താക്കീതായി ഉപരോധം

തിരു: ജനജീവിതം ദുരിതമാക്കുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് താക്കീതായി സിപിഐ എമ്മിന്റെ താലൂക്ക് ഓഫീസ് ഉപരോധസമരത്തിന് ആവേശകരമായ തുടക്കം. ജില്ലയിലെ തിരുവനന്തപുരം, നെടുമങ്ങാട്, ചിറയിന്‍കീഴ്, നെയ്യാറ്റിന്‍കര എന്നീ നാല് താലൂക്ക് ഓഫീസുകളാണ് തിങ്കളാഴ്ച ഉപരോധിച്ചത്. വിലക്കയറ്റവും അഴിമതിയും തടയുക, ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുക, എല്ലാ കുടുംബങ്ങള്‍ക്കും പാര്‍പ്പിടവും ഭൂമിയും ഉറപ്പുവരുത്തുക, കുടിവെള്ളം വില്‍പ്പനചരക്കാക്കരുത്, പൊതുവിതരണ സമ്പദ്രായം ശക്തിപ്പെടുത്തുക, സ്ത്രീസുരക്ഷ ഉറപ്പാക്കുക എന്നീ മുദ്രാവാക്യങ്ങള്‍ ഉന്നയിച്ചു നടന്ന സമരത്തില്‍...
തുടര്‍ന്നു വായിക്കുകകുടിവെള്ള ടാങ്കര്‍ സമരം പിന്‍വലിച്ചു
തിരു: കഴിഞ്ഞ മൂന്ന് ദിവസമായി നടന്നുവന്ന സ്വകാര്യ കുടിവെള്ള ടാങ്കര്‍ സമരം പിന്‍വലിച്ചു. ടാങ്കര്‍ ലോറി ഉടമകള്‍ ജലഅതോറിറ്റി എക്സിക്യൂട്ടീവ് എന്‍ജിനിയറും പൊലീസുമായി നടത്തിയ ചര്‍ച്ചയിലാണ് സമരം പിന്‍വലിക്കാന്‍ ധാരണയായത്. ടാങ്കര്‍ ഉടമകളുടെ ആവശ്യങ്ങള്‍ ഭാഗികമായി അധികൃതര്‍ അംഗീകരിച്ചിട്ടുണ്ട്. ഓട്ടോയില്‍ ഇടിച്ചതിന്റെപേരില്‍ ജയിലിലടച്ച ടാങ്കര്‍ ലോറി ഡ്രൈവറെ വിട്ടയക്കുക, കുടിവെള്ളവിതരണത്തിന്റെ സമയം വെട്ടിച്ചുരുക്കിയത് പുനഃസ്ഥാപിക്കുക, വെള്ളമെടുക്കാനുള്ള റാമ്പുകളുടെ എണ്ണം വര്‍ധിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ടാങ്കര്‍ തൊഴിലാളികള്‍...
തുടര്‍ന്നു വായിക്കുകഅറ്റകുറ്റപ്പണി; സമരത്തിന് പിന്നാലെ ഇരട്ടപ്രഹരം
തിരു: ടാങ്കര്‍ സമരത്തിനൊപ്പം അരുവിക്കരയില്‍നിന്ന് നഗരത്തിലേക്കുള്ള പ്രധാന പൈപ്പ് ലൈനില്‍ അറ്റകുറ്റപ്പണിക്കായി ജലവിതരണം നിര്‍ത്തിവച്ചത് നഗരവാസികള്‍ക്ക് ഇരട്ട പ്രഹരമായി. ടാങ്കറുകള്‍ക്കൊപ്പം ജല അതോറിറ്റി വെള്ളവും നിലയ്ക്കുമെന്ന് അറിയിപ്പ് വന്നതോടെ ചില ഹോട്ടലുകളും ക്യാന്റീനുകളും അടച്ചിട്ടു. കുമ്മിക്ക് സമീപം കണ്ടെത്തിയ ചോര്‍ച്ച തിങ്കളാഴ്ച വൈകിട്ടോടെ പരിഹരിച്ചതായി ജല അതോറിറ്റി അധികൃതര്‍ പറഞ്ഞു. പമ്പിങ് പൂര്‍ണമായും നിര്‍ത്തിവയ്ക്കാതെയാണ് പണി പൂര്‍ത്തിയാക്കിയതെന്നും അധികൃതര്‍ പറഞ്ഞു. എന്നാല്‍, നഗരത്തിന്റെ പല ഭാഗങ്ങളിലും കുടിവെള്ളവിതരണം...
