18 July Thursday

നമ്മൾ കബളിപ്പിക്കപ്പെടുന്നുണ്ട‌്

വെബ് ഡെസ്‌ക്‌Updated: Friday Jun 14, 2019

വാർത്തകൾക്ക‌് പഞ്ഞമില്ലാത്ത ഇടമാണ‌് ഇന്റർനെറ്റ‌് ലോകം. ഇന്റർനെറ്റിലൂടെ പരക്കുന്ന വാർത്തകളുടെ വിശ്വാസ്യതപോലും പലപ്പോഴും ആളുകൾ അന്വേഷിക്കാറില്ല. ഇവയെ ഒന്നുകൂടി ഉറപ്പിക്കുന്നതാണ‌് ഗ്ലോബൽ സർവേയുടെ പുതിയ പഠനം. ലോകത്ത‌് 86 ശതമാനം ഇന്റർനെറ്റ‌് ഉപയോക്താക്കളും വ്യാജ വാർത്തകളാൽ കബളിപ്പിക്കപ്പെടുന്നവരാണ‌് എന്നാണ‌് പഠനത്തിൽ പറയുന്നത‌്.

ഫെയ‌്സ‌്ബുക്ക‌് വഴിയാണ‌് കൂടുതൽ വ്യാജവാർത്തകളും പരക്കുന്നത‌്. 25 രാജ്യത്തായി 25,000ത്തിലധികം ഇന്റർനെറ്റ് ഉപയോക്താക്കളിലാണ‌്  സർവേ നടത്തിയത‌്. യുഎസ‌ാണ‌്  വ്യാജവാർത്താ പ്രചാരണത്തിൽ മുന്നിൽനിൽക്കുന്നത‌്. റഷ്യയും ചൈനയും പിന്നാലെയുണ്ട‌്. വ്യാജവാർത്തകൾ പ്രചരിക്കുന്നതിന‌് യു ട്യൂബ‌്‌, ട്വിറ്റർ, ബ്ലോഗ‌് എന്നിവയും പാത്രമാകാറുണ്ട‌്. സർക്കാരും സോഷ്യൽ മീഡിയ കമ്പനികളും  വ്യാജവാർത്താ പ്രചാരണം  തകർക്കാൻ ആഗ്രഹിക്കുന്നുണ്ട‌്. പക്ഷെ ഫലപ്രദമാകുന്നില്ല.


പ്രധാന വാർത്തകൾ
 Top