• 29 ജൂലൈ 2014
  • 13 കര്‍ക്കടകം 1189
  • 1 ഷവ്വാല്‍ 1435
Latest News :
ഹോം  » ഭാരതം  » ലേറ്റസ്റ്റ് ന്യൂസ്

സഹരന്‍പുരില്‍ നിരോധനാജ്ഞ തുടരുന്നു

പ്രത്യേക ലേഖകന്‍

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ സഹരന്‍പുരില്‍ സംഘര്‍ഷം തുടരുന്നു. വര്‍ഗീയകലാപത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന 38 പേരെ അറസ്റ്റ് ചെയ്തു. നിരോധനാജ്ഞ തുടരുകയാണ്. അക്രമികളെ കണ്ടാല്‍ വെടിവയ്ക്കാനുള്ള ഉത്തരവും പിന്‍വലിച്ചിട്ടില്ല. കലാപത്തില്‍ മൂന്നു പേര്‍ മരിച്ചു. 19 പേര്‍ക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ പൊലീസുകാരനെ ചണ്ഡീഗഡിലെ പിജിഐ ആശുപത്രിയിലേക്ക് മാറ്റി. ഞായറാഴ്ച കാര്യമായ അനിഷ്ടസംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ഉത്തര്‍പ്രദേശ് ഡിജിപി മുകുള്‍ ഗോയല്‍ അറിയിച്ചു. തര്‍ക്കം പരിഹരിക്കുന്നതിലല്ല സമാധാനം സ്ഥാപിക്കുന്നതിലാണ്...

തുടര്‍ന്നു വായിക്കുക

കോര്‍പറേറ്റ്- ഭരണകൂട ചങ്ങാത്തം ആപല്‍ക്കരം: പട്നായിക്

പ്രത്യേക ലേഖകന്‍

ന്യൂഡല്‍ഹി: കോര്‍പറേറ്റുകളുടെയും ഭരണകൂടത്തിന്റെയും കൂട്ടായ്മ അപകടകരമായ പ്രതിഭാസമാണെന്ന് പ്രമുഖ സാമ്പത്തിക വിദഗ്ധന്‍ പ്രഭാത് പട്നായിക് പറഞ്ഞു. മുതലാളിത്തവും ഫാസിസവും കൈകോര്‍ത്ത പുതിയ അസന്തുലിതമായ സാമൂഹ്യസാഹചര്യത്തില്‍ അതിനെതിരെ ബദല്‍ കെട്ടിപ്പടുക്കാന്‍ ഇടതുപക്ഷത്തിനാവണം. സാര്‍വത്രിക വിദ്യാഭ്യാസം, സാര്‍വത്രികവും സൗജന്യവുമായ ആരോഗ്യ സേവനം, സാര്‍വത്രികമായ ഭക്ഷ്യസുരക്ഷ എന്നീ മുദ്രാവാക്യങ്ങളാണ് ഇതിനായി ഇടതുപക്ഷം ഉയര്‍ത്തേണ്ടത്.   മുതലാളിത്തവും ഫാസിസ്റ്റുകളും ചേര്‍ന്നുള്ള സാമൂഹ്യ പ്രതിവിപ്ലവത്തെ തടയാന്‍ ഈ...

തുടര്‍ന്നു വായിക്കുക

മോഡി കോര്‍പറേറ്റുകള്‍ക്ക് നല്‍കിയത് 25000 കോടി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോഡി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ കോര്‍പറേറ്റുകള്‍ക്ക് നല്‍കിയത് 25000 കോടി രൂപയുടെ ആനുകൂല്യം. റിലയന്‍സ്, അദാനി, എസ്സാര്‍ ഗ്രൂപ്പുകള്‍ക്കാണ് ഏറ്റവുമധികം സൗജന്യം നല്‍കിയിരിക്കുന്നത്. കോര്‍പറേറ്റുകളെ സഹായിക്കാന്‍ മോഡിയുടെ നേതൃത്വത്തിലുള്ള ഗുജറാത്ത് സര്‍ക്കാര്‍ കോര്‍പറേറ്റുകള്‍ക്കായി വഴിവിട്ട സഹായങ്ങള്‍ ചെയ്തെന്ന് ചൂണ്ടിക്കാണിക്കുന്ന സിഎജി റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം ഗുജറാത്ത് നിയമസഭയില്‍ വച്ചു.   അഞ്ച് വ്യത്യസ്ത റിപ്പോര്‍ട്ടുകളിലാണ് ക്രമക്കേടുകള്‍ സിഎജി ചൂണ്ടിക്കാട്ടുന്നത്. അദാനി,...

