07 December Saturday

വോട്ടർമാർക്കായി ഗൂഗിളിന്റെ ഡൂഡിൽ

വെബ് ഡെസ്‌ക്‌Updated: Friday Apr 12, 2019

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് വ്യാഴാഴ‌്ച ആരംഭിച്ചപ്പോള്‍ വോട്ട് ചെയ്യേണ്ട മാര്‍ഗനിര്‍ദേശങ്ങളുമായി ഗൂഗിളിന്റെ ഡൂഡില്‍. വോട്ട് രേഖപ്പെടുത്തി എന്നതിനുള്ള സൂചനയായ മഷി രേഖപ്പെടുത്തിയ ചൂണ്ടുവിരലുമായാണ‌് ഗൂഗില്‍ ഡൂഡിൽ അവതരിപ്പിച്ചത‌്.
ഡൂഡിലില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ തെരഞ്ഞെടുപ്പില്‍ എങ്ങനെ വോട്ട് ചെയ്യാം എന്നതിനെക്കുറിച്ച്‌ വിശദീകരിക്കുന്നുമുണ്ട‌്.

ഈ പേജില്‍ പോളിങ് ബൂത്തിലെ വോട്ടിങ് നടപടികള്‍, സ്ഥാനാര്‍ഥികളുടെ പേരും വിവരങ്ങളും, വോട്ടര്‍പട്ടികയില്‍ പേരുണ്ടോ, പോളിങ് ബൂത്ത് എങ്ങനെ കണ്ടെത്താം, തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഏതെല്ലാം, ഇലക്‌ട്രോണിക് വോട്ടിങ് മെഷീന്‍ ഉപയോഗിക്കുന്നത് എങ്ങനെ, നോട്ടയുടെ സ്ഥാനം എവിടെ, തെരഞ്ഞെടുപ്പ് തീയതികള്‍ തുടങ്ങിയ വിവരങ്ങളും ലഭ്യമാണ‌്.

കൂടുതൽ വിവരങ്ങൾക്കായി ഇലക‌്ഷൻ കമീഷന്റെ ലിങ്കും ഡൂഡിലിൽ നൽകിയിട്ടുണ്ട‌്. 18 സംസ്ഥാനങ്ങളിലായി 91 മണ്ഡലത്തിലാണ് ആദ്യഘട്ട വോട്ടെടുപ്പ‌് നടന്നത‌്.
 


പ്രധാന വാർത്തകൾ
 Top