• 19 മേയ് 2013
  • 5 ഇടവം 1188
  • 9 റജബ്ബ് 1434
ഹോം  » കേരളം  » ലേറ്റസ്റ്റ് ന്യൂസ്

മലബാര്‍ സിമന്റ്സ്: നിയമനത്തിന് ലക്ഷങ്ങള്‍ കോഴ

സ്വന്തം ലേഖകന്‍

പാലക്കാട്: പൊതുമേഖലാ സ്ഥാപനമായ മലബാര്‍ സിമന്റ്സില്‍ വിവിധ തസ്തികകളിലെ നിയമനത്തിന് ലക്ഷങ്ങള്‍ കോഴ വാങ്ങുന്നതായി ആക്ഷേപം. നൂറിലധികം ലേബര്‍ തസ്തികയിലേക്കും പത്തോളം മാനേജര്‍തല തസ്തികയിലേക്കും ഏഴു മുതല്‍ 12 ലക്ഷം രൂപവരെയാണ് കോഴ ചോദിക്കുന്നത്. മന്ത്രിയുടെ ഓഫീസും ഡയറക്ടര്‍ ബോര്‍ഡിലെ ചിലരും പരസ്യ ലേലംവിളിക്ക് കൂട്ടുനില്‍ക്കുന്നു. ഇടനിലക്കാരും രംഗത്തുണ്ട്. സ്റ്റോര്‍ ഇഷ്യുവര്‍ തസ്തികയിലേക്ക് വടക്കന്‍ കേരളത്തിലെ ഉദ്യോഗാര്‍ഥിയോട് ഒരു ഡയറക്ടര്‍ബോര്‍ഡംഗം ആവശ്യപ്പെട്ടത് 12 ലക്ഷംരൂപ. പിന്നീട് ബോര്‍ഡംഗം വാക്കുമാറ്റി. മന്ത്രി ഓഫീസ്...

തുടര്‍ന്നു വായിക്കുക

മനോരമയും മാതൃഭൂമിയും സര്‍ക്കാര്‍ വാര്‍ഷികപരസ്യം തമസ്കരിച്ചു

തിരു: യുഡിഎഫ് സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷിക പരസ്യം മലയാള മനോരമയും മാതൃഭൂമിയും തമസ്കരിച്ചു. 17ന് മറ്റു പത്രങ്ങള്‍ ഈ പരസ്യം പ്രസിദ്ധീകരിച്ചു. മാധ്യമങ്ങള്‍ക്ക് പിആര്‍ഡി നിശ്ചയിച്ചിട്ടുള്ള നിരക്കില്‍ വാര്‍ഷികപരസ്യം പ്രസിദ്ധീകരിക്കില്ലെന്നാണ് രണ്ട് പത്രങ്ങളുടെയും നിലപാട്. ഭീമമായ തുകയ്ക്ക് വേണ്ടി വിലപേശല്‍ തുടരുന്നു. ഇതുസംബന്ധിച്ച ഫയല്‍ മുഖ്യമന്ത്രിയുടെ മുമ്പിലെത്തി. അദ്ദേഹത്തിന്റെ പ്രത്യേകാനുമതി വാങ്ങി വന്‍തുക നല്‍കാനാണ് പിആര്‍ഡിയുടെ നീക്കം. പത്രങ്ങള്‍ക്ക് അനുവദിച്ച ക്ലാസനുസരിച്ച് പിആര്‍ഡി പരസ്യ നിരക്ക് നിര്‍ണയിച്ചിട്ടുണ്ട്....

തുടര്‍ന്നു വായിക്കുക

ജനവഞ്ചനയുടെ രണ്ടാണ്ട്; സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും രക്ഷയില്ലാതായി

സ്വന്തം ലേഖകന്‍

തിരു: യുഡിഎഫ് സര്‍ക്കാരിന്റെ രണ്ടുവര്‍ഷത്തില്‍ സ്ത്രീപീഡനങ്ങളുടെയും ശിശുപീഡനങ്ങളുടെയും പരമ്പര. മനഃസാക്ഷിയെ നടുക്കുംവിധമാണ് സംസ്ഥാനത്ത് പീഡനം വര്‍ധിച്ചത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുംനേരെയുള്ള അതിക്രമങ്ങള്‍ തടയുന്നതില്‍ ആഭ്യന്തരവകുപ്പ് പൂര്‍ണ പരാജയമാണെന്ന് കണക്കുകള്‍ പറയുന്നു. ഉമ്മന്‍ചാണ്ടി അധികാരമേറ്റശേഷം സ്ത്രീകള്‍ക്കെതിരെ 23,773 അതിക്രമങ്ങളാണ് നടന്നത്. ഇതില്‍ 9072 എണ്ണം ലൈംഗിക പീഡനക്കേസുകളാണ്. 1976 എണ്ണം ബലാത്സംഗവും. അതിക്രമങ്ങളില്‍ 186 സ്ത്രീകള്‍ കൊല്ലപ്പെട്ടു. അഞ്ചു വയസ്സിനു താഴെയുളള പിഞ്ചുകുട്ടികളെ ലൈംഗികപീഡനത്തിന്...

തുടര്‍ന്നു വായിക്കുക

കെഎംഎംഎല്‍: ടെന്‍ഡര്‍ കുത്തക അവസാനിപ്പിച്ച് നേട്ടമുണ്ടാക്കിയതിന് സസ്പെന്‍ഷന്‍

പ്രത്യേക ലേഖകന്‍

തിരു: അസംസ്കൃതവസ്തുക്കള്‍ വാങ്ങുന്നതിലെ ടെന്‍ഡര്‍ കുത്തക അവസാനിപ്പിച്ച് കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സി(കെഎംഎംഎല്‍)ന് സാമ്പത്തികനേട്ടമുണ്ടാക്കിയ ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍. അന്വേഷണം താമസിപ്പിച്ച് സസ്പെന്‍ഷന്‍ നീട്ടിക്കൊണ്ടുപോകാനുള്ള മാനേജ്മെന്റ് നീക്കത്തില്‍ പ്രതിഷേധമുയര്‍ന്നു. സസ്പെന്‍ഷനിടയില്‍ വിരമിച്ച രണ്ട് ഉദ്യോഗസ്ഥരുടെ ആനുകൂല്യങ്ങള്‍ തടഞ്ഞുവെച്ചിരിക്കുകയാണ്. കാല്‍സൈന്‍ഡ് പെട്രോളിയം കോക്ക് വാങ്ങുന്നതില്‍ ഗൂഢാലോചന ആരോപിച്ചാണ് അസിസ്റ്റന്റ് മാനേജരും മെറ്റീരിയല്‍സ് വിഭാഗം മാനേജരും പര്‍ച്ചേസ് ഡെപ്യുട്ടി മാനേജരും...

തുടര്‍ന്നു വായിക്കുക

സ്പിരിറ്റ് കടത്ത്: സോഫ്ട്വെയര്‍ വിദഗ്ധരടക്കം 5 പേര്‍ അറസ്റ്റില്‍

ഹരിപ്പാട്: ആഡംബരകാറുകളില്‍ കടത്തിയ 245 ലിറ്റര്‍ സ്പിരിറ്റുമായി സോഫ്ട്വെയര്‍ വിദഗ്ധരടക്കം അഞ്ചുപേര്‍ അറസ്റ്റില്‍. എറണാകുളം കാക്കനാട് ആന്‍സ് വില്ലയില്‍ ആന്റണി ജോസഫ് (40), കലൂര്‍ മെഗമ്മേല്‍ മൈക്കിള്‍ ആന്റണി (34), എളമക്കര ഓണമ്പള്ളില്‍ സ്റ്റാലിന്‍ കെ സ്റ്റാലിന്‍ (30), കമ്പള മാത്താലില്‍ ഗാവിന്‍(37), കായംകുളം ചൂനാട് കൊച്ചുവിളയില്‍ ജയകുമാര്‍ (31) എന്നിവരാണ് അറസ്റ്റിലായത്. ആന്റണി ജോസഫാണ് സ്പിരിറ്റ് കടത്തിലെ പ്രധാനി. ഇയാളില്‍നിന്ന് 53 ഗ്രാം സ്വണവും കണ്ടെടുത്തു. കായംകുളം ടെക്സ്മോ ജങ്ഷനുസമീപം പുതുപ്പള്ളിയിലേക്ക് പോകുന്ന റോഡില്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ എസ് അശോക്...