തുടര്‍ന്നു വായിക്കുക

റെയില്‍വേ ജീവനക്കാരിയെ സഹപ്രവര്‍ത്തകര്‍ കൂട്ടബലാത്സംഗത്തിനിരയാക്കി

ഗോപി

കൊല്‍ക്കത്ത: മധ്യവയസ്കയായ റെയില്‍വേ ജീവനക്കാരിയെ നാല് സഹപ്രവര്‍ത്തകര്‍ കൂട്ട ബലാത്സംഗത്തിനിരയാക്കി. മൂന്നുപേരെ റെയില്‍വേ പൊലീസ് അറസ്റ്റുചെയ്തു. ഒരാള്‍ ഒളിവിലാണ്. സിയാല്‍ദ ഡിവിഷനിലെ ചിറ്റ്പുര്‍ റെയില്‍വേ യാര്‍ഡിലാണ് സംഭവം. തുടര്‍ച്ചയായി ഉപദ്രവിച്ച സഹജീവനക്കാരെ ജീവനക്കാരി എതിര്‍ത്തെങ്കിലും ഭീഷണിപ്പെടുത്തി പീഡനം തുടര്‍ന്നു. പരാതിപ്പെട്ടാല്‍ കൂട്ടബലാത്സംഗം ചെയ്യുമെന്നും ചിത്രം ഇന്റര്‍നെറ്റില്‍&ലവേ; പ്രചരിപ്പിക്കുമെന്നും പ്രതികള്‍ ഭീഷണിപ്പെടുത്തിയിരുന്നു. പീഡനത്തിനിരയായ സ്ത്രീയുടെ ഭര്‍ത്താവ് 2010ല്‍മാവോയിസ്റ്റുകള്‍ ബോംബ് വച്ച്...

തുടര്‍ന്നു വായിക്കുക

യാത്രക്കാരിയുടെ വസ്ത്രമുരിഞ്ഞു; ടിക്കറ്റ് പരിശോധകര്‍ക്ക് സസ്പെന്‍ഷന്‍

മുംബൈ: കോച്ച് മാറിക്കയറിയ അറുപത്തഞ്ചുകാരിയെ വസ്ത്രമുരിഞ്ഞ് പരിശോധിച്ച വനിത ടിക്കറ്റ് പരിശോധകര്‍ക്ക് സസ്പെന്‍ഷന്‍. ബന്ധുക്കള്‍ക്കൊപ്പം അന്ധേരി സ്റ്റേഷനില്‍നിന്ന് സബര്‍ബെന്‍ ട്രെയിനില്‍ കയറിയ സ്ത്രീയെയാണ് പരിശോധകര്‍ വസ്ത്രമുരിഞ്ഞത്. സെക്കന്‍ഡ് ക്ലാസ് ടിക്കറ്റുമായി ഫസ്റ്റ്ക്ലാസില്‍ കയറിയതായിരുന്നു യാത്രക്കാരി. പരിശോധകര്‍ ടിക്കറ്റ് ആവശ്യപ്പെട്ടപ്പോള്‍ ഇവരോട് കോച്ച് മാറിക്കയറാനും പിഴയടയ്ക്കാനും ആവശ്യപ്പെട്ടു. പിഴയടയ്ക്കാനുള്ള തുക കൈയിലില്ലെന്ന് പറഞ്ഞപ്പോഴാണ് തുണിയുരിഞ്ഞ് പരിശോധിച്ചത്. തുടര്‍ന്നു വായിക്കുക

കേന്ദ്രം 5 പൊതുമേഖലാ കമ്പനികളുടെ ഓഹരികള്‍ വിറ്റഴിക്കാനൊരുങ്ങുന്നു

ന്യൂഡല്‍ഹി: അഞ്ചു പൊതുമേഖലാ കമ്പനികളുടെ ഓഹരികള്‍ സ്വകാര്യമേഖലയില്‍ വിറ്റഴിക്കാന്‍ ബിജെപി സര്‍ക്കാര്‍ അനുമതി നല്‍കി. പുതിയ സര്‍ക്കാരിന്റെ ഈ ദിശയിലെ ആദ്യ നടപടിയാണിത്. ഹിന്ദുസ്ഥാന്‍ സിങ്ക്, ഭാരത് അലുമിനിയം കമ്പനി എന്നിവയുടെ ഓഹരികളുടെ വില്‍പ്പനയിലൂടെ 15,000 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യം. പുറമെ സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ, രാഷ്ട്രീയ ഇസ്പാറ്റ്, ഹിന്ദുസ്ഥാന്‍ എയ്റോ നോട്ടിക്സ് എന്നിവയുടെ ഓഹരികളും വിറ്റഴിക്കാന്‍ അനുമതിയുണ്ട്. ഹിന്ദുസ്ഥാന്‍ സിങ്കിന്റെ 29.5 ശതമാനം ഓഹരിയും ബാല്‍കോയുടെ 49 ശതമാനം ഓഹരിയും നിലവില്‍ സര്‍ക്കാരിനാണ്....