തുടര്‍ന്നു വായിക്കുകഅഭിഭാഷകനെ അന്യായമായി അറസ്റ്റുചെയ്ത എസ്ഐമാര്‍ക്ക് കോടതിയുടെ ശാസന
തിരു: അഭിഭാഷകനെ അനധികൃതമായി അറസ്റ്റുചെയ്തതിന് ഫോര്‍ട്ട്, ട്രാഫിക് എസ്ഐമാര്‍ക്ക് ജില്ലാ ജഡ്ജിയുടെ ശാസന. വഞ്ചിയൂര്‍ കോടതിയിലെ അഭിഭാഷകനായ ശ്യാംലാലിനെയാണ് അറസ്റ്റുചെയ്തത്. രണ്ടുദിവസംമുമ്പ് മണക്കാട് ജങ്ഷനില്‍ ബൈക്ക് പാര്‍ക്കുചെയ്തത് സംബന്ധിച്ച് ട്രാഫിക് പൊലീസുകാരന്‍ ശ്യാംലാലിനോട് മോശമായി പെരുമാറുകയും ബൈക്കിന്റെ താക്കോല്‍ പിടിച്ചുവാങ്ങുകയുംചെയ്തു. ട്രാഫിക് എസ്ഐ രാജു സ്ഥലത്തെത്തി അഭിഭാഷകനെ അസഭ്യം വിളിച്ച് പിടിച്ചുതള്ളി. തുടര്‍ന്ന് ഫോര്‍ട്ട് പൊലീസ് എത്തി ജീപ്പില്‍ കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടുപോയി. സ്റ്റേഷനില്‍വച്ച് ഫോര്‍ട്ട് എസ്ഐ എ കെ...
തുടര്‍ന്നു വായിക്കുകപി പി ജയിംസ് പ്രസ്ക്ലബ് പ്രസിഡന്റ,് ബിജു ചന്ദ്രശേഖര്‍ സെക്രട്ടറി
തിരു: തിരുവനന്തപുരം പ്രസ്ക്ലബ് ഭരണസമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ പി പി ജയിംസ് (കേരളകൗമുദി) പ്രസിഡന്റായും ബിജു ചന്ദ്രശേഖര്‍ (മാധ്യമം) സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. യേശുദാസ് വില്യംസ് (കലാകൗമുദി) വൈസ് പ്രസിഡന്റ്, അയ്യപ്പന്‍ (ഏഷ്യാനെറ്റ്) ജോയിന്റ് സെക്രട്ടറി, ജയന്‍മേനോന്‍ (മലയാള മനോരമ) ട്രഷറര്‍ എന്നിവരാണ് മറ്റ് ഭാരവാഹികള്‍. കെ അനസ് (ചന്ദ്രിക), അനില്‍ഗോപി (ജന്മഭൂമി), ബിജു നെയ്യാര്‍ (ജീവന്‍ ടിവി), എന്‍ കെ ഗിരീഷ് (മനോരമ ന്യൂസ്), മഹേഷ്ചന്ദ്രന്‍ (മാതൃഭൂമി ന്യൂസ്), പി വി മുരുകന്‍ (എംഫ്ളിന്റ് മീഡിയ) എന്നിവരാണ് മാനേജിങ് കമ്മിറ്റി അംഗങ്ങള്‍. വെല്‍ഫെയര്‍...
