പുതുവർഷം ചില സ്‌മാർട്ട് ഫോൺ ഉപയോക്താക്കൾക്ക് അത്ര സന്തോഷകരമാകില്ല. സാമൂഹ്യമാധ്യമങ്ങളിലെ മുൻനിര ആപ്പായ വാട്‌സാപ് മുമ്പ് പ്രഖ്യാപിച്ചിരുന്നതുപോലെ വിൻഡോസ് ഫോണുകളിലും ആൻഡ്രോയിഡിന്റെയും ഐഒഎസിന്റെയും ചില വേർഷനുകളിലും പ്രവർത്തനം നിർത്തും.
ആയിരക്കണക്കിനു ഉപകരണങ്ങളിൽനിന്നാണ് ഇതോടെ വാട്‌സാപ് അപ്രത്യക്ഷമാകുക. ആൻഡ്രോയിഡിന്റെ പഴയ പതിപ്പായ 2.3.7ലും ഫെബ്രുവരിയോടെ വാട്‌സാപ് പ്രവർത്തനം നിർത്തും.
ഐ ഫോണിന്റെ 8ലും അതിനു താഴെയുള്ള ഓപ്പറേറ്റിങ് സിസ്റ്റത്തിലും വാട്‌സാപ് ലഭ്യമാകില്ല. ഇതാദ്യമായല്ല വാട്‌സാപ്പിന്റെ ഭാഗത്തുനിന്ന് ഇത്തരം നീക്കം. ബ്ലാക്‌ബെറി, ആൻഡ്രോയിഡ് 2.1, 2.2, വിൻഡോസ് ഫോൺ 7, ഐഫോൺ 3ജിഎസ്, ഐഒഎസ് 3 എന്നിവയിലും വാട്‌സാപ് മുമ്പ് പ്രവർത്തനം നിർത്തിയിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..