ഫെയ്സ്ബുക്കില്‍നിന്ന് വാട്സാപ്പിലേക്ക് സന്ദേശങ്ങള്‍ ഒറ്റ ക്ലിക്കില്‍ അയക്കാൻ പുതിയ സംവിധാനം റെഡി. ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഫെയ്സ്ബുക്ക് ഉപയോഗിക്കുന്നവര്‍ക്കാണ് ഇനി നേരിട്ട് വാട്സാപ്പിലേക്ക് സന്ദേശങ്ങള്‍ അയക്കാന്‍ കഴിയുക.
ഫെയ്സ്ബുക്കുമായി വാട്സാപ്പിനെയും ഇന്‍സ്റ്റഗ്രാമിനെയും സംയോജിപ്പിക്കാനുള്ള ശ്രമം ആരംഭിച്ചതിന് പിന്നാലെയാണ് പുതിയ ഫീച്ചര്‍ അവതരിപ്പിച്ചത്. അതിന്റെ തുടര്‍ച്ചയായി വാട്സാപ്പിലും ഇന്‍സ്റ്റഗ്രാമിലും ഫെയ്സ്ബുക്കിന്റെ പേര് ചേര്‍ക്കാനുള്ള പദ്ധതി തുടങ്ങിയതായും റിപ്പോര്‍ട്ടുണ്ട്.
നിലവിൽ ഫെയ്‌സ്‌ബുക്കിലെ മോർ ഓപ്ഷനില്‍ വാട്സാപ്പിലേക്ക് ഷെയര്‍ ചെയ്യാനുള്ള സൗകര്യമുണ്ട്. ഇതിനെ തനിയെ ഒരു ഫീച്ചറാക്കി മാറ്റുകയാണ് ചെയ്തത്. ഇതിലൂടെ ആളുകള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായി ഫെയ്സ്ബുക്കില്‍നിന്ന് വാട്സാപ്പിലേക്ക് പങ്കിടാന്‍ കഴിയുമെന്ന് കമ്പനി വക്താവ് പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..