തുടര്‍ന്നു വായിക്കുകസ്കൂള് വാഹനങ്ങള്‍ മാര്‍ഗനിര്‍ദേശം പാലിക്കണം
തിരു: സ്കൂള്‍ തുറക്കുന്നതിനുമുന്നോടിയായി സ്കൂള്‍ അധികൃതരും സ്കൂള്‍ വാഹനങ്ങള്‍ ഓടിക്കുന്ന ഡ്രൈവര്‍മാരും പാലിക്കേണ്ട നിര്‍ദേശങ്ങള്‍ റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസ് പുറപ്പെടുവിച്ചു. സ്കൂള്‍ വാഹനഡ്രൈവര്‍മാര്‍ക്ക് പത്തുവര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയം ഉണ്ടാകണം. അമിതവേഗത്തില്‍ വാഹനമോടിക്കുക, മദ്യപിച്ച് വാഹനമോടിക്കുക, അപകടകരമായി വാഹനമോടിക്കുക തുടങ്ങി ഒരുതവണയെങ്കിലും കുറ്റം ചുമത്തപ്പെട്ടവരോ ശിക്ഷിക്കപ്പെട്ടവരോ ആയവര്‍ സ്കൂള്‍ വാഹനം ഓടിക്കാന്‍ പാടില്ല. ഓട്ടോറിക്ഷകള്‍, വാനുകള്‍, ജീപ്പുകള്‍, മറ്റു വാഹനങ്ങള്‍ തുടങ്ങിയവയില്‍ സ്കൂള്‍...
തുടര്‍ന്നു വായിക്കുകകാണാതായ സര്‍ക്കാര്‍ ജീവനക്കാരനെ കണ്ടെത്തി
കാട്ടാക്കട: ഒന്നരമാസം മുമ്പ് കാണാതായ സര്‍ക്കാര്‍ ജീവനക്കാരനെ കണ്ടെത്തി. കുമിളി സെയില്‍സ് ടാക്സ് ഓഫീസിലെ യുഡി ക്ലര്‍ക്ക് പൂവച്ചല്‍ വേങ്കവിള അശ്വതി ഭവനില്‍ അഭിലാഷി(31)നെയാണ് തിങ്കളാഴ്ച രാവിലെ ഏഴ് മണിയോടെ തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍നിന്ന് കണ്ടെത്തിയത്. ഇയാള്‍ക്കൊപ്പം മുമ്പ് പഠിച്ചിരുന്ന ഒരു സുഹൃത്ത് ഇയാളെ തിരിച്ചറിഞ്ഞ് പൊലീസിലും ബന്ധുക്കളെയും വിവരമറിയിക്കുകയായിരുന്നു. ഏപ്രില്‍ ഒന്നിന് പുലര്‍ച്ചെ വീട്ടില്‍നിന്ന് കുമിളിയിലെ ഓഫീസിലേക്ക് പോകുംവഴിയാണ് ഇയാളെ കാണാതായത്. ഇത് സംബന്ധിച്ച് നാട്ടില്‍ ഒരുപാട് ദുരൂഹത പരന്നിരുന്നു. ഇതിനിടയില്‍...
തുടര്‍ന്നു വായിക്കുകജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജിവച്ചു
തിരു: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രമണി പി നായര്‍ രാജിവച്ചു. നേരത്തെ രാജിക്കത്ത് ഡിസിസി പ്രസിഡന്റ് കെ മോഹന്‍കുമാറിന് കൈമാറിയിരുന്നു. തിങ്കളാഴ്ച വൈകിട്ടാണ് ജില്ലാ പഞ്ചായത്ത് സെക്രട്ടറിക്ക് ഔദ്യോഗികമായി കൈമാറിയത്. രമണി പി നായര്‍ക്കു പുറമേ പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി ബാബുക്കുട്ടന്‍നായര്‍, പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എം മുനീര്‍ എന്നിവരും രാജിവച്ചിട്ടുണ്ട്. കോണ്‍ഗ്രസിലെ മുന്‍ധാരണപ്രകാരം സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണായ എ ഗ്രൂപ്പിലെ അന്‍സജിത റസലാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റാകേണ്ടത്. അധികാര കൈമാറ്റ...
