16 July Tuesday

വിൻഡോസ‌് ഫോണുകളെ മറന്നേക്കൂ: വാട‌്സ‌ാപ‌്

വെബ് ഡെസ്‌ക്‌Updated: Thursday May 9, 2019

സിമ്പിളാണ‌്, പവർഫുളാണ‌് എന്നൊക്കെയാണ‌് വിൻഡോസ‌് ഓപ്പറേറ്റിങ് സംവിധാനത്തെ വിശേഷിപ്പിച്ചിരുന്നത‌്. എന്നാൽ, ആ കാലമൊക്കെ പോയെന്നാണ‌് ഒരോദിവസവും ഉടലെടുക്കുന്ന ന്യൂജെൻ ആപ്ലിക്കേഷനുകൾ പറയുന്നത‌്. വിൻഡോസ‌് ഉയോഗിച്ചുള്ള ഫോണുകളിൽ തങ്ങളുടെ പല ഫീച്ചറുകളും പ്രവർത്തിക്കാത്തതാണ‌് കാരണം. ഇപ്പോഴിതാ വാാട‌്സ‌ാപ്പും വിൻഡോസ‌്  ഉപയോഗിച്ചുള്ള ഫോണുകളെ കൈവിടുന്നു. 

ഈവർഷം അവസാനത്തോടെ വിൻഡോസിൽ പ്രവർത്തിക്കുന്ന എല്ലാ ഫോണുകളിൽനിന്നും സേവനം പിൻവലിക്കും. 2019 ഡിസംബർ 31 വരെയെ  വിൻഡോസ് ഫോണുകളിൽ വാട‌്സ‌ാപ‌് പ്രവർത്തിക്കൂ.  2016 മുതൽ പഴയ ഓപ്പറേറ്റിങ് സംവിധാനത്തിൽ  പ്രവർത്തിക്കുന്ന ഫോണുകളിൽനിന്ന‌് വാട്‌സാപ് പിൻവലിക്കാൻ തീരുമാനിച്ചിരുന്നു. 2016 ഫെബ്രുവരി 26 ന് ഇത് വ്യക്തമാക്കുന്ന ആദ്യ ബ്ലോഗുംപങ്കുവച്ചു. ഇതുപ്രകാരം പല സമയങ്ങളിലായി വിവിധ ഫോണുകളിൽനിന്ന‌് വാട്‌സാപ് പിൻവലിച്ചു.

2020 ഫെബ്രുവരി ഒന്നുമുതൽ ആൻഡ്രോയിഡ് 2.3.7 നും അതിനു മുമ്പുള്ള ഒഎസ് പതിപ്പുകളിലെയും സേവനം നിർത്താനും തീരുമാനിച്ചിട്ടുണ്ട‌്.


പ്രധാന വാർത്തകൾ
 Top