വിൻഡോസ് 10 മൊബൈൽ ഫോണുകളിൽ ഡിസംബർ പത്തോടെ സർവീസ് അവസാനിപ്പിക്കുമെന്ന വിൻഡോസിന്റെ തീരുമാനത്തിൽ മാറ്റം. ഉപഭോക്താക്കൾക്കായി ഒരു മാസത്തെ സാവകാശംകൂടി നൽകാനൊരുങ്ങുകയാണ് വിൻഡോസ്. പത്തിനുമുമ്പായി ഒഎസ് അപ്‌ഡേറ്റ് ചെയ്താൽമാത്രമേ സേവനങ്ങൾ ലഭിക്കൂവെന്ന് വിൻഡോസ് നേരത്തെ അറിയിച്ചിരുന്നു.
എന്നാൽ, ഇത് 2020 ജനുവരി 14 വരെ നീട്ടിയതായാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. വിൻഡോസ് 10ന്റെ വേർഷൻ 1079 ആണ് ജനുവരിയോടെ സർവീസ് അവസാനിപ്പിക്കുന്നത്. വിൻഡോസ് 7നും ഇതേ ദിവസം സർവീസ് അവസാനിപ്പിക്കുമെന്നാണ് റിപ്പോർട്ട്. മൊബൈലുകളിലെ യുഡബ്ല്യൂപി ഓഫീസ് ആപ്പുകൾ 12 വരെ മാത്രമേ ലഭ്യമാകൂ. ക്രോമിയം അടിസ്ഥാനമാക്കിയുള്ള മൈക്രോസോഫ്‌റ്റിന്റെ എഡ്‌ജ് ബ്രൗസർ ജനുവരി പതിനഞ്ചോടെ ലഭ്യമാകും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..