തുടര്‍ന്നു വായിക്കുകതൊഴിലുടമയെ കൊലപ്പെടുത്താന്‍ ശ്രമം: അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍
തിരു: തൊഴിലുടമയെ മൂര്‍ച്ചയേറിയ ബ്ലേഡ് ഉപയോഗിച്ച് ശരീരമാസകലം വരഞ്ഞ് മുറിപ്പെടുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍. ഡല്‍ഹി ഫര്‍ദാബാദ് ചോക്കി സീമാപുരി സ്ട്രീറ്റില്‍ ഇന്ദിരഗാന്ധി വീട്ടില്‍ രാജുവിനെ (23)യാണ് പിടികൂടിയത്. വെള്ളിയാഴ്ചയായിരുന്നു സംഭവം. തിരുവനന്തപുരം സെന്‍ട്രല്‍റെയില്‍വേ സ്റ്റേഷനില്‍ ക്ലീനിങ് കോണ്‍ട്രാക്ടറായ കൊല്ലം മങ്ങാട് ചന്ദനത്തോപ്പ് സബില മന്‍സിലില്‍ നൗഷാദ് ഷെരീഫിനെയാണ് പരിക്കേല്‍പ്പിച്ചത്. ഇയാള്‍ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. സ്ഥിരമായി ജോലിക്കു വരാത്തതിനാല്‍...
തുടര്‍ന്നു വായിക്കുകമാഗ്നറ്റിക് ട്രീ കള്‍ച്ചറല്‍ സൊസൈറ്റിക്ക്് എതിരെ അന്വേഷണം
തിരു: ലോണ്‍ തരപ്പെടുത്തി നല്‍കാമെന്ന് വാഗ്ദാനം നല്‍കി നൂറുകണക്കിന് ആളുകളെ കബളിപ്പിച്ചെന്ന പരാതിയില്‍ മാഗ്നറ്റിക് ട്രീ കള്‍ച്ചറല്‍ സൊസൈറ്റി ഓഫ് കേരളയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. വെള്ളറട കേന്ദ്രമായ സൊസൈറ്റിയുടെ പ്രസിഡന്റ് കിളിയൂര്‍ ബിനുവിനെ കുറിച്ചാണ് സിറ്റി പൊലീസും വെള്ളറട പൊലീസും അന്വേഷണം ആരംഭിച്ചത്. എന്നാല്‍, ഇയാളെ രക്ഷപ്പെടുത്താനുള്ള ശ്രമം നടക്കുന്നതായും ആക്ഷേപമുണ്ട്. വനിത, പുരുഷ സഹായസംഘങ്ങള്‍ക്ക് സ്വയംതൊഴിലിനുള്ള വായ്പ സര്‍ക്കാര്‍ ഏജന്‍സികളില്‍നിന്നും തരപ്പെടുത്തി നല്‍കാമെന്നു പറഞ്ഞാണ് വിവിധ...
തുടര്‍ന്നു വായിക്കുകനാഗര്കോവില് ഇരട്ടക്കൊലപാതകം: യുവതിയെ കഴുത്തറുത്തുകൊന്നത് സഹോദരന്‍
പാറശാല: നാഗര്‍കോവില്‍ വടശേരി പുതുക്കുടിയിരുപ്പില്‍ കഴിഞ്ഞ ദിവസം നടന്ന ഇരട്ടക്കൊലപാതകം തമിഴ് സിനിമകളില്‍ കണ്ടുപരിചയിച്ചിട്ടുള്ള ക്രൂരതകളെപ്പോലും ഞെട്ടിക്കുന്നത്. അന്യസമുദായക്കാരനെ വിവാഹം കഴിച്ച യുവതിയെയും ഭര്‍ത്തൃപിതാവിനെയും കഴുത്തറുത്തുകൊന്നത് സഹോദരനും സംഘവും. സഹോദരിയുടെ ഭര്‍ത്തൃവീട്ടിലെത്തി സഹോദരി വിളമ്പി നല്‍കിയ ഭക്ഷണവും കഴിച്ചശേഷമായിരുന്നു ആക്രമണം. വടശേരി പുതുക്കുടിയിരുപ്പില്‍ വാധ്യാര്‍വിളയില്‍ ജയരാമനും (55) മരുമകള്‍ സൗമ്യയും (21) കഴുത്തറുത്ത് കൊല്ലപ്പെട്ടത് ഞായറാഴ്ച വൈകിട്ടായിരുന്നു. ഭര്‍ത്താവ് ശിവയെയും ഇവര്‍ ആക്രമിച്ചു....
