20 May Monday

ടിക് ടോക്‌ ഹാഷ‌്ടാഗ‌ിന‌് ലക്ഷം രൂപ സമ്മാനം

വെബ് ഡെസ്‌ക്‌Updated: Sunday May 12, 2019

മദ്രാസ‌് ഹൈക്കോടതി നിരോധനം നീക്കിയതിനെത്തുടർന്ന‌് ഗൂഗിൾ പ്ലേ സ‌്റ്റോറിലും ആപ്പിൾ സ‌്റ്റോറിലും മുൻനിരയിലെത്തി ടിക്ക‌് ടോക്ക‌്.  കൂടുതൽ ആളുകളെ ആകർഷിക്കാനായി ഉപയോക്താക്കളോട‌് റിട്ടേൺ ഓഫ‌് ടിക്ക‌്ടോക്ക‌് എന്ന ഹാഷ‌്ടാഗ‌് ഉപയോഗിക്കാനും ആഹ്വാനമുണ്ട‌്. ഏറ്റവും നന്നായി ഹാഷ‌്ടാഗ‌് ഉപയോഗിച്ച‌് നവമാധ്യമങ്ങളിൽ പോസ്റ്റിടുന്നയാൾക്ക‌് ഒരുലക്ഷം രൂപയാണ‌് സമ്മാനമായി പ്രഖ്യാപിച്ചിരിക്കുന്നത‌്.  16വരെയാണ‌് ഈ ഓഫർ.

കഴിഞ്ഞ മാസമായിരുന്നു മദ്രാസ‌് ഹൈക്കോടതി ടിക്ക‌് ടോക്ക‌് നിരോധിച്ചത‌്. അശ്ലീല ഉള്ളടക്കമടങ്ങിയ വീഡിയോകൾ ടിക്ക‌് ടോക്കിലൂടെ വ്യാപകമായി പ്രചരിക്കുന്നുവെന്ന‌് കാണിച്ചായിരുന്നു നടപടി. ഇവ ഒഴിവാക്കുമെന്ന‌് കോടതിയിൽ ഉറപ്പുനൽകിയതിന‌് ശേഷമാണ‌് ടിക്ക‌് ടോക്കിന്റെ വിലക്ക‌് പിൻവലിച്ചത‌്. ഇതിനുശേഷം ആറുദിവസവും ടിക്ക‌്ടോക്ക‌് ഡൗൺലോഡ‌് ചെയ്യാൻ കഴിഞ്ഞിരുന്നില്ല.  ഈ മാന്ദ്യം തിരിച്ചുപിടിക്കാനാണ‌് പുതിയ വിപണി തന്ത്രവുമായി  ടിക്ക‌് ടോക്ക‌് എത്തുന്നത‌്. ഇന്ത്യയിൽ ഏകദേശം 12 കോടി ഉപയോക്താക്കളാണ‌്  ടിക്ക‌് ടോക്കിനുള്ളത‌്.


പ്രധാന വാർത്തകൾ
 Top