എഐയിൽ പുനരവതരിച്ച് കലാഭവൻ മണി; വൈറലായി ജോയ് ജോൺ മുള്ളൂരിന്റെ പോസ്റ്റ്

തിരുവനന്തപുരം: ഇൻസ്‌റ്റഗ്രാമിൽ വൈറലായിരിക്കുകയാണ് കലാഭവൻമണിയുടെ എഐ ചിത്രങ്ങൾ. 'വളകിലുക്കണ കുഞ്ഞോളേ ചിരി പൊഴിക്കണ മുത്തോളേ വഴിയരികില് പൂത്ത് നില്‍ക്കണ പൊന്നാരേ' എന്ന കലാഭവൻ മണി പാട്ടിന്റെ അകമ്പടിയോടെ ജോയ് ജോൺ മുള്ളൂരാണ് എഐ ചിത്രങ്ങൾ പോസ്റ്റ് ചെയ്‌തിട്ടുള്ളത്.
റാപ്പർ വേടൻ ഒരു ഇന്റർവ്യൂവിൽ നൽകിയ വാക്കുകളെ മുൻ നിർത്തിയാണ് കലാഭവൻ മണിയെ ഹിപ്പ്‌പോപ്പ് സ്റ്റൈയിലിൽ അവതരിപ്പിച്ചിരിക്കുന്നത്. പോസ്റ്റ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ ചിത്രം വൈറലായിരിക്കുകയാണ്.
ജോയ് ജോൺ മുള്ളൂർ ഇൻസ്റ്റയിൽ പങ്കുവെച്ച പോസ്റ്റ്
Bro ഞാൻ താങ്കളുടെ വരികളുടെ പാട്ടുകളുടെ ഒരു ആരാധകൻ ആണ്. ബ്രോ മണിച്ചേട്ടന്റെ പാട്ടുകൾ showsil പാടുമ്പോഴും കോരിത്തരിക്കാറുണ്ട്. ആ വലിയ മനുഷ്യനെ എപ്പോഴും മലയാളികൾക്ക് ഓർമപ്പെടുത്തുന്ന ഒരാൾ കൂടിയാണ് താങ്കൾ. അഭിമാനവും ഉണ്ട് അക്കാര്യത്തിൽ. പക്ഷെ ഈ അടുത്തൊരു ഇന്റർവ്യൂവിൽ താങ്കൾ പറയുന്നത് കേട്ടു മണിച്ചേട്ടൻ ഇപ്പൊ ഉണ്ടായിരുന്നെങ്കിൽ താങ്കൾ അദ്ദേഹത്തിനെ കൊണ്ടു വരുമായിരുന്നു Hip-hop സ്റ്റൈലിൽ എന്ന്. ഒരു കാര്യം കൃത്യമായി എനിക്ക് പറയാൻ ഉള്ളത്, എന്റെയൊക്കെ കുട്ടിക്കാലം മുതൽക്കേ ഒറ്റയ്ക്ക് നിന്ന് stage ഭരിക്കുന്ന വിദേശ നാടുകളിൽ പോയി വേദികൾ കീഴടക്കുന്ന ഒരാളെ ഞാൻ കണ്ടിട്ടുള്ളു. നിങ്ങൾക്കൊക്കെ വഴി വെട്ടി തന്ന ആളാണ് മണിച്ചേട്ടൻ. അദ്ദേഹം ഇപ്പൊ ജീവനോടെ ഉണ്ടെങ്കിൽ... നിങ്ങളെ എല്ലവരെയും ആദ്യം കൈപിടിച്ചുയർത്തുന്നത് ആ മനുഷ്യൻ ആയിരുന്നിരിക്കണം. അദ്ദേഹത്തിന്റെ 'Aura' അങ്ങനെ ആണ്. ആരും കൈപിടിച്ച് കൊണ്ടുവരാൻ ഉണ്ടായിട്ടില്ല , സോഷ്യൽ മീഡിയയോ ലോക്കൽ മീഡിയയോ സപ്പോർട്ടും ഉണ്ടായിട്ടില്ല. ബ്രോയും അങ്ങനെ തന്നെ ആണെന്നറിയാം പക്ഷെ ആ വാക്കുകൾ കേട്ടപ്പോ എനിക്ക് പഴ്സണേൽ ആയി വിഷമം തോന്നി. അതു കൊണ്ടാണ് ഞാൻ മലയാളം content അധികം ചെയ്യാത്തൊരു ആളാണെങ്കിലും ഞാൻ ഇതൊന്നു ശ്രമിച്ചു നോക്കിയത് ബ്രോന്റെ ആഗ്രഹം പോലെ.
0 comments