തുടര്‍ന്നു വായിക്കുകകല്യാണവീട്ടില് ഏറ്റുമുട്ടല്‍; ഒരാള്‍ക്ക് കുത്തേറ്റു
കാട്ടാക്കട: കല്യാണവീട്ടില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി. ഒരാള്‍ക്ക് കുത്തേറ്റു. തിങ്കളാഴ്ച വൈകിട്ട് മൂന്നരയ്ക്ക് കാട്ടാക്കട ഞാറവിളയില്‍ ഒരു വിവാഹവീട്ടിലാണ് സംഭവം. പരിക്കേറ്റ ഞാറവിള കോണത്തുകര വീട്ടില്‍ ലാലുവി(18)നെ നെയ്യാറ്റിന്‍കര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞാറവിള സ്വദേശി നിശാന്ത് ആണ് കുത്തിയത്. നിശാന്തിന്റെ കുഞ്ഞമ്മയുടെ മകളെ ലാലുവിന്റെ സുഹൃത്തുക്കള്‍ മുമ്പ് ഉപദ്രവിച്ചിരുന്നു. ഇത് ചോദ്യംചെയ്ത നിശാന്തിനെ ഫെബ്രുവരി മൂന്നിന് രാത്രി ഒരു സംഘം വീടിനുള്ളില്‍ കയറി ആക്രമിക്കുകയും തടയാന്‍ ശ്രമിച്ച നിശാന്തിന്റെ അമ്മ കമലത്തിന്...
തുടര്‍ന്നു വായിക്കുകകുടിവെള്ളത്തിനായി വലഞ്ഞ് നഗരം

തിരു: തലസ്ഥാനത്ത് സ്വകാര്യ കുടിവെള്ള ടാങ്കറുകള്‍ നടത്തുന്ന പണിമുടക്കിനെത്തുടര്‍ന്ന് വെള്ളം ലഭിക്കാതെ നഗരവാസികള്‍ വലഞ്ഞു. അരുവിക്കരയില്‍നിന്ന് കുടിവെള്ളം എടുക്കുന്നതിനുള്ള സമയത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ചാണ് മുന്നറിയിപ്പില്ലാതെ ടാങ്കര്‍ തൊഴിലാളികള്‍ ശനിയാഴ്ചമുതല്‍ സമരം ആരംഭിച്ചത്. ഇതോടെ ഫ്ളാറ്റുകള്‍, സ്വകാര്യ ആശുപത്രികള്‍, മറ്റ് കെട്ടിട സമുച്ചയങ്ങള്‍ എന്നിവിടങ്ങളിലെല്ലാം രണ്ടു ദിവസമായി കുടിവെള്ള വിതരണം നിലച്ചു. ഫ്ളാറ്റുകളില്‍ താമസിക്കുന്ന പലരും ഭക്ഷണത്തിനായി ഹോട്ടലുകളെയാണ് ആശ്രയിച്ചത്. ഓട്ടോറിക്ഷയില്‍...
തുടര്‍ന്നു വായിക്കുകപെരുമ്പഴുതൂരില് വീണ്ടും ആര്‍എസ്എസ് അക്രമം
നെയ്യാറ്റിന്‍കര: പെരുമ്പഴുതൂരില്‍ വീണ്ടും ആര്‍എസ്എസ് അക്രമം. തലയ്ക്ക് വെട്ടേറ്റ ഗൃഹനാഥനെയും ഭാര്യയെയും മകനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെരുമ്പഴുതൂര്‍ വടകോട് ഐന്തലക്കോണം വീട്ടില്‍ തുളസിയെ (52) മെഡിക്കല്‍ കോളേജിലും ഭാര്യ സരസ്വതി (42), മകന്‍ അനീഷ് (19) എന്നിവരെ നെയ്യാറ്റിന്‍കര ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഞായറാഴ്ച പകല്‍ ഒന്നരയോടെയാണ് അക്രമം. ഒരു പ്രകോപനവുമില്ലാതെ തുളസിയുടെ വീട്ടില്‍ സംഘം അതിക്രമിച്ച് കയറുകയായിരുന്നു. തുളസിയുടെ മറ്റൊരു മകന്‍ സിപിഐ എം പ്രവര്‍ത്തകനായ അജീഷിനെ ലക്ഷ്യംവച്ചെത്തിയതായിരുന്നു ഇവര്‍. തുളസിയെ തലയ്ക്ക്...
