2013 ഡിസംബർ 27...
കുട്ടികളുടെ പ്രിയപ്പെട്ട ഡോ. എ പി ജെ അബ്ദുൾകലാം ആലുവ സെന്റ് സേവ്യേഴ്സ് കോളേജിലെത്തി. വിദ്യാർഥികളുടെ ഏറെനാളെത്തെ കാത്തിരിപ്പായിരുന്നു അത്. കരഘോഷത്തോടെ രാജ്യത്തിന്റെ മുൻ രാഷ്ട്രപതിയെ വിദ്യാർഥികളും അധ്യാപകരും ചേർന്ന് കലാലയത്തിലേക്ക് സ്വാഗതം ചെയ്തു. അദ്ദേഹം വിദ്യാർഥികളോടായി പറഞ്ഞു: ‘ഉറങ്ങുമ്പോൾ കാണുന്നതല്ല സ്വപ്നം, ഉറങ്ങാൻ അനുവദിക്കാത്തതാണ് സ്വപ്നം'. വിദ്യാർഥികളിൽനിന്ന് കാതടിപ്പിക്കുന്ന ശബ്ദത്തിൽ കരഘോഷമുയർന്നു.
ഇന്നത് വളർന്നു പന്തലിച്ചിരിക്കുന്നു. വിദ്യാർഥികൾക്ക് അറിവിന്റെ തണൽ പകരാനുള്ള പ്രാപ്തിയത് നേടിക്കഴിഞ്ഞു.
കലാലയത്തിന് മറക്കാനാകാത്ത അവിസ്മരണീയ മുഹൂർത്തമായിരുന്നു അത്.വർഷമിത്ര കഴിഞ്ഞിട്ടും എ പി ജെ അബ്ദുൾകലാമിന്റെ വരവും അദ്ദേഹത്തിന്റെ വാക്കുകളും കലാലയത്തിൽ അതേ ആർജവത്തോടെ ഇന്നും നിലനിൽക്കുന്നു. അദ്ദേഹത്തിന്റെ ഓർമയായി കോളേജിൽ തലയെടുപ്പോടെ നിൽക്കുന്ന ഇറാനിയൻ അത്തിമരമാണ് അതിന് കാരണം. അന്നത്തെ സന്ദർശനവേളയിൽ അദ്ദേഹം നട്ട അത്തിമര തൈയാണത്. ഇന്നത് വളർന്നു പന്തലിച്ചിരിക്കുന്നു. വിദ്യാർഥികൾക്ക് അറിവിന്റെ തണൽ പകരാനുള്ള പ്രാപ്തിയത് നേടിക്കഴിഞ്ഞു.
എ പി ജെ അബ്ദുൾ കലാമിന്റെ ബഹുമാനാർഥം അധികൃതർ അത്തിമരത്തിന് ചുറ്റും സിമന്റ് കെട്ടിയിട്ടുണ്ട്. അതിൽ അദ്ദേഹം അത്തിമരം നട്ട ദിവസവും രേഖപ്പെടുത്തിയിരിക്കുന്നു. കലാലയത്തിലേക്കെത്തുന്നവർ ഇന്ന് ആദ്യം അന്വേഷിക്കുന്നതും ഈ ഇറാനിയൻ അത്തിമരമാണ്. ചരിത്രമാകേണ്ട ഒന്നാണിതെന്ന തിരിച്ചറിവാണിതിന് കാരണം. എ പി ജെ അബ്ദുൾ കലാം നട്ട അത്തിമരം കാണാൻ കലാലയത്തിലേക്ക് ആളുകളെത്തുന്നത് ഇവിടത്തെ വിദ്യാർഥികൾക്കും അധ്യാപകർക്കും അഭി
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..