തുടര്‍ന്നു വായിക്കുക

കയര്‍ വര്‍ക്കേഴ്സ് സെന്റര്‍ സംസ്ഥാന സമ്മേളനത്തിന് ആവേശത്തുടക്കം

സ്വന്തം ലേഖകന്‍

സ. കെ വിശ്വനാഥന്‍ നഗര്‍(വൈക്കം): കയര്‍ വര്‍ക്കേഴ്സ് സെന്റര്‍(സിഐടിയു) സംസ്ഥാന സമ്മേളനത്തിന് നവോത്ഥാന സമരങ്ങളുടെ ചരിത്രഭൂമിയായ വൈക്കത്ത് ആവേശത്തുടക്കം. സമ്മേളനം സിഐടിയു ജനറല്‍ സെക്രട്ടറി എളമരം കരീം ഉദ്ഘാടനം ചെയ്തു. കയര്‍ വര്‍ക്കേഴ്സ് സെന്റര്‍ സംസ്ഥാന പ്രസിഡന്റ് ഡോ. തോമസ് ഐസക്ക് അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി ആനത്തലവട്ടം ആനന്ദന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ കെ കരുണാകരന്‍ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. കയര്‍ വര്‍ക്കേഴ്സ് സെന്റര്‍ സംസ്ഥാന ഭാരവാഹികളായ കളത്തില്‍ വാസു രക്തസാക്ഷി പ്രമേയവും ആര്‍ സുഭാഷ് അനുശോചന പ്രമേയവും അവതരിപ്പിച്ചു....

തുടര്‍ന്നു വായിക്കുക

കര്‍ഷകദ്രോഹനയങ്ങള്‍ക്കെതിരെ പ്രക്ഷോഭത്തിനൊരുങ്ങണം

തൃശൂര്‍: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ കര്‍ഷകദ്രോഹനയങ്ങള്‍ക്കെതിരെ ബഹുജനപ്രക്ഷോഭത്തിനൊരുങ്ങാന്‍ കര്‍ഷകസംഘം സംസ്ഥാന സമ്മേളനം ആഹ്വാനം ചെയ്തു. കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിലത്തകര്‍ച്ചയ്ക്ക് പരിഹാരം കാണാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കൊപ്രയുടെ താങ്ങുവില 7000 രൂപയും നെല്ല് 25 രൂപയാക്കിയും സംഭരണനടപടി തുടങ്ങണമെന്നും ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചും ഇറക്കുമതി നിയന്ത്രിച്ചും ആഭ്യന്തര കമ്പോളത്തില്‍ റബറിന് മെച്ചപ്പെട്ട വില ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കണമെന്നും സമ്മേളനം...

തുടര്‍ന്നു വായിക്കുക

കാര്‍ഷിക പ്രതിസന്ധി ഭരണവര്‍ഗ സൃഷ്ടി: എസ് ആര്‍ പി

സ്വന്തം ലേഖകന്‍

തൃശൂര്‍: രാജ്യത്തെ രൂക്ഷമായ കാര്‍ഷിക പ്രതിസന്ധി ഭരണവര്‍ഗത്തിന്റെ ബോധപൂര്‍വ സൃഷ്ടിയാണെന്ന് അഖിലേന്ത്യാ കിസാന്‍സഭാ പ്രസിഡന്റ് എസ് രാമചന്ദ്രന്‍പിള്ള പറഞ്ഞു. സബ്സിഡിയും വിത്തും വൈദ്യുതിയും വെള്ളവും ലഭ്യമാക്കാതെ കൃഷിയെ നഷ്ടക്കച്ചവടമാക്കുകയാണ്. നവലിബറല്‍ നയങ്ങളുടെ ഭാഗമായ കര്‍ഷകവിരുദ്ധ സമീപനങ്ങളെ ചെറുക്കാന്‍ കര്‍ഷകരുടെ വിശാല ഐക്യപ്രസ്ഥാനം വളരണമെന്നും എസ് ആര്‍ പി പറഞ്ഞു. കേരള കര്‍ഷകസംഘം 24-ാം സംസ്ഥാന സമ്മേളനം സ. വര്‍ക്കല രാധാകൃഷ്ണന്‍ നഗറില്‍ (തൃശൂര്‍ റീജണല്‍ തിയറ്റര്‍) ഉദ്ഘാടനം ചെയ്യുകയായിരുന്നു എസ് ആര്‍ പി. കാര്‍ഷികമേഖലയില്‍ വന്‍ നിക്ഷേപത്തിന്...

തുടര്‍ന്നു വായിക്കുക

കര്‍ഷകസംഘം സമ്മേളനത്തിന് ഉജ്വല തുടക്കം

സ്വന്തം ലേഖകന്‍

തൃശൂര്‍: സാമ്രാജ്യത്വത്തിനും ജന്മി-നാടുവാഴിത്തത്തിനുമെതിരെ പോരാടി ജീവത്യാഗം ചെയ്ത രക്തസാക്ഷികളുടെ സ്മരണയില്‍ കേരള കര്‍ഷകസംഘം 24-ാം സംസ്ഥാന സമ്മേളനത്തിന് ഉജ്വല തുടക്കം. ആഗോള-ഉദാരവല്‍ക്കരണ നയങ്ങള്‍ തകര്‍ത്ത കാര്‍ഷിക മേഖലയെ സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധരായ ആയിരങ്ങളെ സാക്ഷിയാക്കി സംസ്ഥാന പ്രസിഡന്റ് ഇ പി ജയരാജന്‍ പതാക ഉയര്‍ത്തി. തുടര്‍ന്ന് രക്തസാക്ഷി മണ്ഡപത്തില്‍ പ്രതിനിധികള്‍ പുഷ്പാര്‍ച്ചന നടത്തി. തൃശൂര്‍ റീജണല്‍ തിയറ്ററിലെ വര്‍ക്കല രാധാകൃഷ്ണന്‍ നഗറില്‍ പ്രതിനിധി സമ്മേളനം അഖിലേന്ത്യാ കിസാന്‍സഭാ പ്രസിഡന്റ് എസ് രാമചന്ദ്രന്‍പിള്ള ഉദ്ഘാടനം...

തുടര്‍ന്നു വായിക്കുക

ഉപമുഖ്യനാകാന്‍ താന്‍ യോഗ്യനെന്ന് മാണി

കോട്ടയം: ഉപമുഖ്യമന്ത്രിയാകാനുള്ള എല്ലാ യോഗ്യതയും തനിക്കുണ്ടെന്നും അതു നയപരമായി തീരുമാനിക്കേണ്ട കാര്യമാണെന്നും മന്ത്രി കെ എം മാണി. കോട്ടയത്ത് കേരള കോണ്‍ഗ്രസ് നേതൃയോഗത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മാണി. ഉപമുഖ്യമന്ത്രി വേണോയെന്ന് തീരുമാനിക്കേണ്ടത് യുഡിഎഫും മന്ത്രിമാരുമാണ്. കേരള കോണ്‍ഗ്രസ് അതേക്കുറിച്ച് ആലോചിച്ചിട്ടില്ല. എന്നാല്‍, ചിന്തിക്കേണ്ട അവസരം വന്നാല്‍ ചിന്തിക്കും- അദ്ദേഹം പറഞ്ഞു. കെപിസിസി പ്രസിഡന്റ് മന്ത്രിസഭാംഗമാകുന്നതിനെ മാണി സ്വാഗതംചെയ്തു. തുടര്‍ന്നു വായിക്കുക