തുടര്‍ന്നു വായിക്കുകകിംസില് \"ഹെല്‍ത്തി ഹാര്‍ട്ട് ഫോര്‍ ഓള്‍\"
തിരു: ഹൃദ്രോഗികള്‍ക്ക് ആശ്വാസമാകുന്ന "ഹെല്‍ത്തി ഹാര്‍ട്ട് ഫോര്‍ ഓള്‍" പദ്ധതിക്ക് കിംസില്‍ തുടക്കമായി. അടിയന്തര സാഹചര്യങ്ങളില്‍ പേസ്മേക്കര്‍, സ്റ്റെന്റ് മുതലായവ ഉപയോഗിച്ചുള്ള ഹൃദ്രോഗചികിത്സ ആവശ്യമായിവരുമ്പോള്‍ രോഗികള്‍ക്ക് താങ്ങാകാവുന്ന രീതിയില്‍ ആവിഷ്കരിച്ചിട്ടുള്ള പദ്ധതിയില്‍ സ്റ്റെന്റുകള്‍ക്കും പേസ്മേക്കറുകള്‍ക്കുമുള്ള തുക ഘട്ടങ്ങളായി നല്‍കാനുള്ള അവസരം ലഭിക്കും. കിംസ് ആശുപത്രിയില്‍ നടന്ന രണ്ടുദിവസത്തെ ക്ലിനിക്കല്‍ കാര്‍ഡിയോളജി ദേശീയ സെമിനാറില്‍ പദ്ധതിയുടെ ഉദ്ഘാടനം ആശുപത്രി വൈസ്ചെയര്‍മാര്‍ പ്രൊഫ. ജി വിജയരാഘവന്‍ നിര്‍വഹിച്ചു....
തുടര്‍ന്നു വായിക്കുകസൗജന്യ പ്ലാസ്റ്റിക് സര്‍ജറി ക്യാമ്പ്
തിരു: എസ്യുടി റോയല്‍ ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തില്‍ ഡോ. സി തോമസിന്റെ നേതൃത്വത്തില്‍ സൗജന്യ പ്ലാസ്റ്റിക് സര്‍ജറി ക്യാമ്പ് നടത്തുന്നു. തിങ്കളാഴ്ച രാവിലെ ഒമ്പതുമുതല്‍ നാലുവരെയാണ് ക്യാമ്പ്. രജിസ്ട്രേഷന് 9447144481, 9447144418 നമ്പരുകളില്‍ ബന്ധപ്പെടണം. തുടര്‍ന്നു വായിക്കുക
വിവാഹത്തിനിടെ അടി; 8 പേര്‍ക്ക് പരിക്ക്
കാട്ടാക്കട: കല്യാണമണ്ഡപത്തില്‍ കൂട്ടത്തല്ല്. സ്ത്രീകള്‍ ഉള്‍പ്പെടെ എട്ടുപേര്‍ക്ക് പരിക്ക്. മംഗലയ്ക്കല്‍ കെജികെപി ഹാളില്‍ ഞായറാഴ്ച പകലാണ് സംഭവം. വരനായ പേഴുംമൂട് പുത്തന്‍പള്ളി സ്വദേശിയുടെയും വധു മംഗലയ്ക്കല്‍ സ്വദേശിനിയുടെയും ബന്ധുക്കള്‍ തമ്മിലാണ് ഏറ്റുമുട്ടിയത്. ഭക്ഷണപ്പുരയില്‍ തള്ളിക്കയറിയതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് കൈയാങ്കളിയില്‍ എത്തിയത്. പരിക്കേറ്റ പൂവച്ചല്‍ സ്വദേശികളായ സെയ്ദലി, സുധീര്‍ എന്നിവരെ വെള്ളനാട് കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലും പൂവച്ചല്‍ സ്വദേശി റഹാനത്ത്, ബാലരാമപുരം സ്വദേശി സീനത്ത്, പേഴുംമൂട് സ്വദേശികളായ...
