഥത്തില്‍ ഇഷാന്തിന്റെ ബൗളിങ്, അല്ല ബൗണ്‍സറുകളാണ് ലോര്‍ഡ്സില്‍ വിധി നിര്‍ണയിച്ചത്. ആറു വിക്കറ്റുകള്‍ കൈയിലുള്ള ഇംഗ്ലണ്ടിന്റെ...

തുടര്‍ന്നു വായിക്കുക

കേരളയ്ക്കും മുംബൈയ്ക്കും നേട്ടം

മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) താരലേലത്തിന്റെ ആദ്യ ദിനം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ഉടമസ്ഥതയിലുള്ള കേരള ബ്ലാസ്റ്റേഴ്സ് ഈസ്റ്റ് ബംഗാളിന്റെ മധ്യനിര ജനറല്‍ മെഹ്താബ് ഹുസൈനെ സ്വന്തമാക്കി. ഹുസൈനുപുറമെ ദേശീയ താരങ്ങളായ നിര്‍മല്‍ ഛേത്രി, ഗുര്‍വിന്ദര്‍ സിങ്, സന്ദേഷ് ജിന്‍ഗന്‍ എന്നീ പ്രുഖരെയും ബ്ലാസ്റ്റേഴ്സ് ടീമിനൊപ്പം ചേര്‍ത്തു. മലയാളിയായ സുഷാന്ത് മാത്യുവും കേരളത്തിനുവേണ്ടി കളിക്കും. മറ്റ് മലയാളികളായ മുഹമ്മദ് റഫീക്ക് കൊല്‍ക്കത്തയെയും ഡെന്‍സണ്‍ ദേവദാസ് ബംഗ്ലുരുവിനെയും പ്രതിനിധീകരിക്കും. മുംബൈയില്‍ ആരംഭിച്ച താരലേലത്തില്‍ ആറു ടീമുകളാണ്...

തുടര്‍ന്നു വായിക്കുക

ദുംഗ വീണ്ടും ബ്രസീല്‍ കോച്ച്

സാവോപോളോ: ബ്രസീല്‍ ദേശീയ ടീമിന്റെ പരിശീലകനായി മുന്‍ നായകന്‍ കാര്‍ലോസ് ദുംഗയെ നീയമിച്ചു. ലോകകപ്പിലെ തിരിച്ചടിക്കു പിന്നാലെ ലൂയി ഫെലിപ്പെ സ്കൊളാരി രാജിവച്ച ഒഴിവിലാണ് മുന്‍ പരിശീലകന്‍കൂടിയായ ദുംഗയെ നീയമിച്ചത്. ലോകകപ്പ് സെമിയില്‍ ജര്‍മനിയോട് ഒന്നിനെതിരെ ഏഴു ഗോളിനാണ് ബ്രസീല്‍ തോറ്റത്. പിന്നാലെ ലൂസേഴ്സ് ഫൈനലില്‍ നെതര്‍ലന്‍ഡ്സിനോട് മൂന്നു ഗോളിന്റെ പരാജയം ഏറ്റുവാങ്ങി. കനത്ത തോല്‍വികള്‍ താരങ്ങളെ മാനസികമായി തകര്‍ക്കുകയുംചെയ്തു. നഷ്ടപ്പെട്ട ആത്മവിശ്വാസം വീണ്ടെടുക്കുകയാണ് ദുംഗയുടെ മുന്നിലുള്ള ആദ്യ വെല്ലുവിളി. ബ്രസീല്‍ 1990ല്‍ ലോകകപ്പ് നേടുമ്പോള്‍...

തുടര്‍ന്നു വായിക്കുക

പീറ്റേഴ്സണ് തിരിച്ചുവരണം

ലണ്ടന്‍: സഹതാരങ്ങളുമായി വഴക്കടിച്ച് പുറത്തായ കെവിന്‍ പീറ്റേഴ്സണ് ഇംഗ്ലീഷ്ടീമില്‍ തിരിച്ചെത്താന്‍ കൊതി. ലോര്‍ഡ്സില്‍ ഇന്ത്യയോട് ടീം തോറ്റപ്പോഴാണ് ഈ മധ്യനിര ബാറ്റ്സ്മാന്‍ ആഗ്രഹം വെളിപ്പെടുത്തിയത്. വീണ്ടും ഇംഗ്ലണ്ടിനുവേണ്ടി കളിക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് പീറ്റേഴ്സണ്‍ പറഞ്ഞു. ഓസ്ട്രേലിയയില്‍ നടക്കുന്ന അടുത്ത ലോകകപ്പ് നേടാന്‍ ഇംഗ്ലണ്ടിന് അവസരമുണ്ട്. ഇംഗ്ലീഷ് കുപ്പായത്തില്‍ കപ്പ് നേടുന്നത് എന്റെ സ്വപ്നമാണ്- പീറ്റേഴ്സണ്‍ പറഞ്ഞു. തുടര്‍ന്നു വായിക്കുക

ഷുമാക്കര്‍ക്ക് നേരിയ പുരോഗതി

സൂറിച്ച്: സ്കീയിങ് അപകടത്തെത്തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ് സ്വിറ്റ്സര്‍ലന്‍ഡില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍ ഫോര്‍മുല വണ്‍ കാറോട്ടക്കാരന്‍ മൈക്കേല്‍ ഷുമാക്കറുടെ നിലയില്‍ നേരിയ പുരോഗതി. ചികിത്സയില്‍ കഴിയുന്ന ഷുമാക്കര്‍ ഇമകള്‍ ചലിപ്പിച്ചുത്തുടങ്ങിയെന്ന് മെഡിക്കല്‍റിപ്പോര്‍ട്ടില്‍ പറയുന്നു. അപകടത്തിനു പിന്നാലെ ജര്‍മന്‍കാരന്‍ ദീര്‍ഘനാള്‍ അബോധവാസ്ഥയിലായിരുന്നു. ബോധം തിരിച്ചുകിട്ടിയെങ്കിലും സംസാരശേഷിയും ചലനശേഷിയുമില്ല. ഇലക്ട്രോണിക് നിയന്ത്രിത ചക്രകസേരയില്‍ ഷുമാക്കര്‍ക്ക് വൈകാതെ ഇരിക്കാനാകുമെന്നണ് ഡോക്ടര്‍മാരുടെ പ്രതീക്ഷ....