ഉപമുഖ്യമന്ത്രിയാക്കാന്‍ എതിര്‍പ്പ്; മന്ത്രിസഭാ അഴിച്ചുപണി കുഴയുന്നു

ആര്‍ എസ് ബാബു

തിരു: കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാപ്രവേശത്തിനെതിരെ കോണ്‍ഗ്രസില്‍ ചര്‍ച്ച മുറുകുമ്പോള്‍ ചെന്നിത്തലയ്ക്ക് ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കുന്നതിനെ കേരള കോണ്‍ഗ്രസ് എമ്മും മുസ്ലിംലീഗും എതിര്‍ക്കുന്നു. ആഭ്യന്തരമന്ത്രിപദം നല്‍കുന്നതില്‍ എ ഗ്രൂപ്പിലും പ്രതിഷേധമുണ്ട്. ഉപമുഖ്യമന്ത്രിയാകാന്‍ അര്‍ഹതയുണ്ടെങ്കിലും അത് ചോദിക്കുന്നില്ലെന്ന് മന്ത്രി കെ എം മാണി പരസ്യമായി പറഞ്ഞു. ഇതേ നിലപാടു തന്നെയാണ് മുസ്ലിംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിക്കും. ഇതിനിടെ, കെ എം മാണിക്ക് മുഖ്യമന്ത്രിയാകാന്‍ അവകാശമുണ്ടെന്ന അഭിപ്രായവുമായി ചീഫ്...

തുടര്‍ന്നു വായിക്കുക

ഒന്നിലധികം ലോക്സഭ സീറ്റുകള്‍ക്ക് അവകാശമുണ്ട്: മാണി

കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിന് ഒന്നിലധികം സീറ്റുകള്‍ക്ക് അവകാശമുണ്ടെന്നും സമയം വരുമ്പോള്‍ ഇക്കാര്യം ഉന്നയിക്കുമെന്നും ധനമന്ത്രി കെ എം മാണി. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രിസ്ഥാനം വേണോയെന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് യുഡിഎഫാണ്. മുന്നണിയുടെ അജന്‍ഡയില്‍ ഇക്കാര്യം ഇതുവരെ എത്തിയിട്ടില്ലെന്നും കേരള കോണ്‍ഗ്രസിനോ തനിക്കോ ഇക്കാര്യത്തില്‍ പ്രത്യേക അജന്‍ഡയില്ലെന്നും മാണി വ്യക്തമാക്കി. തുടര്‍ന്നു വായിക്കുക

പരിസ്ഥിതി സംരക്ഷണത്തിലെ കള്ളനാണയങ്ങളെ തിരിച്ചറിയണം: എസ് ആര്‍ പി

സ്വന്തം ലേഖകന്‍

തൃശൂര്‍: പരിസ്ഥിതി സംരക്ഷണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കള്ളനാണയങ്ങളെ തിരിച്ചറിയണമെന്ന് അഖിലേന്ത്യാ കിസാന്‍ സഭാ പ്രസിഡന്റ് എസ് രാമചന്ദ്രന്‍പിള്ള പറഞ്ഞു. പരിസ്ഥിതി വാദികളില്‍ സുഗതകുമാരി ടീച്ചറെപ്പോലെ ആത്മാര്‍ഥതയുള്ള പലരുമുണ്ട്. എന്നാല്‍ ഒട്ടേറെ കള്ളനാണയങ്ങളുമുണ്ട്. ഇത്തരക്കാരുടെ കേവലപരിസ്ഥിതിവാദം, പരിസ്ഥിതി സംരക്ഷണത്തില്‍നിന്നും ജനങ്ങളെ അകറ്റുന്നു. മുതലാളിത്തത്തിന്റെ പ്രകോപനം സൃഷ്ടിക്കുന്ന ദല്ലാളന്മാരാണിവരെന്നും കേരള കര്‍ഷകസംഘം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് എസ് ആര്‍ പി പറഞ്ഞു. പരിസ്ഥിതിയില്‍ ഒരു മാറ്റവും വരുത്തരുത് എന്ന് ഒരു...

തുടര്‍ന്നു വായിക്കുക

ഒരു കൈത്താങ്ങിന്...

കെ എം നൗഷാദ്

ചെറുതുരുത്തി: ജീവിതത്തിന്റെ നിറമുള്ള സ്വപ്നങ്ങള്‍ ഇവര്‍ക്കന്യമാണ്. കണ്ണീരും കറുത്ത ഓര്‍മകളും മാത്രമാണ് ശ്രീവിദ്യക്കും ശ്രീദേവിക്കും കൂട്ട്. ദുരന്തം ഒന്നൊഴിയാതെ തിരയടിച്ചുവന്ന ജീവിതത്തില്‍ നിത്യവൃത്തിപോലും അനിശ്ചിതത്വത്തില്‍. അച്ഛന്റെ അകാലവിയോഗത്തിന്റെ നടുക്കം മാറുംമുമ്പേ അമ്മയെയും സഹോദരിയെയും തട്ടിയെടുത്ത അപകടത്തിന്റെ ജീവിക്കുന്ന ഇരകളാണ് ശ്രീവിദ്യയും ശ്രീദേവിയും.   ഒറ്റപ്പാലം പനമണ്ണ മേലേതില്‍ രാഘവന്റെ മക്കളാണിവര്‍. രാഘവന്‍ അഞ്ചുവര്‍ഷംമുമ്പ് മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു. ചെറുതുരുത്തിയിലുള്ള യത്തീംഖാനയുടെ വാടകവീട്ടില്‍...

തുടര്‍ന്നു വായിക്കുക

എയര്‍ കേരളയും സ്വാഹ

സ്വന്തം ലേഖകന്‍

തിരു: യുഡിഎഫ് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിലും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കൂട്ടരും വീരവാദം മുഴക്കുന്ന എയര്‍ കേരള പദ്ധതിയും നടക്കില്ലെന്ന് ഉറപ്പായി. നിര്‍ദിഷ്ട പദ്ധതിയുടെ ഒരു നിര്‍ദേശവും കേരളം ഇതുവരെയും സമര്‍പ്പിച്ചിട്ടില്ലെന്ന് കേന്ദ്ര വ്യോമയാനമന്ത്രി അജിത് സിങ് കഴിഞ്ഞ ദിവസം വ്യക്തമാക്കി. ഇതോടെ മുഖ്യമന്ത്രിയുടെ പ്രഖ്യാപനവും പ്രചാരണവും പൊള്ളയാണെന്ന് തെളിയുന്നു. പദ്ധതിപോലും തയ്യാറാക്കാതെ ജനങ്ങളെയും പ്രവാസികളെയും നിരന്തരം കബളിപ്പിക്കുന്ന മുഖ്യമന്ത്രി രണ്ടാം വാര്‍ഷികത്തിന്റെ ഉദ്ഘാടനവേദിയിലും പത്രസമ്മേളനത്തിനും എയര്‍കേരള...

തുടര്‍ന്നു വായിക്കുക

എമര്‍ജിങ് കച്ചവടം മീറ്റര്‍ കമ്പനിയെ മൃതപ്രായമാക്കിയ ശേഷം

സ്വന്തം ലേഖകന്‍

തിരു: എഴുനൂറിലധികം ജീവനക്കാരുണ്ടായിരുന്ന കൊല്ലത്തെ യുണൈറ്റഡ് ഇലക്ട്രിക്കല്‍സ് മീറ്റര്‍ കമ്പനിയില്‍ ഇപ്പോഴുള്ളത് 116 പേര്‍. യുഡിഎഫ് സര്‍ക്കാരിന്റെ പൊതുമേഖല തകര്‍ക്കല്‍ നയം ഇത്തവണ പൂര്‍വാധികം വിജയകരമായി നടപ്പാക്കാന്‍ കഴിഞ്ഞതിന്റെ മികച്ച ഉദാഹരണമാണ് യുണൈറ്റഡ് ഇലക്ട്രിക്കല്‍സ്. ആറുപതിറ്റാണ്ടുമുമ്പ് പ്രവര്‍ത്തനമാരംഭിച്ച കമ്പനിയില്‍ ഇപ്പോള്‍ മീറ്റര്‍ ഉല്‍പ്പാദനം നിലച്ചു. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി മൂന്നുമാസമായപ്പോഴേക്കും മീറ്റര്‍ വാങ്ങിയിരുന്ന കെഎസ്ഇബി ഇനി വേണ്ടെന്ന് അറിയിക്കുകയായിരുന്നു. പൊതുമേഖലാ സ്ഥാപനമായതിനാല്‍ അഞ്ചു...

