20 September Thursday

സന്തോഷ് കീഴാറ്റൂരിന്റെ ‘പെൺനടൻ ’അവതരണം 19ന്

വെബ് ഡെസ്‌ക്‌Updated: Saturday Feb 17, 2018


തിരുവനന്തപുരം> കേരളസർവകലാശാല ഗവേഷക യൂണിയന്റെ പ്രവർത്തനോത്ഘാടനത്തോടനുബദ്ധിച്ച്  മലയാളചലച്ചിത്രനാടക നടൻ സന്തോഷ് കീഴാറ്റൂരിന്റെ സോളോ ഡ്രാമ 'പെൺനടൻ ' അവതരിപ്പിക്കുന്നു . തിരുവനന്തപുരത്തെ  കേരള സർവകലാശാല കാര്യവട്ടം കാമ്പസിലെ ഗോൾഡൻ ജൂബിലി ആഡിറ്റോറിയത്തിൽ ഫെബ്രുവരി 19ന്  തിങ്കളാഴ്ച രാത്രി ഒമ്പതിനാണ് അവതരണം.

 പ്രശസ്ത  സുപ്രസിദ്ധ നാടകനടൻ ഓച്ചിറ വേലുക്കുട്ടി ആശാന്റെ നാടകജീവിതമാണ് പെൺനടനിലെ പ്രമേയം . നാടകാദി കലകളിൽ നിന്നും സ്ത്രീകൾ മാറ്റിനിർത്തപ്പെട്ട സാമൂഹിക അനീതികൾ നിറഞ്ഞ ഒരു കാലഘട്ടത്തെയാണ് പെൺനടൻ അടയാളപ്പെടുത്തുന്നത് . നായകവേഷങ്ങൾ ചെയ്യാൻ ആഗ്രഹിച്ച ഒരു നടൻ സ്ത്രീവേഷങ്ങളിൽ മാത്രം അരങ്ങിലേക്കെത്താൻ നിർബന്ധിതനാകുന്നതിന്റെ അന്തഃസംഘർഷങ്ങളും അഭിനയമുഹൂർത്തങ്ങളുമാണ് പെൺനടൻ അവതരിപ്പിക്കുന്നത് .

വേഷപ്പകർച്ചയുടെ അമൂർത്ത അനുഭവങ്ങൾ പ്രേക്ഷകരിലേക്ക് പകർന്നു കൊടുക്കുന്ന ഈ സോളോ ഡ്രാമ അരങ്ങിനപ്പുറത്തെ കലാജീവിതത്തിന്റെ നേർസാക്ഷ്യം കൂടിയാണ്

 

പ്രധാന വാർത്തകൾ
Top