തുടര്‍ന്നു വായിക്കുക

പുതിയ പ്രവണത പ്രതിരോധത്തില്‍

പ്രധാന ടൂര്‍ണമെന്റുകളില്‍ പുതുതന്ത്രങ്ങളും കളിരീതികളും അവതരിപ്പിക്കുക പതിവാണ്. ബ്രസീല്‍ ലോകകപ്പും വ്യത്യസ്തമായില്ല. ഗോളുകളുടെ കാര്യത്തില്‍ ധാരാളിത്തം അവകാശപ്പെടാവുന്ന ഈ ലോകകപ്പില്‍ പ്രതിരോധത്തിലാണ് നൂതന പ്രവണതകള്‍ കൂടുതല്‍ ദൃശ്യമായത്. ആക്രമണത്തിന് ഇറങ്ങുന്ന ഫുള്‍ ബാക്കുകള്‍ ശ്രദ്ധനേടി. ടീമിന്റെ വരുതിയില്‍ പന്തെത്തുമ്പോള്‍ പിന്നില്‍നിന്നുള്ള കുതിപ്പ് പതിവായി. ഈ കളിശൈലി കാര്യക്ഷമമായി നടപ്പാക്കിയവര്‍ക്ക് ഫലവും ലഭിച്ചു. ഗോളുകളാണ് ഫുട്ബോളിന്റെ സൗന്ദര്യം. എന്നാല്‍, കൂടുതല്‍ ഗോളുണ്ടായാല്‍ കളിനിലവാരം ഉയര്‍ന്നു എന്നര്‍ഥമില്ല. ബ്രസീല്‍...

തുടര്‍ന്നു വായിക്കുക

മാര്‍ഷിന് ശസ്ത്രക്രിയ

സിഡ്നി: പരിക്കേറ്റ ഓസ്ട്രേലിയയുടെ ബാറ്റ്സ്മാന്‍ ഷോണ്‍ മാര്‍ഷിന് പാകിസ്ഥാനെതിരെ ഒക്ടോബറില്‍ നടക്കുന്ന പരമ്പര നഷ്ടമാകും. കൈമുട്ടിന് ശസ്ത്രക്രിയ ആവശ്യമായിവരുന്നതിനാലാണ് മാര്‍ഷ് ടീം വിട്ടുനില്‍ക്കുന്നത്. ഇന്ത്യയില്‍ ഐപിഎല്‍ കളിക്കുന്നതിനിടെയാണ് മാര്‍ഷിന് പരിക്കേറ്റത്. പരിക്ക് ഗുരുതരമാണെന്ന് ഓസ്ട്രേലിയ ടീമിന്റെ ഫിസിയോ തെറാപ്പിസ്റ്റ് അലക്സ് കൗണ്ടൗറിസ് അറിയിച്ചു. ശസ്ത്രക്രിയക്കുശേഷം നാലു മാസത്തോളം വിശ്രമം ആവശ്യമാണ്. ഇതു കഴിഞ്ഞാല്‍ അടുത്ത ആഷസ് പരമ്പരയിലും ലോകപ്പിനും മാര്‍ഷിന് ഇറങ്ങാനാകുമെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്നു വായിക്കുക

സെറീന തുടരുന്നു

ലണ്ടന്‍:വനിതാ ടെന്നീസ് റാങ്കിങ്ങില്‍ അമേരിക്കക്കാരി സെറീന വില്ല്യംസ് ഒന്നാംറാങ്ക് നിലനിര്‍ത്തി. തലപ്പത്ത് സെറീനയ്ക്ക് 9231 പോയിന്റുണ്ട്. രണ്ടാമതുള്ള ചൈനക്കാരി ലി നായ്ക്ക് 690 പോയിന്റേയുള്ളൂ. റൊമേനിയയുടെ സിമോണ ഹാലെപ് (6785 ആണ് മൂന്നാമത്. ഡബിള്‍സ് റാങ്കിങ്ങില്‍ ഇന്ത്യയുടെ സാനിയ മിര്‍സ അഞ്ചാമത് തുടരുന്നു. തുടര്‍ന്നു വായിക്കുക

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് താരലേലം തുടങ്ങി

മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളിനുള്ള താരലേലം തുടങ്ങി. മുംബൈയിലാണ് താരലേലം നടക്കുന്നത്. ആറ് ഫ്രാഞ്ചൈസികളാണ് ലേലത്തില്‍ പങ്കെടുക്കുന്നത്.   കേരള ബ്ലാസ്റ്റേഴ്സും ലേലത്തില്‍ പങ്കെടുക്കുന്നുണ്ട്. ഇന്ത്യ ഗോള്‍ കീപ്പര്‍ സിബ്രതോ പാലും ലെനി റോഡ്ര്ഗ്സും മുംബൈ ടീമിലാണുള്ളത്. മെഹ്താബ് ഹുസൈന്‍ കേരള ബ്ലാസ്റ്റേഴ്സിലും. തുടര്‍ന്നു വായിക്കുക

Archives