തുടര്‍ന്നു വായിക്കുക

ചന്ദ്രശേഖരന്‍ കേസ്: രാഷ്ട്രീയനേതാവിന് ഭീഷണി ഉണ്ടായാല്‍ സംരക്ഷണം കൊടുക്കണമെന്ന് സാക്ഷികള്‍

സ്വന്തം ലേഖകന്‍

കോഴിക്കോട്: രാഷ്ട്രീയ നേതാവിന്റെ ജീവന് ഭീഷണി ഉണ്ടായാല്‍ സംരക്ഷണം കൊടുക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്ന്പൊലീസ് ഉദ്യോഗസ്ഥന്റെ സാക്ഷിമൊഴി. ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ 139-ാം സാക്ഷിയും മുന്‍ റൂറല്‍ സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിയുമായ പി സുനില്‍ബാബുവാണ് മൊഴിനല്‍കിയത്. ചന്ദ്രശേഖരന്‍ കൊല്ലപ്പെടുമ്പോള്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണെന്നറിയാമെന്ന് പ്രത്യേക അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ആര്‍ നാരായണ പിഷാരടി മുമ്പാകെ സുനില്‍ബാബു ബോധിപ്പിച്ചു. ഭീഷണിയുണ്ടെന്ന് കാട്ടി അഞ്ച് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ എഡിജിപിക്ക്...

തുടര്‍ന്നു വായിക്കുക

ഭരണനേതൃത്വവും ജനങ്ങളും തമ്മിലകന്നു: രാഹുല്‍ഗാന്ധി

സ്വന്തം ലേഖകന്‍

തിരു: ഭരണനേതൃത്വവും ജനങ്ങളും തമ്മിലുള്ള അകല്‍ച്ച വര്‍ധിക്കുകയാണെന്ന് എഐസിസി വൈസ് പ്രസിഡന്റ് രാഹുല്‍ഗാന്ധി. സമീപകാലത്ത് സംസ്ഥാനത്ത് എത്തിയപ്പോള്‍ തനിക്ക് ഇക്കാര്യം ബോധ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു. കെപിസിസി പ്രസിഡന്റിന്റെ കേരളയാത്രയുടെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു രാഹുല്‍. ജനപിന്തുണയില്ലാതെ പാര്‍ടികള്‍ക്കും ഭരണനേതൃത്വത്തിനും നിലനില്‍ക്കാനാകില്ല. ജനങ്ങളുമായുള്ള അകല്‍ച്ച ഇല്ലാതാക്കാന്‍ ഭരണനേതൃത്വം തയ്യാറാകണം. യുഡിഎഫ് സര്‍ക്കാരിനെതിരെ പ്രതിപക്ഷം കലാപം അഴിച്ചു വിടുകയാണ്. സംസ്ഥാന സര്‍ക്കാരിനെപ്പറ്റിയുള്ള ജനങ്ങളുടെ...

തുടര്‍ന്നു വായിക്കുക

പുനഃസംഘടന അജന്‍ഡയല്ലെന്ന് ആന്റണി

തിരു: യുഡിഎഫ് മന്ത്രിസഭാപുനഃസംഘടന തന്റെ അജന്‍ഡയില്‍ പെട്ട കാര്യമല്ലെന്നും താന്‍ വന്നത് പുനഃസംഘടനയ്ക്കല്ലെന്നും കേന്ദ്രമന്ത്രി എ കെ ആന്റണി. രമേശ് ചെന്നിത്തലയെ ഉള്‍പ്പെടുത്തി മന്ത്രിസഭ പുനഃസംഘടിപ്പിക്കുന്ന കാര്യത്തില്‍ കെപിസിസി പ്രസിഡന്റും മുഖ്യമന്ത്രിയും ഹൈക്കമാന്‍ഡുമായി ചര്‍ച്ച നടത്തി തീരുമാനമെടുക്കണം. ശനിയാഴ്ച തിരുവനന്തപുരത്തെത്തിയ ആന്റണി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു. പുനഃസംഘടനയില്‍ ഇടപെടില്ലെന്നും ഇതേക്കുറിച്ച് അഭിപ്രായം പറയില്ലെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി ആസ്ഥാനത്ത് മുഖ്യമന്ത്രി...

തുടര്‍ന്നു വായിക്കുക

യുഡിഎഫില്‍ എല്ലാവരും അതൃപ്തര്‍: പിള്ള

തൃശൂര്‍: യുഡിഎഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ എല്ലാവരും അതൃപ്തരാണെന്ന് കേരള കോണ്‍ഗ്രസ് (ബി) നേതാവ് ആര്‍ ബാലകൃഷ്ണപിള്ള. ഗണേശ്കുമാര്‍ വഴിവിട്ടു പോകാന്‍ കാരണം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സംരക്ഷിച്ചതുകൊണ്ടാണെന്നും പിള്ള പറഞ്ഞു. മുഖ്യമന്ത്രിയായി ഉമ്മന്‍ചാണ്ടി തുടരുമോ എന്നു പറയാന്‍ താന്‍ ആളല്ല. തൃശൂരില്‍ യൂത്ത്ഫ്രണ്ട് (ബി) ഭാരവാഹികളുടെ യോഗത്തില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. മുന്നോക്കക്ഷേമ കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനമാണ് തനിക്ക് തരാമെന്ന് പറഞ്ഞത്. ഇതു സ്വീകരിക്കണമോയെന്ന കാര്യം പാര്‍ടി...

തുടര്‍ന്നു വായിക്കുക

ഇസ്ലാമിക ചരിത്രം പഠിച്ചവര്‍ പ്രതിസന്ധിയില്‍

തിരു: ഇസ്ലാമിക് ഹിസ്റ്ററി കോളേജ്തല അധ്യാപക നിയമനത്തിന് പിഎസ്സി കഴിഞ്ഞ വര്‍ഷം അവസാനം അസാധാരണ ഗസറ്റ് തീയതിയില്‍ (30-11-2012) വിജ്ഞാപനം പുറപ്പെടുവിച്ച തസ്തികയിലേക്ക് നിയമനസാധ്യത ഇനി ഏഴുവര്‍ഷത്തിനുശേഷം. അതും ഒരൊഴിവുമാത്രം. വിജ്ഞാപനപ്രകാരം അപേക്ഷ അയച്ച് പരീക്ഷയ്ക്ക് കാത്തിരിക്കുന്ന നൂറിലേറെ ഉദ്യോഗാര്‍ഥികളുടെ പ്രതീക്ഷകളാണ് തകരുന്നത്. ഉണ്ടാകാവുന്ന ഒഴിവുകള്‍ എത്രയെന്നോ, എപ്പോഴെന്നോ മുന്‍കൂട്ടി കണക്കാക്കാതെ നിലവിലുള്ള റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടാന്‍ പിഎസ്സിയോട് ശുപാര്‍ശ ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതാണ് തിരിച്ചടിയായത്. ഇസ്ലാമിക്...