തുടര്‍ന്നു വായിക്കുകതാരം പൂസായി; കോമഡി ഷോ അലങ്കോലപ്പെട്ടു
ആറ്റിങ്ങല്‍: മദ്യപിച്ച് ലക്കുകെട്ട് പരിപാടിക്കിടയില്‍ മുങ്ങിയ പ്രമുഖ കോമഡി താരത്തെ ഉത്സവകമ്മിറ്റിക്കാര്‍ പിന്തുടര്‍ന്ന് പിടിക്കൂടി ക്ഷേത്രത്തില്‍ കൊണ്ടുവന്ന് മാപ്പു പറയിച്ചു. പ്രമുഖചാനലില്‍ കോമഡി ഷോയിലെ താരമാണ് അവനവഞ്ചേരി ഇണ്ടിളയപ്പന്‍ ക്ഷേത്രത്തിലെ ഉത്സവപരിപാടിക്കിടയില്‍ മുങ്ങിയത്. ഇയാള്‍ ഉള്‍പ്പെടുന്ന ട്രൂപ്പിന്റെ കോമഡി ഷോ ആയിരുന്നു ക്ഷേത്രത്തിലെ ഉത്സവ പരിപാടി. എന്നാല്‍, ഇയാള്‍ ടൂപ്പിനോടൊപ്പമല്ല വന്നത്. വന്നതാകട്ടെ പൂസായിട്ടും. നടക്കാന്‍ പോലും കഴിയാതെ വന്ന ഇയാളെ ട്രൂപ്പിലെ മറ്റുള്ളവരാണ് ചുമന്ന് സ്റ്റേജില്‍ കയറ്റിയത്. പരിപാടി...
തുടര്‍ന്നു വായിക്കുകമെഡിക്കല് കോളേജ് ആശുപത്രിയില്‍ ചികിത്സ വരാന്തയില്‍
തിരു: പകര്‍ച്ചപ്പനിയില്‍ വിറച്ചെത്തുന്ന രോഗികള്‍ക്ക് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ വരാന്തയില്‍. 22-ാം വാര്‍ഡിലാണ് കടുത്ത പനിയുമായി എത്തുന്ന രോഗികള്‍ക്ക് വരാന്തയിലും നിലത്തുമായി ചികിത്സ നല്‍കുന്നത്. മറ്റു വാര്‍ഡുകളില്‍ കിടക്കകള്‍ ഒഴിഞ്ഞുകിടക്കുമ്പോഴാണ് പനിമൂലം എത്തുന്നവര്‍ക്ക് ഈ ദുരവസ്ഥ. എല്ലാ ആഴ്ചയും പകര്‍ച്ചപ്പനി അവലോകനം നടത്തി പ്രതിരോധപ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നുവെന്ന് ആരോഗ്യവകുപ്പ് മുന്നോട്ടുപോകുമ്പോഴാണ് രോഗികളെ വരാന്തയിലും മറ്റും കിടത്തി കഷ്ടപ്പെടുത്തുന്നത്. 20 കിടക്കയുള്ള വാര്‍ഡില്‍ കഴിയുന്നത് നൂറിലധികം...
