20 July Saturday

തെറിവിളിയോ; ടിക്ക‌് ടോക്ക‌് ഡിലീറ്റാക്കും

വെബ് ഡെസ്‌ക്‌Updated: Monday Mar 11, 2019

ഇഷ‌്ടമല്ലാത്ത വാക്കുകൾ കമന്റായി വരുന്നത‌് താൽപ്പര്യമില്ലേ? എന്നാൽ ടിക്ക‌് ടോക്ക‌് അതിനൊരു പരിഹാരം കണ്ടെത്തിയിട്ടുണ്ട‌്. ഹിന്ദിയിലും ഇംഗ്ലീഷിലും ഇഷ‌്ടമല്ലാത്ത 30 വാക്കുകൾ കമന്റായി വരുന്നത‌് തടയാനുള്ള പുതിയ ഫീച്ചറുമായാണ‌് ടിക്ക‌് ടോക്ക‌് എത്തിയിരിക്കുന്നത‌്. വാക്കുകൾ കൊടുത്തു കഴിഞ്ഞാൽ താനെ ടിക്ക‌് ടോക്ക‌് ഇവ മറച്ചുവയ‌്ക്കും. വാക്കുകൾ പിന്നീട‌് മാറ്റാൻ കഴിയുന്നതുമാണ‌്.

ആർക്കൊക്കെ തങ്ങളുടെ വീഡിയോ കാണാനും ലൈക്ക‌് ചെയ്യാനും ഷെയർ ചെയ്യാനും ഡൗൺലോഡ‌് ചെയ്യാൻ പറ്റുമെന്നതും അവരവർക്ക‌് തീരുമാനിക്കാൻ പറ്റുന്ന രീതിയിലുള്ള വിന്യാസവും ഇനി ആപ്പിൽ ലഭ്യമാകും. നേരത്തെ ടിക്ക‌് ടോക്ക‌് ചൈനീസ‌് ആപ്പാണെന്നും അതിനാൽ നിരോധിക്കണമെന്നും ആവശ്യപ്പെട്ട‌് ആർഎസ‌്എസ‌് പ്രവർത്തകർ രംഗത്ത‌് വന്നിരുന്നു. 

പുൽവാമ ഭീകരാക്രമണത്തിന‌് ശേഷമായിരുന്നു ആവശ്യപ്പെട്ടത‌്.  ഇന്ത്യയിൽ ടിക്ക‌് ടോക്കിന‌് 54 ലക്ഷം ഉപയോക്താക്കളുണ്ട‌്.  ചൈനീസ‌് ആപ്പായ ടിക്ക‌് ടോക്ക‌് 2017 ലാണ‌് ചൈനയിൽ വിപണിയിലെത്തിയത‌്. പിന്നീടാണ‌് ആഗോളവിപണിയിലെത്തി.


പ്രധാന വാർത്തകൾ
 Top