തുടര്‍ന്നു വായിക്കുക

ഒഞ്ചിയത്ത് ആര്‍എംപി-യുഡിഎഫ് സഖ്യമുണ്ടായിരുന്നെന്ന് ഇന്റലിജന്‍സ് രേഖകള്‍

കോഴിക്കോട്: ഒഞ്ചിയം പഞ്ചായത്തില്‍ ആര്‍എംപിയും യുഡിഎഫുമായി തന്ത്രപരമായ സഖ്യം (ടാക്ടിക്കല്‍ അലയന്‍സ്) ഉണ്ടായിരുന്നതായി ഇന്റലിജന്‍സ് രേഖകള്‍. ചന്ദ്രശേഖരന്‍ കേസ് വിചാരണയ്ക്കിടെ 141-ാം സാക്ഷി സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി പ്രജീഷ് തോട്ടത്തിലാണ് പ്രതിഭാഗം ക്രോസില്‍ യുഡിഎഫ്-ആര്‍എംപി സഖ്യത്തെപ്പറ്റി തന്റെ റിപ്പോര്‍ട്ടിലുള്ള കാര്യം സമ്മതിച്ചത്. ആര്‍എംപി മത്സരിച്ചത് യുഡിഎഫ് പിന്തുണയോടെയാണോ എന്ന ചോദ്യത്തിന് തന്ത്രപരമായ സഖ്യമുള്ളതായി മനസ്സിലായിട്ടുണ്ടെന്നായിരുന്നു മറുപടി. ഇത് ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്. റിപ്പോര്‍ട്ട്...

തുടര്‍ന്നു വായിക്കുക

മൊബൈല്‍ ടവറുകളുടെ പേരും ഹാജരാക്കണമെന്ന് കോടതി

കോഴിക്കോട്: ചന്ദ്രശേഖരന്‍ വധക്കേസിലെ സാക്ഷികളുടെ ഫോണ്‍ വിളി രേഖകള്‍ക്കൊപ്പം ടവറുകളുടെ പേരും ഹാജരാക്കാന്‍ പ്രത്യേക അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ആര്‍ നാരായണ പിഷാരടി ഉത്തരവിട്ടു. വോഡാഫോണ്‍ കമ്പനിയുടെ സംസ്ഥാന നോഡല്‍ ഓഫീസര്‍ 28നുമുമ്പ് ഇത് ഹാജരാക്കണം. ഒന്ന്, രണ്ട്, മൂന്ന്, 48 സാക്ഷികളായ കെ കെ പ്രസീത്, ടി പി രമേശന്‍, ടി പി മനീഷ്കുമാര്‍, പ്രകാശന്‍ എന്നിവരുടെ ഫോണ്‍ വിളി രേഖകളും ടവര്‍ ലൊക്കേഷനും ഈ 15നകം ഹാജരാക്കാന്‍ വൊഡഫോണ്‍, ബിഎസ്എന്‍എല്‍ കമ്പനികളോട് കഴിഞ്ഞ 29ന് ഉത്തരവിട്ടിരുന്നു. എന്നാല്‍ വോഡാഫോണ്‍, ടവര്‍ നമ്പറുകളും സെല്‍ ഐഡി നമ്പറുകളും മാത്രമാണ്...

തുടര്‍ന്നു വായിക്കുക

ജഗതിക്ക് കുഞ്ചന്‍ പുരസ്കാരം സമ്മാനിച്ചു

തിരു: നടന്‍ ജഗതി ശ്രീകുമാറിന് കുഞ്ചന്‍ കലാപുരസ്കാരം സമ്മാനിച്ചു. കേന്ദ്രമന്ത്രി കെ സി വേണുഗോപാല്‍, മന്ത്രി കെ സി ജോസഫ് എന്നിവര്‍ ജഗതിയുടെ പേയാട്ടുള്ള വസതിയി ലെത്തിയാണ് പുരസ്കാരം നല്‍കിയത്. കേന്ദ്രമന്ത്രി കെ സി വേണുഗോപാല്‍ പുരസ്കാരം കൈമാറി. സന്തോഷസൂചകമായി ജഗതി പുഞ്ചിരിച്ചു. രണ്ടു മന്ത്രിമാരും അദ്ദേഹത്തെ പൊന്നാടയണിയിച്ചു. കുഞ്ചന്‍നമ്പ്യാര്‍ സ്മാരക സമിതി പുരസ്കാരനിര്‍ണയ ജൂറി ചെയര്‍മാന്‍ പ്രൊഫ. നെടുമുടി ഹരികുമാര്‍, സമിതി അംഗങ്ങളായ സി പ്രദീപ്, എം മനോഹരന്‍, ആര്‍ വി ഇടവന, കെ പി തമ്പി എന്നിവരും ഒപ്പമുണ്ടായിരുന്നു. തുടര്‍ന്നു വായിക്കുക

പ്രൊഫ.ഗീതയുടെ ചിത്രപ്രദര്‍ശനം തുടങ്ങി

കോട്ടയം: ഭാവനയുടെയും കരവിരുതിന്റെയും വര്‍ണപ്പൊലിമയില്‍ പ്രൊഫസര്‍ ഗീതയുടെ ചിത്രങ്ങളുടെ പ്രദര്‍ശനം "ചിത്രഗീതം" തുടങ്ങി. ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ് വിഭാഗത്തില്‍പ്പെട്ട അറുപതോളം ചിത്രങ്ങളാണ് ഡിസി ആര്‍ട്ട് ഗാലറിയിലെ ലളിതകലാ അക്കാഡമി ഹാളില്‍ പ്രദര്‍ശിപ്പിക്കുന്നത്. കേരള അന്തര്‍ ദേശീയ ചലച്ചിത്രമേളയുടെ ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ ബീനാപോളും ചലച്ചിത്ര ഛായാഗ്രാഹകന്‍ വേണുവും ചേര്‍ന്ന് പ്രദര്‍ശനം ഉദ്ഘാടനംചെയ്തു. കോട്ടയം ബിസിഎം കോളേജ് രസതന്ത്ര വിഭാഗം മുന്‍ മേധാവിയും എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്റെ ഭാര്യയുമാണ് ചിത്രകാരി ജി ഗീത. തുണി, നൂല്,...

തുടര്‍ന്നു വായിക്കുക

\"ദേവികുളം\" സ്മരണയുണര്‍ത്തി വി എസും റോസമ്മ പുന്നൂസും

പത്തനംതിട്ട: കേരള രാഷ്ട്രീയത്തില്‍ ചരിത്രപ്രധാനമായ ദേവികുളം ഉപതെരഞ്ഞെടുപ്പിന്റെ സ്മരണ അയവിറക്കി നേതൃസംഗമം. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍, മുതിര്‍ന്ന സിപിഐ എം നേതാവ് പി കെ ചന്ദ്രാനന്ദന്‍, സുഗതകുമാരി തുടങ്ങി പ്രമുഖരുടെ സംഗമവേദി. റോസമ്മ പുന്നൂസിന്റെ നൂറാം ജന്മദിനാഘോഷ ചടങ്ങിലായിരുന്നു ഈ സംഗമം. "57ലെ ഇ എം എസ് സര്‍ക്കാരിനു നിര്‍ണായകമായിരുന്നു ദേവികുളം ഉപതെരഞ്ഞെടുപ്പ്. കമ്യൂണിസ്റ്റ് പാര്‍ടി സ്ഥാനാര്‍ഥി റോസമ്മ പുന്നൂസ്, വി എസ് അനുസ്മരിച്ചു: ""സര്‍ക്കാരിന്റെ നിര്‍ണായകമായ ഒരു...

