18 September Wednesday

വാട്സാപ്പിൽ ഇനി സ്ഥലപ്രശ‌്നമില്ല

വെബ് ഡെസ്‌ക്‌Updated: Monday May 20, 2019

നമ്മളെല്ലാം ഏറെ ആശ്രയിക്കുന്ന സാമൂഹ്യമാധ്യമങ്ങളിലൊന്നാണ‌് വാട്ട‌്സാപ്പ‌്. ഒരു നിയന്ത്രണവുമില്ലാതെയാണ‌് നാം നിത്യേന അടുത്തസുഹൃത്തുക്കളുമായി ചാറ്റ‌് ചെയ്യുന്നത‌്. നിരവധി ഗ്രൂപ്പുകളും അംഗങ്ങളും അയക്കുന്ന മെസേജുകൾ വേറെയും. പലപ്പോഴും ഫോൺ ഹാങ‌് ആകാറുപോലുമുണ്ട‌്. ലോഡ‌് കണക്കിന‌് വരുന്ന ചാറ്റുകൾ നമ്മളറിയാതെതന്നെ നമ്മുടെ സ‌്റ്റോറേജിന്റെ വലിയൊരു ഭാഗം കവർന്നുതീർക്കുന്നു. അതിനൊരു പരിഹാരം വാട്ട‌്സാപ്പ‌് തന്നെ നൽകുകയാണിപ്പോൾ. 

ആൻഡ്രോയ്ഡ്, ഐഒഎസ് പതിപ്പുകളിൽ ലഭിക്കും. ഇത‌് പക്ഷെ, നേരത്തെ തന്നെ ഐഒഎസ് പതിപ്പിലുണ്ട്. ചിത്രങ്ങൾ, വിഡിയോകൾ, ചാറ്റുകൾ എന്നിവയുടെ സൈസ് എത്രയുണ്ടെന്ന് കണക്കാക്കി വേണ്ടതും വേണ്ടാത്തതും വേർ‍തിരിച്ച‌് നീക്കംചെയ്യുന്നതാണ‌് ഈ സംവിധാനം. ഇതിനായി  വാട്‌സാപ്പിന്റെ സെറ്റിങ്‌സിൽ പോകുക. തുടർന്ന് ഡാറ്റാ ആൻഡ് സ്റ്റോറേജ് എടുക്കുക. അതിൽ സ്റ്റോറേജ് യൂസേജ്  തെരഞ്ഞെടു‌ക്കുക. ചാറ്റ് സ്റ്റോറേജ് എത്രത്തോളമുണ്ടെന്ന് ഇവിടെ കാണാനാകും. ടെക്‌സ്റ്റ്‍, ലൊക്കേഷൻ, ഓഡിയോ‍, വിഡിയോ, ഡോക്യുമെന്റ് ഫയലുകൾ തുടങ്ങിയവ എല്ലാം ഓരോന്നായി വ്യക്തമായി ഉണ്ടാകും. ഇത‌് നോക്കി വേണ്ടാത്ത ഫയലുകൾ നീക്കം ചെയ്യാം.


പ്രധാന വാർത്തകൾ
 Top