29 July Thursday

പബ‌്ജി ലൈറ്റ‌് ഇന്ത്യയിലേക്ക‌്

വെബ് ഡെസ്‌ക്‌Updated: Wednesday Jun 12, 2019

ലോക ജനപ്രിയ മൊബൈൽ ഗെയിമായ പബ‌്ജിയുടെ കംപ്യൂട്ടർ വെർഷൻ ഇന്ത്യയിലേക്ക‌്. ഗെയിമിന്റെ നിര്‍മാതാക്കളായ ടെന്‍സെന്റ‌് ഈയിടെയാണ‌് തായ‌്‌ലൻഡില്‍ പബ്ജി ലൈറ്റിന്റെ ആദ്യ പതിപ്പ‌്  ഇറക്കിയത്. പിന്നാലെ ഹോങ്കോങ‌്, തായ‌്‌വാന്‍, ബ്രസീല്‍, ബംഗ്ലാദേശ് എന്നിവിടങ്ങളിലും ഈ പതിപ്പ് ഇറങ്ങി. ജൂൺ അവസാനമോടെയാണ‌് ടെന്‍സെന്റിന്റെ ഏറ്റവും വലിയ വിപണിയായ ഇന്ത്യയിലേക്ക് പബ്ജി ലൈറ്റ‌് എത്തിക്കുന്നത‌്. പബ്ജിയുടെ ലാപ്ടോപ്പ്, ഡെസ്ക്ടോപ്പ് പതിപ്പിന് ഇന്ത്യയില്‍ ആയിരം രൂപയ‌്ക്കടുത്താ‌ണ‌് വില. നിലവിലെ കംപ്യൂട്ടർ പതിപ്പിനെക്കാള്‍ ശേഖരണശേഷിയില്‍ ചെറുതായ പതിപ്പാണ് പബ്ജി ലൈറ്റ്. അധികം ഹാര്‍ഡ് വെയര്‍ പ്രത്യേകതകള്‍ ഒന്നും ഇത് പ്രവര്‍ത്തിക്കാന്‍ ആവശ്യം വരില്ല. വിൻഡോസ‌് 7,8,10 64ബിറ്റ‌്,  4 ജിബി റാം,  ഇന്റൽ എച്ച‌്ഡി എന്നീ സവിശേഷതകളുള്ള കംപ്യൂട്ടറിൽ പബ്ജി ലൈറ്റ് പ്രവര്‍ത്തിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top