• 31 ജൂലൈ 2014
  • 15 കര്‍ക്കടകം 1189
  • 3 ഷവ്വാല്‍ 1435
Latest News :
ഹോം  » വിദേശം  » ലേറ്റസ്റ്റ് ന്യൂസ്

ഇസ്രയേലിന്റെ ഇടതുമനസ്സ് ഗാസയ്ക്കൊപ്പം

ടെല്‍അവീവ്: ഗാസയില്‍ മൂന്നാഴ്ചയിലേറെയായി ഇസ്രയേല്‍ തുടരുന്ന മനുഷ്യക്കുരുതിക്കെതിരെ ഇസ്രയേലി കമ്യൂണിസ്റ്റ് പാര്‍ടിയുടെ നേതൃത്വത്തില്‍ ഇസ്രയേല്‍ജനത രംഗത്തെത്തി. ഇസ്രയേല്‍ സൈന്യത്തിന്റെ ഗാസ ആക്രമണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ടെല്‍ അവീവിലെ റൂബിന്‍ സ്ക്വയറില്‍ സംഘടിപ്പിച്ച പ്രതിഷേധമാര്‍ച്ചില്‍ ഏഴായിരത്തോളം ഇസ്രയേലുകാര്‍ പങ്കെടുത്തു. ഇസ്രയേലി കമ്യൂണിസ്റ്റ് പാര്‍ടി നേതൃത്വം നല്‍കുന്ന സമാധാനത്തിനും സമത്വത്തിനുവേണ്ടിയുള്ള ജനാധിപത്യമുന്നണി, "ഹദാഷ്" ആണ് പ്രതിഷേധക്കൂട്ടായ്മ സംഘടിപ്പിച്ചത്. ഇസ്രയേല്‍-പലസ്തീന്‍...

തുടര്‍ന്നു വായിക്കുക

അഫ്ഗാന്‍ പ്രസിഡന്റിന്റെ ഉറ്റബന്ധു കൊല്ലപ്പെട്ടു

കാബൂള്‍: അഫ്ഗാന്‍ പ്രസിഡന്റ് ഹമീദ് കര്‍സായിയുടെ പിതൃസഹോദരപുത്രനായ ഹഷ്മത് ഖലില്‍ കര്‍സായി ചാവേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. കന്ദഹാര്‍ പ്രവിശ്യയിലെ കര്‍സിലെ കുടുംബവീട്ടില്‍ ഈദുല്‍ ഫിത്തറിനോടനുബന്ധിച്ച് പ്രഭാതപ്രാര്‍ഥനയ്ക്കിടെ എത്തിയ ചാവേര്‍, ഹഷ്മത് ഖലീലിന് ഹസ്തദാനം ചെയ്തയുടന്‍ പൊട്ടിത്തെറിക്കുകയായിരുന്നു. തലപ്പാവിനുള്ളിലാണ് ബോംബ് ഒളിപ്പിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. അതിഥികള്‍ക്കുള്ള മുറിയിലായിരുന്നു സ്ഫോടനം. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരുമേറ്റിട്ടില്ല. 2011ല്‍ മുന്‍ അഫ്ഗാന്‍ പ്രസിഡന്റും അനുരഞ്ജന ചര്‍ച്ചകളുടെ...

തുടര്‍ന്നു വായിക്കുക

ഉക്രൈനില്‍ വൃദ്ധസദനത്തില്‍ സൈനിക ആക്രമണം; 5 മരണം

കീവ്: കിഴക്കന്‍ ഉക്രൈനില്‍ പാശ്ചാത്യവിരുദ്ധപ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ സൈന്യം ആക്രമണം രൂക്ഷമാക്കി. പ്രക്ഷോഭകരെ തുരത്താനെന്നപേരില്‍ പാശ്ചാത്യപിന്തുണയോടെ സൈന്യം നടത്തുന്ന ആക്രമണത്തില്‍ വൃദ്ധരും കുട്ടികളും കൊല്ലപ്പെട്ടു. ഒറ്റദിവസത്തെ ഷെല്‍ വര്‍ഷത്തില്‍ 22 സാധാരണക്കാര്‍ കൊല്ലപ്പെട്ടതായി ലുഗാന്‍സ്ക് നഗരസഭാ വൃത്തങ്ങള്‍ അറിയിച്ചു. വൃദ്ധസദനത്തിനുനേരെ സൈന്യം നടത്തിയ ആക്രമണത്തില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. നിരവധിപേര്‍ക്ക് പരിക്കേറ്റു. ചക്രക്കസേരയില്‍ ചോരയില്‍ കുളിച്ച മൃതദേഹങ്ങളുടെ ദൃശ്യങ്ങള്‍ റഷ്യന്‍ ടെലിവിഷന്‍ പുറത്തുവിട്ടു. സൈന്യം...