തുടര്‍ന്നു വായിക്കുക

പ്രതീക്ഷിച്ച ആള്‍ക്കൂട്ടമില്ല; രാഹുല്‍ഗാന്ധിക്ക് അതൃപ്തി

തിരു: താന്‍ പങ്കെടുത്ത പരിപാടിക്ക് ആള്‍ക്കൂട്ടം കുറഞ്ഞതില്‍ രാഹുല്‍ഗാന്ധിക്ക് അതൃപ്തി. കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ കേരളയാത്രയുടെ സമാപനസമ്മേളനത്തിലാണ് പ്രതീക്ഷിച്ചതുപോലെ പാര്‍ടിപ്രവര്‍ത്തകര്‍ എത്താതിരുന്നത്. എഐസിസി വൈസ് പ്രസിഡന്റായ ശേഷം രാഹുല്‍ പങ്കെടുത്ത കേരളത്തിലെ ആദ്യ പരിപാടിയായിരുന്നു ഇത്. തന്റെ പരിപാടിയില്‍ മതിയായ ആളില്ലാതിരുന്നതിലുള്ള അതൃപ്തി രാഹുല്‍ഗാന്ധി സംസ്ഥാനനേതൃത്വത്തെ അറിയിക്കുകയും ചെയ്തു. രാഹുല്‍ എത്തിയപ്പോള്‍ പ്രവര്‍ത്തകരില്‍ വലിയ ആവേശവും കണ്ടില്ല. തിരുവനന്തപുരമടക്കം നാല് തെക്കന്‍ ജില്ലകളില്‍...

തുടര്‍ന്നു വായിക്കുക

സിജിപിഎ സംസ്ഥാന സമ്മേളനം സമാപിച്ചു

പത്തനംതിട്ട: സെന്‍ട്രല്‍ ഗവണ്‍മെന്റ് പെന്‍ഷനേഴ്സ് അസോസിയേഷന്‍ കേരളയുടെ 11-ാം ദൈ്വവാര്‍ഷിക സംസ്ഥാന സമ്മേളനം സമാപിച്ചു. രണ്ടു ദിവസമായി ജസ്റ്റിസ്. കെ കെ നരേന്ദ്രന്‍ നഗറില്‍ (സെന്റ് സ്റ്റീഫന്‍സ് ഓഡിറ്റോറിയം, പത്തനംതിട്ട) നടന്ന സമ്മേളനം ശനിയാഴ്ച പ്രതിനിധി സമ്മേളനത്തോടെയാണ് സമാപിച്ചത്. പ്രതിനിധി സമ്മേളനം പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ഉദ്ഘാടനംചെയ്തു. സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് പി സി ബാബുരാജ് അധ്യക്ഷനായി. രാജു എബ്രഹാം എംഎല്‍എ, എസ് കെ വ്യാസ്, എം വി വിദ്യാധരന്‍ എന്നിവര്‍ സംസാരിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ പി ജെ അജയകുമാര്‍ സ്വാഗതവും ജനറല്‍...

തുടര്‍ന്നു വായിക്കുക

എതിര്‍പ്പുണ്ടായാലും ആറന്മുളയില്‍ വിമാനത്താവളം നിര്‍മിക്കുമെന്ന് വ്യോമയാന സെക്രട്ടറി

ന്യൂഡല്‍ഹി: എതിര്‍പ്പുകളുണ്ടായാലും ആറന്മുളയില്‍ വിമാനത്താവളം നിര്‍മിക്കുമെന്ന് കേന്ദ്ര വ്യോമയാന സെക്രട്ടറി കെ എന്‍ ശ്രീവാസ്തവ. പദ്ധതി ചട്ടംപാലിച്ചുള്ളതല്ലെന്ന റിപ്പോര്‍ട്ട് നല്‍കിയ പാര്‍ലമെന്ററിസമിതിയോട് വിമാനത്താവളത്തിന്റെ അനിവാര്യത വിശദീകരിച്ചതായും അദ്ദേഹം പറഞ്ഞു. പദ്ധതിയുമായി ബന്ധപ്പെട്ട് അനിശ്ചിതാവസ്ഥയില്ല. വിവിധ മന്ത്രാലയങ്ങളുടെ അനുമതി ലഭിച്ചുകഴിഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ അന്തിമാനുമതി ഉടനുണ്ടാകും. ആര് എതിര്‍ത്താലും വിമാനത്താവളം യാഥാര്‍ഥ്യമാക്കും. ഇതിന് ആവശ്യമായ 900 ഏക്കര്‍ ഭൂമിയില്‍ 600 ഏക്കര്‍ ഏറ്റെടുത്തുകഴിഞ്ഞു. ബാക്കി...

തുടര്‍ന്നു വായിക്കുക

നായനാര്‍ ദിനം ഇന്ന്; രാവിലെ പുഷ്പാര്‍ച്ചന കല്യാശ്ശേരിയില്‍ അനുസ്മരണ സമ്മേളനം

കണ്ണൂര്‍: മുന്‍ മുഖ്യമന്ത്രിയും സിപിഐ എം പി ബി അംഗവുമായിരുന്ന ഇ കെ നായനാരുടെ ഒമ്പതാം ചരമവാര്‍ഷികം ഞായറാഴ്ച കണ്ണൂരില്‍ വിവിധ പരിപാടികളോടെ ആചരിക്കും. പയ്യാമ്പലത്തെ സ്മൃതിമണ്ഡപത്തില്‍ രാവിലെ പാര്‍ടി നേതാക്കളും പ്രവര്‍ത്തകരും കുടുംബാംഗങ്ങളും പുഷ്പാര്‍ച്ചന നടത്തും. സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ പി കെ ശ്രീമതി, കെ കെ ശൈലജ, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം വി ഗോവിന്ദന്‍, ജില്ലാ സെക്രട്ടറി പി ജയരാജന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. രാവിലെ 8.30ന് കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍നിന്ന് പ്രകടനമായാണ് പയ്യാമ്പലത്ത്...

തുടര്‍ന്നു വായിക്കുക

രാഹുല്‍ഗാന്ധിയെ കാണാനെത്തിയവര്‍ ഫണ്ട് പിരിവിനെച്ചൊല്ലി തമ്മിലടിച്ചു

സ്വന്തം ലേഖകന്‍

തിരു: കെപിസിസി പ്രസിഡന്റിന്റെ കേരളയാത്രയുടെ സമാപനത്തിനെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. സമ്മേളനം കഴിഞ്ഞ് പ്രവര്‍ത്തകര്‍ തിരിച്ചുപോകുന്നതിനിടെ അരുള്‍ജ്യോതി ഹോട്ടലിന് മുന്നിലായിരുന്നു ഏറ്റുമുട്ടല്‍. കാറില്‍ ഇരിക്കുകയായിരുന്ന ഖദര്‍ദാരികളെ നടന്നുവരികയായിരുന്ന ഏഴംഗ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് മര്‍ദിച്ചത്. സമ്മേളനത്തിനായി പിരിച്ചെടുത്ത തുകയില്‍നിന്ന് വാഹനവാടക അനുവദിക്കാത്തതിനെ ചൊല്ലിയായിരുന്നു തമ്മിലടി. പിരിച്ചെടുത്ത തുകയുമായി മണ്ഡലം പ്രസിഡന്റ് പാര്‍ശ്വവര്‍ത്തികളെയും കൂട്ടി ആഡംബര കാറില്‍ ആഘോഷമായി...

തുടര്‍ന്നു വായിക്കുക

ശ്രീശാന്ത്: കളിക്കാരെ ലേലവസ്തുവാക്കിയതിന്റെ ദുരന്തം- എം എ ബേബി

സ്വന്തം ലേഖകന്‍

തൊടുപുഴ: വിനോദോപാധികളെയും കളിക്കാരെയും കമ്പോളമൂലധനം സ്വാധീനിക്കുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ക്രിക്കറ്റ്താരം ശ്രീശാന്തെന്ന് എം എ ബേബി പറഞ്ഞു. കെജിഒഎ 47-ാം സംസ്ഥാന സമ്മേളന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കളിക്കാരെ ലേലം വിളിക്കേണ്ട വസ്തുവാക്കി മാറ്റിയതിന്റെ ഫലമായി എല്ലാ ധാര്‍മിക മൂല്യങ്ങളും തകര്‍ന്നു. മലയാളിയുടെ അഭിമാനമായിരുന്ന ശ്രീശാന്ത് നാടിന് അപമാനമായത് അതിന് തെളിവാണ്. ക്രിക്കറ്റില്‍ രാഷ്ട്രീയമുണ്ട്. കളിനിയമങ്ങള്‍ അന്തസ്സോടെ പാലിക്കപ്പെട്ടിരുന്ന ക്രിക്കറ്റിനെ ഐപിഎല്‍ ആക്കിയത് കമ്പോളമാണ്. വ്യക്തിയെയും...