തുടര്‍ന്നു വായിക്കുകദേശീയപാതയില് ഗതാഗത നിയന്ത്രണം താളംതെറ്റുന്നു
നെയ്യാറ്റിന്‍കര: തിരുവനന്തപുരം-കളിയിക്കാവിള ദേശീയപാതയില്‍ ഗതാഗത നിയന്ത്രണം താളംതെറ്റുന്നു. 20 കിലോമീറ്റര്‍ ദൂരമുള്ള നെയ്യാറ്റിന്‍കരയില്‍നിന്ന് തിരുവനന്തപുരത്തേക്കെത്താന്‍ വേണ്ടിവരുന്നത് ഒന്നരമണിക്കൂര്‍. നെയ്യാറ്റിന്‍കര ഡിവൈഎസ്പിയുടെ കീഴില്‍മാത്രം നാല് സര്‍ക്കിള്‍ ഓഫീസുകളും ഒമ്പത് സ്റ്റേഷനും ഹൈവേ പട്രോളിങ്ങുംകൂടി ചേര്‍ത്ത് 300 പൊലീസുകാരും ഹോംഗാര്‍ഡുകളും ജോലിനോക്കുന്ന സ്ഥലത്താണ് ഈ സ്ഥിതി. ജൂണില്‍ സ്കൂള്‍ തുറക്കുന്നതോടെ പട്ടണത്തില്‍ ഗതാഗതകുരുക്ക് ഇനിയും ഇരട്ടിക്കും. താലൂക്ക് ആസ്ഥാനമായ നെയ്യാറ്റിന്‍കര പട്ടണത്തില്‍ അബ്കാരി, എംഎസിടി...
തുടര്‍ന്നു വായിക്കുകമണക്കോട് ചിറ അവഗണനയില്‍
നെടുമങ്ങാട്: ജലക്ഷാമരൂക്ഷതയില്‍ ജനം വലഞ്ഞിട്ടും ജലസമൃദ്ധമായ മണക്കോട് ചിറ അവഗണനയില്‍. എംഎല്‍എയുടെ വാഗ്ദാനം പാഴ്വാക്കായി. നെടുമങ്ങാട് നഗരസഭയിലെ നാലാം വാര്‍ഡില്‍പ്പെട്ട ഉളിയൂര്‍ മണക്കോട് ചിറയാണ് പായല്‍ മൂടിയും കൊതുക് പെരുകിയും നശിക്കുന്നത്. നഗരസഭയിലെ ഏറ്റവും വലിപ്പമുള്ളതും ജലസമൃദ്ധവുമായതാണ് മണക്കോട് ചിറ. നഗരത്തിലെ മൂന്ന് വാര്‍ഡിലുള്ളവര്‍ക്ക് ഈ ചിറയിലെ ജലം ആവശ്യത്തിന് ഉപയോഗിക്കാന്‍ കഴിയും. ഏറെക്കാലമായി ചിറ മലിനമായതിനാല്‍ അതിന് സാധിക്കുന്നില്ല. വലിപ്പമുള്ള ചിറയായതിനാല്‍ സര്‍ക്കാര്‍ സഹായത്തിലുള്ള മുന്തിയ ഫണ്ട് ഉപയോഗിച്ചേ ചിറ...
തുടര്‍ന്നു വായിക്കുകനഗരൂരില് 4 വീട് അക്രമികള്‍ അഗ്നിക്കിരയാക്കി
കിളിമാനൂര്‍: നഗരൂര്‍ തണ്ണിക്കോണത്ത് മാരകായുധങ്ങളുമായെത്തിയ ഗുണ്ടാസംഘം ദളിത് കുടുംബങ്ങള്‍ താമസിച്ചിരുന്ന നാല് വീട് മണ്ണെണ്ണയൊഴിച്ച് തീവച്ച് നശിപ്പിച്ചു. ഞായറാഴ്ച പകലാണ് നാലംഗ ഗുണ്ടാസംഘം വീടുകള്‍ അഗ്നിക്കിരയാക്കിയത്. നഗരൂര്‍ തണ്ണിക്കോണം കാട്ടില്‍വീട്ടില്‍ ശാന്തിനി, രാധ, സുധാകരന്‍, അനി എന്നിവരുടെ വീടുകള്‍ക്കാണ് അക്രമിസംഘം തീയിട്ടത്. തണ്ണീര്‍ക്കോണത്തുള്ള രണ്ടര ഏക്കറോളം വരുന്ന റവന്യൂഭൂമിയില്‍ 30 വര്‍ഷത്തോളമായി വീടു വച്ച് കുടുംബസമേതം താമസിച്ചുവരുന്നവര്‍ക്കു നേരെയാണ് ഞായറാഴ്ച അക്രമമുണ്ടായത്. മാരകായുധങ്ങളുമായെത്തിയ സംഘം...
തുടര്‍ന്നു വായിക്കുക