തുടര്‍ന്നു വായിക്കുക

ഡല്‍ഹിയില്‍ ഗവ. സ്കൂളില്‍ മുസ്ലിം സഹോദരിമാര്‍ക്ക് പ്രവേശനമില്ല

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സര്‍ക്കാര്‍ സ്കൂളില്‍ മുസ്ലിം സഹോദരിമാര്‍ക്ക് പ്രവേശനം നിഷേധിച്ചു. രഘുബീര്‍നഗറിലെ സര്‍ക്കാര്‍ സ്കൂളില്‍ മക്കള്‍ക്ക് പ്രവേശനം ലഭിക്കാന്‍ പിതാവ് ഇര്‍ഷാദ് ഏപ്രില്‍ മുതല്‍ ശ്രമിക്കുകയാണ്. എന്നാല്‍, ഇതുവരെയായും പ്രവേശനമായില്ല. മക്കള്‍ക്ക് പ്രവേശനം നല്‍കാത്ത സ്കൂള്‍ അധികൃതര്‍ക്കെതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണ് തയ്യല്‍ക്കാരനായ ഇര്‍ഷാദ്. സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള കുല്‍സമിനും യാസ്മീനും ഒമ്പതാം ക്ലാസിലും 11-ാം ക്ലാസിലും പ്രവേശനം അനുവദിക്കാത്ത സ്കൂള്‍ അധികൃതരുടെ നടപടി ഗൗരവതരമാണെന്ന് മനുഷ്യാവകാശ...

തുടര്‍ന്നു വായിക്കുക

യുവതിയുടെ മരണം: ബലാത്സംഗം നടന്നെന്ന് റിപ്പോര്‍ട്ട്

ലഖ്നൗ: മോഹന്‍ലാല്‍ഗഞ്ചില്‍ കൊല്ലപ്പെട്ട നിലയില്‍ കാണപ്പെട്ട ആശുപത്രി ജീവനക്കാരിയായ യുവതി ബലാത്സംഗം ചെയ്യപ്പെട്ടിരുന്നുവെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. കഴിഞ്ഞയാഴ്ചയാണ് മുപ്പത്തിരണ്ടുകാരിയെ പ്രൈമറി സ്കൂള്‍ മുറ്റത്ത് മരിച്ച നിലയില്‍ കണ്ടത്. നഗ്നമാക്കപ്പെട്ട നിലയില്‍ കണ്ട മൃതദേഹത്തില്‍ സ്വകാര്യഭാഗങ്ങളിലടക്കം 12 മുറിവുണ്ടായിരുന്നു. കേസില്‍ സ്കൂളിലെ സുരക്ഷാ ജീവനക്കാരനായ രാം സേവകിനെ പൊലീസ് നേരത്തെ പിടികൂടിയിരുന്നു. അപ്പാര്‍ട്ട്മെന്റ് അന്വേഷിച്ചു നടന്ന യുവതിയെ സ്കൂളിനടുത്ത് പണിയുന്ന പുതിയ അപ്പാര്‍ട്ട്മെന്റ കാണിച്ചുതരാമെന്ന്...

തുടര്‍ന്നു വായിക്കുക

നോക്കിയ ചെന്നൈ പ്ലാന്റില്‍ കൂട്ടപിരിച്ചുവിടല്‍

ചെന്നൈ: ആഗോള മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കളായ നോക്കിയയുടെ ചെന്നൈ പ്ലാന്റില്‍ സ്വയം വിരമിക്കലിന്റെ പേരില്‍ തൊഴിലാളികളെ കൂട്ടത്തോടെ പുറത്താക്കുന്നു. ശ്രീപെരുമ്പത്തൂരിലെ നോക്കിയ പ്ലാന്റില്‍ കമ്പനി അടിച്ചേല്‍പ്പിച്ച വിആര്‍എസ് പദ്ധതിപ്രകാരം 5600 തൊഴിലാളികള്‍ രാജിവച്ചു. സര്‍ക്കാര്‍ ഉടന്‍ പ്രശ്നത്തില്‍ ഇടപെടണമെന്ന് സിപിഐ എം എംഎല്‍എ സൗന്ദര്‍രാജന്‍ നിയമസഭയില്‍ ആവശ്യപ്പെട്ടു. 50 വയസ്സിന് മുകളിലുള്ള ജീവനക്കാര്‍ക്കാണ് സാധാരണ വിആര്‍എസ് നല്‍കാറുള്ളത്. ശരാശരി 25 വയസ്സാണ് നോക്കിയ പ്ലാന്റിലെ തൊഴിലാളികളുടെ പ്രായം. വിആര്‍എസിന്റെ പേരില്‍ നോക്കിയ തൊഴിലാളികളെ...

തുടര്‍ന്നു വായിക്കുക

Archives