തുടര്‍ന്നു വായിക്കുക

കെഎസ്ഇബി എന്‍ജിനിയേഴ്സ് അസോ. ജൂബിലി ആഘോഷം ഇന്ന്

കൊച്ചി: കെഎസ്ഇബി എന്‍ജിനിയേഴ്സ് അസോസിയേഷന്റെ വജ്രജൂബിലി ആഘോഷവും ദേശീയ സെമിനാറും ഞായറാഴ്ച എറണാകുളം ഫൈന്‍ ആര്‍ട്സ് ഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രാവിലെ 10ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് ചടങ്ങ് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് "റിന്യൂവബിള്‍ എനര്‍ജി ഗ്രിഡിലേക്കു പ്രവഹിക്കുമ്പോള്‍ ഉണ്ടായേക്കാവുന്ന പ്രശ്നങ്ങളും പരിഹാരങ്ങളും" എന്ന ദേശീയ സെമിനാര്‍ നടക്കും. മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്, കെ ബാബു, ബെന്നി ബഹ്നാന്‍ എംഎല്‍എ എന്നിവര്‍ പങ്കെടുക്കും. ഭാരവാഹികളായ ഇ മുഹമ്മദ് ഷെറീഫ്, വി രഞ്ജിത്കുമാര്‍, എം എ ടെന്‍ഫണ്‍, ജോര്‍ജ്...

തുടര്‍ന്നു വായിക്കുക

വൃക്കകള്‍ തകരാറിലായ യുവാവ് സഹായം തേടുന്നു

കോലഞ്ചേരി: ഇരുവൃക്കകളും തകരാറിലായ യുവാവ് ചികിത്സാ സഹായം തേടുന്നു. വടവുകോട്-പുത്തന്‍കുരിശ് പഞ്ചായത്തിലെ ബ്രഹ്മപുരം ചാക്കുകമ്പനിക്കു സമീപം താമസിക്കുന്ന പുള്ളന്തുരുത്തില്‍ പൊന്നപ്പന്‍ (42) ആണ് കനിവു തേടുന്നത്. രണ്ടുവര്‍ഷത്തോളമായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. തുടര്‍ച്ചയായി നടത്തുന്ന ഡയാലിസിസിലൂടെയാണ് ജീവന്‍ നിലനിര്‍ത്തുന്നത്. അടിയന്തരമായി വൃക്ക മാറ്റിവയ്ക്കണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നത്. ഭാര്യയും കുഞ്ഞും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയം കൂലിപ്പണിക്കാരനായ പൊന്നപ്പന്റെ വരുമാനമായിരുന്നു. ഇദ്ദേഹത്തിന്റെ...

തുടര്‍ന്നു വായിക്കുക

ശസ്ത്രക്രിയക്ക് സഹായം തേടുന്നു

കൊച്ചി: ശസ്ത്രക്രിയക്കായി യുവാവ് സഹായം തേടുന്നു. പാലാരിവട്ടം പി ജെ ആന്റണി റോഡില്‍ ഫ്രീഡം ലെയ്നില്‍ തൊഴുത്തിങ്കല്‍ ബേബി രാജപ്പന്റെ മകന്‍ ബിനു (42) ആണ് സഹായം അഭ്യര്‍ഥിക്കുന്നത്. ബിനുവിന് രക്തസമ്മര്‍ദത്തെത്തുടര്‍ന്ന് ഞരമ്പ് പൊട്ടുകയും രക്തം കട്ടപിടിക്കുകയും ചെയ്തതിനാല്‍ ഇടതുവശം പൂര്‍ണമായും തളര്‍ന്നു. ഏറെനാളത്തെ ചികിത്സയെത്തുടര്‍ന്ന് നടക്കാന്‍കഴിയുന്നുണ്ട്. ഇടതുകൈയുടെ ചലനശേഷി വീണ്ടുകിട്ടിയിട്ടില്ല. തലയോടിന്റെ ഒരുഭാഗം ശസ്ത്രക്രിയയെത്തുടര്‍ന്ന് എടുത്ത് വയറിനകത്ത് നിക്ഷേപിച്ചിരുന്നു. ഇത് തിരിച്ചുവയ്ക്കാനുള്ള ശസ്ത്രക്രിയ ജൂണില്‍...

തുടര്‍ന്നു വായിക്കുക

അണ്‍ എയ്ഡഡ് സ്കൂളുകളിലെ അധ്യാപകര്‍ സെക്രട്ടറിയറ്റ് മാര്‍ച്ച് നടത്തി

തിരു: അണ്‍ എയ്ഡഡ് സ്കൂളുകളിലെ അധ്യാപകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേരള അണ്‍ എയ്ഡഡ് സ്കൂള്‍ ടീച്ചേഴ്സ് ഓര്‍ഗനൈസേഷന്‍ (കെയുഎസ്ടിഒ) നേതൃത്വത്തില്‍ സെക്രട്ടറിയറ്റ് മാര്‍ച്ച് സടത്തി. പ്രൊഫ. ബി ഹ്യദയ കുമാരി ഉദ്ഘാടനംചെയ്തു. അധ്യാപകര്‍ക്ക് നിയമപ്രകാരമുള്ള ശമ്പളവും ആനുകൂല്യങ്ങളും നല്‍കുക, അന്യായ കൂട്ടപ്പിരിച്ചുവിടല്‍ അവസാനിപ്പിക്കുക, അണ്‍ എയ്ഡഡ് അധ്യാപകര്‍ക്കായി നിയമനിര്‍മാണം നടത്തുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു മാര്‍ച്ച്. അണ്‍ എയ്ഡഡ് സ്കൂളുകള്‍ മിനിമം ശമ്പളം അധ്യാപകര്‍ക്ക് ഉറപ്പാക്കണമെന്ന് ഹൈക്കോടതി ഉത്തരവ്...

തുടര്‍ന്നു വായിക്കുക

കനത്ത ചൂടും വരള്‍ച്ചയും; കലിക്കറ്റില്‍ പരീക്ഷകള്‍ മാറ്റി

സ്വന്തം ലേഖകന്‍

തേഞ്ഞിപ്പലം: ചൂടും വരള്‍ച്ചയും കനത്തതോടെ കലിക്കറ്റ് സര്‍വകലാശാലയ്ക്ക് കീഴില്‍ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു. 20 മുതല്‍ 27 വരെ നടത്താനിരുന്ന വിദൂരവിദ്യാഭ്യാസ വിഭാഗത്തിന് കീഴിലെ ഒന്നാം സെമസ്റ്റര്‍ ബിരുദം, ഒന്നാം വര്‍ഷ എംഎ, ബിഎ, ബിഎസ്സി, ബികോം, പാര്‍ട്ട് ഒന്ന് ഇംഗ്ലീഷ് ആറാം സെമസ്റ്റര്‍, ബിടെക്, ഏഴാം സെമസ്റ്റര്‍ സപ്ലിമെന്ററി ഉള്‍പ്പടെയുള്ള പരീക്ഷകളാണ് മാറ്റിയത്. എന്നാല്‍ എല്‍എല്‍ബി, എംഎ ഇക്കണോമിക്സ്, സപ്ലിമെന്ററി പരീക്ഷകള്‍ നിശ്ചയിച്ച പ്രകാരം നടക്കും. വൈസ്ചാന്‍സലര്‍ ഡോ. എം അബ്ദുല്‍സലാമാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. പാലക്കാട് ജില്ല...

