Top
21
Monday, August 2017
About UsE-Paper

മലയാള മിഷന്‍ ഡയറക്ടറായി സുജ സൂസന്‍ ജോര്‍ജ് ചുമതലയേറ്റു

Friday Jan 6, 2017
വെബ് ഡെസ്‌ക്‌

തിരുവനന്തപുരം> മലയാള മിഷന്‍ ഡയറക്ടറായി സുജ സൂസന്‍ ജോര്‍ജ് ചുമതലയേറ്റു.

പുതുപ്പള്ളി പെരുങ്കാവില്‍ സ്വദേശിനിയായ സുജ എഴുത്തുകാരിയും മണര്‍കാട് സെന്റ്മേരീസ് കോളേജില്‍ മലയാളവിഭാഗം അധ്യാപികയുമാണ്. കവിതാസമാഹരമടക്കം കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന സെക്രട്ടറി, പുരോഗമന കലാസാഹിത്യസംഘം കോട്ടയം ജില്ലാ പ്രസിഡന്റ്, എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം ഡയറക്ടറാണ്.  ഭര്‍ത്താവ് ഹീരന്‍ സുധീന്ദ്രന്‍ ഏകമകന്‍ ദീപു ഹീരന്‍ ബാംഗ്ളൂരില്‍ ജോലി ചെയ്യുന്നു.

ലോകമെമ്പാടും മലയാള ഭാഷയും സംസ്കാരവും പ്രചരിപ്പിക്കുന്നതിനായി കേരള സര്‍ക്കാര്‍ ആരംഭിച്ച സംരംഭമാണ് മലയാളം മിഷന്‍ .'എവിടെയെല്ലാം മലയാളി അവിടെയെല്ലാം മലയാളം' എന്നതാണ് മിഷന്റെ ലക്ഷ്യം. പ്രവാസി മലയാളി സംഘടനകളുമായി സഹകരിച്ചാണ് മിഷന്‍ പ്രവര്‍ത്തിക്കുന്നത്.