20 February Wednesday

കുട്ടികള്‍ക്കായി അവതാര്‍ ഡിസൈന്‍ മല്‍സരം

വെബ് ഡെസ്‌ക്‌Updated: Friday Jan 18, 2019

 കൊച്ചി> ലണ്ടന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന Oylien Ltd, 15 വയസ് വരെയുള്ള കുട്ടികള്‍ക്കായി അവതാര്‍ ഡിസൈന്‍ മല്‍സരം നടത്തുന്നു.1000 ഡോളറിന്റെ സമ്മാനങ്ങള്‍ക്കൊപ്പം ഒയ്‌ലിയ (Oylien )നോടൊപ്പം പ്രവര്‍ത്തിക്കാനുള്ള അവസരവും വിജയികളെ കാത്തിരിക്കുന്നു. 

 24/12/2018 മുതല്‍ 24/01/2019 വരെ എന്‍ട്രികള്‍ സമര്‍പ്പിക്കാവുന്നതാണ്. 31/01/2019 വരെ വോട്ട് ചെയ്യാവുന്നതുമാണ്. വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത ടെംപ്ലേറ്റില്‍ ചിത്രം വരച്ചതിന് ശേഷം സ്‌കാന്‍ ചെയ്ത് ഒയ്‌ലിയ (Oylien )ന്റെ ഫെയ്‌സ് ബുക്ക് പേജില്‍  മല്‍സരത്തിനായി ഒരുക്കിയിട്ടുള്ള ആപ്പിലേക്ക് ( https://goo.gl/ckKnUF  ) അപ്ലോഡ് ചെയ്യാവുന്നതാണ്.

 അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍ സുഹൃത്തുക്കള്‍ക്കിടയില്‍ ഷെയര്‍ ചെയ്യാന്‍ കഴിയുന്നതാണ്. ഏറ്റവും മികച്ച ഡിസൈന് ജൂറിയുടെ സമ്മാനവും ഏറ്റവും കൂടുതല്‍ വോട്ട് ലഭിക്കുന്ന മൂന്ന് ഡിസൈനുകള്‍ക്ക് പ്യൂപ്പിള്‍സ് ചോ യ്‌സ് പ്രൈസും ലഭിക്കുന്നതാണ്. പ്യൂപ്പിള്‍സ് ചോയസ് പ്രൈസിനു പരിഗണിക്കപ്പെടാനായി ഒരു ഡിസൈന് കുറഞ്ഞത് 25 ലൈക്ക് എങ്കിലും ലഭിച്ചിരിക്കണം.

ഒരാള്‍ക്ക് ഒന്നിലധികം എന്‍ട്രികള്‍ സമര്‍പ്പിക്കാവുന്നതാണ്. ഇതുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ദുരീകരിക്കുന്നതിനായി വിശദയമായ FAQ സെക്ഷനും 'How To ' വീഡിയോകളും വെബ്‌സൈറ്റില്‍ ഒരുക്കിയിട്ടുണ്ട്. മല്‍സരത്തിന്റെ നിയമങ്ങളും നിര്‍ദ്ദേശങ്ങളും മനസിലാക്കുവാനും മല്‍സരത്തില്‍ പങ്കെടുക്കുവാനും ചുവടെ കൊടുത്തിരിക്കുന്ന ലിങ്ക് പരിശോധിക്കുക.

www.oylien.com/


 


പ്രധാന വാർത്തകൾ
 Top