പ്രമുഖ സ്‌മാർട്ട് ഫോൺ കമ്പനിയായ പോകോ ഇനി ഷവോമിയുടെ വിലാസത്തിലാകില്ല അറിയപ്പെടുക. മാതൃസ്ഥാപനമായ ഷവോമിയിൽനിന്നു മാറി പോകോ സ്വതന്ത്രസ്ഥാപനമായി നിലനിൽക്കും. ഷവോമിയുടെ ഇന്ത്യൻ മാനേജരായ മനുകുമാർ ജെയിൻ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് വെള്ളിയാഴ്‌ച ഇക്കാര്യം അറിയിച്ചത്.
പോകോ ഇന്ത്യയിൽ വ്യത്യസ്ത ബ്രാൻഡായി തുടരും. ഷവോമിയുമായി ഒരു ബന്ധവും ഉണ്ടാകില്ലെന്നാണ് അറിയിപ്പ്. എന്നാൽ, പോകോ ഫോൺ എന്ന് ആഗോളതലത്തിൽ അറിയപ്പെടുന്ന കമ്പനി മറ്റു രാജ്യങ്ങളിൽ ഷവോമിയിൽ തുടരുമോ എന്നത് വ്യക്തമല്ല. പോകോ ഇന്ത്യയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ ഇതിനെക്കുറിച്ചുള്ള വിവരമൊന്നും പുറത്തുവിട്ടിട്ടില്ല.
മുമ്പ് ഓപ്പോയുടെ ഭാഗമായിരുന്ന റിയൽമീയും പിന്നീട് സ്വതന്ത്രസ്ഥാപനമായെങ്കിലും വിഭവങ്ങൾക്കായി ഓപ്പോയെ ആശ്രയിക്കുന്നുണ്ട്. പോകോയും അതുപോലെ തുടരുമെന്നാണ് ടെക്‌ലോകം കരുതുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..