തുടര്‍ന്നു വായിക്കുക

റഷ്യയില്‍ വിമാനത്താവളത്തില്‍ ബോംബു ഭീഷണി

സെന്റ്.പീറ്റേഴ്സ്ബര്‍ഗ്: റഷ്യയിലെ സെന്റ്.പീറ്റേഴ്സ്ബര്‍ഗിലെ പുല്‍കോവ് വിമാനത്താവളത്തില്‍ ബോംബ് ഭീഷണിയെ തുടര്‍ന്ന് വിമാനങ്ങള്‍ തിരിച്ചിറക്കി. ഒമ്പതോളം വിമാനങ്ങളാണ് തിരിച്ചിറക്കിയത്് . വിമാനത്താവളത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്ന അജ്ഞാത ഫോണ്‍ സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് ആളുകളെ ഒഴിപ്പിച്ച് പരിശോധന നടത്തിയെങ്കിലും സംശയകരമായ വസ്തുക്കളൊന്നും കണ്ടെത്താനായില്ല.ലോകത്തിലെ ഏറ്റവും തിരക്കേറിയ മൂന്നാമത്തെ വിമാനത്താവളമാണ് പുല്‍കോവ്. പരിശോധന നടത്തി മൂന്ന് മണിക്കൂറിന്ശേഷം സര്‍വീസുകള്‍ പുനരാരംഭിച്ചു. അതേ സമയം റഷ്യയിലെ മറ്റൊരു...

തുടര്‍ന്നു വായിക്കുക

യുഎന്‍ സ്കൂളിലും ബോംബിട്ടു

ഗാസസിറ്റി/ജെറുസലേം: ഗാസയില്‍ കൂട്ടക്കുരുതി തുടരുന്ന ഇസ്രയേല്‍ ലോകമനഃസാക്ഷിയെ ഞെട്ടിച്ച് നൂറിലേറെ അഭയാര്‍ഥികള്‍ തിങ്ങിപ്പാര്‍ക്കുന്ന ഗാസയിലെ യുഎന്‍ വിദ്യാലയവും ബോംബിട്ടുതകര്‍ത്തു. യുഎന്‍ ദൗത്യസംഘത്തിന്റെ ആവര്‍ത്തിച്ചുള്ള അഭ്യര്‍ഥന തള്ളിയ ഇസ്രയേല്‍ കരസേന സ്കൂളില്‍ ഷെല്ലാക്രമണം നടത്തി കുട്ടികളടക്കം 16 പേരെ കൊന്നു. ഇസ്രയേലിന്റെ ചെയ്തിയില്‍ ലോകം ലജ്ജിച്ച് തലതാഴ്ത്തിയെന്ന് യുഎന്‍ പ്രതികരിച്ചു. കടന്നാക്രമണത്തിന്റെ 23-ാംദിനമായ ബുധനാഴ്ച 90 പലസ്തീന്‍കാര്‍കൂടി കൊല്ലപ്പെട്ടതോടെ ഗാസയിലെ മരണസംഖ്യ 1,321 ആയി. 7,100 പേര്‍ക്ക് പരിക്കേറ്റു....

തുടര്‍ന്നു വായിക്കുക

നൈജീരിയയില്‍ വനിതാ ചാവേറാക്രമണം

അബുജ: നൈജീരിയയില്‍ ഈദുല്‍ ഫിത്തര്‍ ആഘോഷങ്ങള്‍ക്കിടെ രണ്ട് വനിതാ ചാവേര്‍ ആക്രമണങ്ങളില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു. 13 പേര്‍ക്ക് പരിക്കേറ്റു. കാനോ നഗരത്തിലെ ഹൊതോരയിലെ പെട്രോള്‍ സ്റ്റേഷനില്‍ മണ്ണെണ്ണ വാങ്ങാന്‍ ക്യൂ നിന്ന സ്ത്രീകളെ ലക്ഷ്യമിട്ടാണ് ആദ്യ സ്ഫോടനം നടത്തിയത്. മൂന്നുപേര്‍ കൊല്ലപ്പെടുകയും പത്തിലേറെ സ്ത്രീകള്‍ക്ക് പരിക്കേല്‍ക്കുകയുംചെയ്തു. മൂന്നു മണിക്കൂറിനുശേഷം നഗരത്തിലെ വാണിജ്യ കേന്ദ്രത്തിലായിരുന്നു രണ്ടാമത്തെ ആക്രമണം. കവാടത്തില്‍ സുരക്ഷാജീവനക്കാര്‍ തടഞ്ഞയുടന്‍ ചാവേര്‍ പൊട്ടിത്തെറിച്ചു. രണ്ട് പൊലീസുകാര്‍ ഉള്‍പ്പെടെ...

തുടര്‍ന്നു വായിക്കുക

Archives