19 October Saturday

കുടുംബത്തോടെ കേൾക്കാം

വെബ് ഡെസ്‌ക്‌Updated: Wednesday Oct 2, 2019

സം​ഗീത ആപ്‌  സ്‌പോട്ടിഫൈ ഇന്ത്യയില്‍ ഫാമിലി പ്ലാന്‍ അവതരിപ്പിച്ചു. ഇത് ഒരേസമയം  ആറുപേര്‍ക്ക് വരെ ഉപയോ​ഗിക്കാന്‍ കഴിയും. പ്രതിമാസം 179 രൂപയാണ് ഈടാക്കുന്നത്.  സ്‌പോട്ടിഫൈ പ്രീമിയം വിഭാ​ഗത്തില്‍ ഉള്‍പ്പെടുത്തിയാണ് ചൊവ്വാഴ്ച ഇന്ത്യയില്‍ പ്ലാന്‍ പ്രഖ്യാപിച്ചത്.

നിലവില്‍ അവതരിപ്പിച്ച സ്‌പോട്ടിഫൈ  ഫാമിലി പ്ലാന്‍ മൂന്ന് മാസത്തേക്ക് ട്രയലായി ലഭിക്കും. അതിന് ശേഷമേ പണം അടയ്‌ക്കേണ്ടതുള്ളൂ. നിയന്ത്രണങ്ങളില്ലാതെ ഉപയോ​ഗിക്കാന്‍ കഴിയുന്നതിനൊപ്പം ഓഫ് ലൈൻ പ്ലേബാക്ക് സൗകര്യവുമുണ്ട്. പരസ്യങ്ങളും ഉണ്ടാകില്ല. മാസ്റ്റര്‍ അക്കൗണ്ടിലേക്കാണ് ബില്ലുകള്‍ അയക്കുക. അയാള്‍ക്കാണ് മറ്റ്‌ ആളുകളെ നിയന്ത്രിക്കാന്‍ കഴിയുക. ഒരേസമയം മൂന്ന് പേര്‍ക്കേ ഡൗൺലോഡ്‌ ചെയ്യാന്‍ കഴിയൂ.

നിലവില്‍ പ്രതിമാസം 119 രൂപ മുതല്‍ വര്‍ഷം 1189 രൂപയുടെ വരെ പ്ലാനുകളാണ് ഇപ്പോള്‍ സ്‌പോട്ടിഫൈ ഉപയോക്താക്കള്‍ക്ക് നല്‍കുന്നത്. ഒരുദിവസം ഉപയോ​ഗിക്കാന്‍ 13 രൂപയുടെ പ്ലാനുമുണ്ട്. വിദ്യാര്‍ഥികള്‍ക്കായുള്ള പ്ലാനിന് 50ശതമാനം കിഴിവും നല്‍കുന്നുണ്ട്.


പ്രധാന വാർത്തകൾ
 Top