തുടര്‍ന്നു വായിക്കുക

എസ്എഫ്ഐ സംസ്ഥാന പഠനക്യാമ്പ് ഇന്നു സമാപിക്കും

തിരു: ഇഎംഎസ് അക്കാദമിയില്‍ ആരംഭിച്ച എസ്എഫ്ഐ സംസ്ഥാന പഠനക്യാമ്പ് ഞായറാഴ്ച സമാപിക്കും. സംസ്ഥാന പ്രസിഡന്റ് ഷിജൂഖാന്‍, സംസ്ഥാന സെക്രട്ടറി ടി പി ബിനീഷ്, എം വി ഗോവിന്ദന്‍, കെ ഇ എന്‍ കുഞ്ഞഹമ്മദ്, അഡ്വ. ടി ഗീനാകുമാരി, പുത്തലത്ത് ദിനേശന്‍ എന്നിവര്‍ ക്ലാസുകള്‍ എടുത്തു. വിവിധ സെഷനുകളില്‍ ധന്യ വിജയന്‍, എന്‍. ദിനേശ്ബാബു, വി കെ കിരണ്‍ രാജ് എന്നിവര്‍ അധ്യക്ഷത വഹിച്ചു. ഞായറാഴ്ച നടക്കുന്ന ഉന്നത വിദ്യാഭ്യാസരംഗത്തെ വെല്ലുവിളികള്‍, എസ്എഫ്ഐ പരിപാടി ഭരണഘടന എന്നീ ക്ലാസുകള്‍ ഡോ: ജെ പ്രസാദ്, ടി പി ബിനീഷ് എന്നിവവര്‍ കൈകാര്യം ചെയ്യും. ക്യാമ്പില്‍ തെരഞ്ഞെടുക്കപ്പെട്ട 250...

തുടര്‍ന്നു വായിക്കുക

ജോലി വാഗ്ദാനംചെയ്ത് ലക്ഷങ്ങള്‍ തട്ടിയ യുവാവ് പിടിയില്‍

സ്വന്തം ലേഖകന്‍

ചേര്‍ത്തല: ജോലി വാഗ്ദാനംചെയ്ത് ലക്ഷങ്ങള്‍ തട്ടുന്നത് പതിവാക്കിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ വഞ്ചനാകുറ്റം ചുമത്തിയാണ് കേസ്. ഇയാള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്. കഞ്ഞിക്കുഴി എട്ടാംവാര്‍ഡില്‍ കാരുവെളി തങ്കപ്പന്റെ മകന്‍ രാജുവാണ് (37) അറസ്റ്റിലായത്. കടക്കരപ്പള്ളി കൊടിവീട്ടില്‍ മുരളീധരന്റെ പരാതിയിലാണ് പൊലീസ് നടപടി. മുരളീധരന്റെ ഭാര്യയ്ക്ക് കയര്‍ഫെഡില്‍ ജോലി തരപ്പെടുത്താമെന്ന് പറഞ്ഞ് മൂന്നുലക്ഷം രൂപ ഇയാള്‍ കൈക്കലാക്കി. പരാതിക്കാരനെ പലകുറി കയര്‍ഫെഡ് ആസ്ഥാനത്ത് കൊണ്ടുപോവുകയും രാജുമാത്രം അകത്തുകയറി തിരിച്ചുവന്ന് ഉടന്‍ ജോലി...

തുടര്‍ന്നു വായിക്കുക

അട്ടപ്പാടിയില്‍ മാസം തികയാതെ പ്രസവിച്ച 4 കുഞ്ഞുങ്ങള്‍കൂടി മരിച്ചു

അഗളി: അട്ടപ്പാടിയില്‍ മാസം തികയാതെ പ്രസവിച്ച നാല് കുഞ്ഞുങ്ങള്‍കൂടി മരിച്ചതായി വിവരം പുറത്തുവന്നു. അഗളി പഞ്ചായത്തിലെ കണ്ടിയൂരിലാണ് നാല് കുഞ്ഞുങ്ങള്‍ മരിച്ചത്. അട്ടപ്പാടിയില്‍ നവജാതശിശുക്കള്‍ കൂട്ടത്തോടെ മരിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് പുറത്തുവിടാതെ സൂക്ഷിച്ച വിവരമാണ് പുറത്തായത്. മാര്‍ച്ച് ഒമ്പതിന് നഞ്ചി സുഗുണന്‍ എന്ന ആദിവാസിയുവതി ആറാംമാസം പ്രസവിച്ച ഇരട്ടക്കുട്ടികളാണ് മരിച്ചത്. കഴിഞ്ഞയാഴ്ച പ്രിയ കൃഷ്ണനുണ്ണിയെന്ന യുവതി മാസംതികയാതെ പ്രസവിച്ച കുഞ്ഞും മരിച്ചു. ഏപ്രില്‍ നാലിനാണ് മറ്റൊരു കുഞ്ഞ് മരിച്ചത്. മരുതി മുരുകന്‍ എന്ന യുവതി...

തുടര്‍ന്നു വായിക്കുക

ഐഎന്‍എല്‍ സെക്രട്ടറിയറ്റ് മാര്‍ച്ച് 21ന്

കോഴിക്കോട്: കേരളത്തെ വീണ്ടെടുക്കുക, ജനവിരുദ്ധ സര്‍ക്കാരിനെ തൂത്തെറിയുക എന്ന മുദ്രാവാക്യമുയര്‍ത്തി ഐഎന്‍എല്‍ നേതൃത്വത്തില്‍ 21ന് സെക്രട്ടറിയറ്റിലേക്ക് മാര്‍ച്ച് നടത്തും. മാര്‍ച്ച് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. യുഡിഎഫ് സര്‍ക്കാര്‍ രണ്ടുവര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ വിലക്കയറ്റംകൊണ്ട് ജനജീവിതം ദുസഹമായി. വൈദ്യുതി പ്രതിസന്ധി രൂക്ഷമായി. സര്‍ക്കാര്‍ തുടരുന്നത് പൊതുസമൂഹത്തോടുള്ള വെല്ലുവിളിയാണ്. വാര്‍ത്താസമ്മേളനത്തില്‍ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി അഹമ്മദ് ദേവര്‍കോവില്‍, സംസ്ഥാന ജനറല്‍...

തുടര്‍ന്നു വായിക്കുക

ഹൈവേ കേന്ദ്രീകരിച്ച് വന്‍മോഷണം: വാഹന-മൊബൈല്‍ മോഷണസംഘം പിടിയില്‍

സ്വന്തം ലേഖകന്‍

കോഴിക്കോട്: ഹൈവേ കേന്ദ്രീകരിച്ച് വാഹന-മൊബൈല്‍ മോഷണം നടത്തുന്ന ഏഴംഗ സംഘം പിടിയില്‍. 18നും 21നും ഇടയില്‍ പ്രായമുള്ള ഇവര്‍ 23 വാഹനങ്ങളും നിരവധി മൊബൈല്‍ ഫോണുകളും മോഷ്ടിച്ചിട്ടുണ്ട്. മോഷണം നടത്തിയ 15 ബൈക്കുകളും ഒരു ഓട്ടോയും 12 മൊബൈല്‍ ഫോണുകളും ഇവരില്‍നിന്നും പിടിച്ചെടുത്തു. മെഡിക്കല്‍ കോളേജിന് സമീപം ചിന്നന്‍ നായര്‍ റോഡില്‍ കുയ്യാലില്‍ വീട്ടില്‍ കെ അഖില്‍ദാസ്(20), ജയില്‍ റോഡില്‍ കുറുപ്പത്ത് പറമ്പില്‍ വീട്ടില്‍ കെ പി മുഹമ്മദ് അനസ്(19), രാമനാട്ടുകര പോനൂര്‍ പള്ളിയില്‍ മങ്ങലങ്ങാട്ട് പറമ്പില്‍ നന്ദു(19), നല്ലളം കൊലപരത്തിപാടം സി വി ഹൗസില്‍ കെ പി റജീഷ് ബാബു(21), മലപ്പുറം...

തുടര്‍ന്നു വായിക്കുക

Archives