25 June Tuesday

വാട‌്സാപ്പിൽ ഇനി ഫോർവേഡ‌് ഇന്‍ഫോ

വെബ് ഡെസ്‌ക്‌Updated: Tuesday Mar 26, 2019


അയച്ച സന്ദേശങ്ങള്‍ ഫോർവേഡ‌് ചെയ്യപ്പെട്ടതിന്റെ വിശദാംശം നല്‍കുന്ന പുതിയ സംവിധാനവുമായി വാട‌്സ‌ാപ‌്. സന്ദേശങ്ങള്‍ എത്രതവണ ഫോർവേഡ‌് ചെയ്യപ്പെട്ടു എന്നത് ഇതിലൂടെ അറിയാം.

മെസേജ് ഇന്‍ഫോ സെക‌്ഷനില്‍ ലോങ് പ്രസ് ചെയ്താ ല്‍ ഫോർവേഡ‌്  ഇന്‍ഫോയുടെ പ്രത്യേക ഐക്കണ്‍ പ്രത്യക്ഷപ്പെടും. ഇതില്‍ ക്ലിക്ക് ചെയ്താല്‍ എത്ര തവണ സന്ദേശം ഫോർവേഡ‌് ചെയ്യപ്പെട്ടെന്ന് മനസ്സിലാകും. വ്യാജപ്രചാരണങ്ങള്‍ തടയുന്നതിനായി ഇമേജ് സെര്‍ച്ച്‌ എന്ന സംവിധാനം അടുത്തിടെ വാട‌്സ‌ാപ് കൊണ്ടുവന്നിരുന്നു.

ചിത്രങ്ങളുടെ ആധികാരികത ഉറപ്പുവരുത്തുന്നതിനായാണ് ഗൂഗിളുമായി സഹകരിച്ചാണ‌് വാട‌്സാപ‌് ഈ സംവിധാനം കൊണ്ടുവന്നത്. ഒരുസന്ദേശം നിരവധിതവണ പങ്കുവയ‌്ക്കപ്പെടുന്നു എന്ന മുന്നറിയിപ്പ് നല്‍കാനായി ‘ഫ്രീക്വൻ‌സി ഫോർവേഡ‌ ഡ്' ലേബലും വാട‌്സാപ് അവതരിപ്പിച്ചിട്ടുണ്ട‌്. നാലു പ്രാവശ്യത്തില്‍ കൂടുതല്‍ പങ്കുവയ‌്ക്കുന്ന സന്ദേശങ്ങളുടെ മുകളിലായാണ് "ഫ്രീക്വൻസി ഫോർവേഡ‌ഡ്' ലേബല്‍ കാണുക. പുതിയ ഫീച്ചര്‍ പരീക്ഷണാടിസ്ഥാനത്തില്‍ ലഭ്യമായി തുടങ്ങി.


പ്രധാന വാർത്തകൾ
 Top