21 November Thursday

പോക്കി മോന്‍ ​ഗോയിൽ ഇനി "ഗോ ബാറ്റില്‍ ലീ​ഗ്'

വെബ് ഡെസ്‌ക്‌Updated: Wednesday Oct 23, 2019

പോക്കി മോന്‍ ​ഗോ ​ഗെയിമിൽ ഇനി ആരുമായും കളിക്കാം. അടുത്ത വര്‍ഷമാദ്യം പുതിയ ​‘ഗോ ഫീച്ചര്‍’ അവതരിപ്പിക്കുമെന്ന് നിയൻറ്റിക് കമ്പനി പ്രഖ്യാപിച്ചു. ​‘ഗോ ബാറ്റില്‍ ലീ​ഗ്’ എന്ന ഫീച്ചര്‍ വഴിയാണ് ഓൺലൈൻ ​ഗെയിമിങ് സാധ്യമാക്കുന്നത്. ‘ട്രെയിനര്‍ ബാറ്റില്‍’ വിഭാ​ഗത്തിലാണ് പുതിയ ഫീച്ചറുണ്ടാവുക. കഴിഞ്ഞ വര്‍ഷമാണ് അടുത്തുള്ളവരുമായി കളിക്കാന്‍ ട്രെയിനര്‍ ബാറ്റില്‍ അവതരിപ്പിച്ചത്.

എന്നാൽ, ഇതിനായി ‘അള്‍ട്രാ / ബെസ്റ്റ് ഫ്രണ്ട്’ റാങ്കിങ്ങില്‍ എത്തണം. ഇതു ലഭിച്ചവര്‍ക്ക് മാത്രമാണ് കളിക്കാന്‍ കഴിഞ്ഞിരുന്നത്. ഈ റാങ്കിങ്ങിലേക്ക് എത്താന്‍ ഏറ്റവും ചുരുങ്ങിയത് 30 ദിവസം ആവശ്യമായിരുന്നു. ഇത് ലഭിച്ചതിന് ശേഷവും നിശ്ചത ദൂര പരിധിയിലുള്ളവരുമായി മാത്രമാണ്  കളിക്കാൻ കഴിഞ്ഞിരുന്നതും. ഈ നിയന്ത്രണമാണ് ​ഗോ ബാറ്റില്‍ ലീ​ഗ് എത്തുന്നതോടെ ഇല്ലാതെയാകുന്നത്. ഇതോടെ ആരുമായും കളിക്കാന്‍ കഴിയും.


പ്രധാന വാർത്തകൾ
 Top