19 September Thursday

ഷവോമിയുടെ പുതിയ റെഡ്‌മി സ്‌മാർട്ട്ഫോണുകൾ വിപണിയിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Jul 4, 2018

കൊച്ചി > രാജ്യത്തെ മുൻനിര സ്‌മാർട്ട്ഫോൺ ബ്രാൻഡായ ഷവോമി  ജനപ്രിയമായ റെഡ്‌മി ശ്രേണിയിൽ പുതിയ സ്‌മാർട്ട്ഫോണുകൾ  പുറത്തിറക്കി. ഇതിനുപുറമെ, മൈ ട്രാവൽ യു ഷേപ‌്ഡ‌് പില്ലോ, മൈ ബ്ലൂടൂത്ത് ഓഡിയോ അഡാപ്‌റ്റർ, മൈ പോക്കറ്റ് സ്പീക്കർ 2 എന്നീ ഉൽപ്പന്നങ്ങളും കമ്പനി അവതരിപ്പിച്ചു. മീ ഡോട്ട് കോം എന്ന സൈറ്റിൽനിന്ന് ഇവ ഓൺലൈനായി  വാങ്ങാം.

താങ്ങാവുന്ന വിലയിൽ ഉന്നത ഗുണമേന്മയുളള ഫോണുകൾ എത്തിക്കാൻ മുൻഗണന നൽകുന്നതാണ‌് ബ്രാൻഡ‌്  വിജയകരമാകാൻ കാരണം. റെഡ്മി നോട്ട് 4ന്റെ വിജയത്തിനുശേഷം  ഫെബ്രുവരിയിൽ പുറത്തിറക്കിയ റെഡ്മി നോട്ട് 5, റെഡ്മി നോട്ട് 5 പ്രോ എന്നിവയ‌്ക്ക‌് ഏറെ സ്വീകാര്യത ലഭിച്ചുവെന്ന‌് ഷവോമി ഇന്ത്യ കാറ്റഗറി ആൻഡ് ഓൺലൈൻ സെയിൽസ് മേധാവി രഘു റെഡ്ഡി പറഞ്ഞു.  

18.9 ഡിസ‌്പ്ലേയും താരതമ്യേന വലുപ്പംകൂടിയ 5.99 ഇഞ്ച് ഫുൾ എച്ച്ഡി ‐ഐപിഎസ് ഡിസ‌്പ്ലേയുമുള്ള റെഡ്മി ശ്രേണിയിലെ ആദ്യ സ്മാർട്ട്ഫോണാണ് റെഡ്മി നോട്ട് 5. മൂന്ന്  ജി ബി റാം, 32 ജി ബി സ്റ്റോറേജ് എന്നിവയുള്ള ഫോണിന് 9,999 രൂപയും 4 ജി ബി റാമും 64 ജി ബി സ്റ്റോറേജുമുള്ള ഫോണിന് 11,999 രൂപയുമാണ് വില. എൽഇഡി സെൽഫി ലൈറ്റ് അടക്കമുള്ള 20 എംപി മുൻ ക്യാമറ, ഒക്ടാ കോർ ക്വൽകോം, സ്നാപ്ഡ്രാഗൺ 636 എന്നിവയടങ്ങിയ  സ്മാർട്ട്ഫോണാണ് റെഡ്മി നോട്ട് 5 പ്രോ.  4 ജി ബി റാമും 64 ജി ബി സ്റ്റോറേജുമുള്ള റെഡ്മി നോട്ട് 5 പ്രോയ്ക്ക് 14,999 രൂപയും 6 ജി ബി റാം, 64 ജി ബി സ്റ്റോറേജ് എന്നിവയുള്ള ഫോണിന് 16,999 രൂപയുമാണ് വില.
സെൽഫിക്ക് അനുയോജ്യമായ റെഡ്മി ഫോണായ ഷവോമി വൈ സീരീസിലെ റെഡ്മി വൈ 2 ആണ് പുതുതായി കമ്പനി അവതരിപ്പിച്ചത്. 12 എംപി ക്യാമറ, 5 എംപി എഐ ഡ്യുവൽ ക്യാമറ, എഐ ബ്യൂട്ടിഫൈ 4.0 എന്നിവയാണ് സവിശേഷതകൾ. 5.99 ഇഞ്ച് 18.9 ഫുൾ സ്‌ക്രീൻ ഡിസ‌്പ്ലേ, ക്വൽകോം സ്നാപ്ഡ്രാഗൺ 625 പ്ലാറ്റ്ഫോം എന്നിവയാണ് മറ്റ‌ു പ്രത്യേകതകൾ. 3 ജി ബിയും, 32 ജി ബിയുമുള്ള ഫോണിന് 9,999 രൂപയും 4 ജി ബിയും 64 ജി ബിയുമുള്ളതിന് 12,999 രൂപയുമാണ് വില.

വ്യത്യസ്ത ഉൽപ്പന്നങ്ങൾ വിറ്റഴിക്കുന്നതിനായി ഷവോമി മുംബൈ, ചെന്നൈ, ഡൽഹി എന്നിവിടങ്ങളിൽ മീ ഹോം എക്സ്പീരിയൻസ് സ്റ്റോറുകൾ തുറന്നിട്ടുണ്ട‌്. കോട്ടൺ, പ്രകൃതിദത്ത ലാറ്റക്സ് എന്നിവ ഉപയോഗിച്ച് നിർമിച്ച മൈ ട്രാവൽ യു ഷേപ‌്ഡ‌് പില്ലോ 999 രൂപയ്ക്ക് ലഭ്യമാണ്.

ഏഴ് മണിക്കൂർ വരെ പ്ലേബാക്ക് സൗകര്യമുള്ള മൈ പോക്കറ്റ് സ്പീക്കർ 2  കറുപ്പ്, വെളുപ്പ് എന്നിങ്ങനെ രണ്ടു നിറങ്ങളിൽ 1499 രൂപയ്ക്ക് ലഭ്യമാണ്. വയർലെസ് മ്യൂസിക് ആസ്വദിക്കാൻ ലക്ഷ്യമിട്ട് പുറത്തിറക്കിയ മൈ ബ്ലൂടൂത്ത് ഓഡിയോ റിസീവർ 1199 രൂപയ്ക്ക് ലഭിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top