28 October Wednesday

ലാവയുടെ എക്സ് 17 എക്സ് 50 4ജി ഫോണുകള്‍ വിപണിയില്‍

വെബ് ഡെസ്‌ക്‌Updated: Friday Jul 29, 2016

കൊച്ചി > ലാവയുടെ 4ജി സൌകര്യമുള്ള എക്സ് 17 എക്സ് 50 ഫോണുകള്‍ വിപണിയില്‍. എക്സ് 17 ക്യാമറ സവിശേഷതകള്‍ക്ക് മുന്‍പന്തിയില്‍ നില്‍ക്കുമ്പോള്‍ വ്യത്യസ്ത കവര്‍ ഡിസൈനാണ് എക്സ് 50ന്റെ പ്രത്യേകതയെന്ന് നിര്‍മാതാക്കള്‍ പറഞ്ഞു. ഇടത്തരം വിഭാഗത്തില്‍ 5 എംപി കാമറയും ഡ്യുവല്‍ എല്‍ഇഡി ഫ്രന്റ് ഫ്ളാഷുമുള്ള ലാവയുടെ ആദ്യത്തെ സ്മാര്‍ട്ട്ഫോണ്‍ ആണ് ലാവ എക്സ് 17.

ഓണ്‍ലൈനിലും റീട്ടെയില്‍ സ്റ്റോറുകളിലും ല്യമാക്കിയിട്ടുള്ള എക്സ് 17ന് 6899 രൂപയാണ് വില. കുറഞ്ഞ വെളിച്ചത്തിലും മികച്ച ചിത്രങ്ങള്‍ പകര്‍ത്താന്‍ സഹായിക്കുന്ന ക്യാമറ ഹാര്‍ഡ്വെയറും സോഫ്റ്റ്വെയറുമാണ് ലാവ എക്സ്17ന്റെ മറ്റൊരു പ്രത്യേകത. ആന്‍ഡ്രോയ്ഡ് മാഷ്മെല്ലോ 6 ല്‍ പ്രവര്‍ത്തിക്കുന്ന ലാവ എക്സ്17ന് 5 ഇഞ്ച് എച്ച്ഡി ഐപിഎസ് ഡിസ്പ്ളേയാണുള്ളത്. 5.5 ഇഞ്ച് ഡിസ്പ്ളേയും ഗ്ളോസി പുറംചട്ടയുമാണ് ഈ മോഡലിന്. ആന്‍ഡ്രോയ്ഡ് 6.0 മാഷ്മെല്ലോയിലേക്ക് അപ്ഗ്രേഡ് ചെയ്യാന്‍ കഴിയുന്ന ലാവ എക്സ് 50ന് 8699 രൂപയാണ് വില.

 8 എംപി പിന്‍ ക്യാമാറയും 5 എംപി സെല്‍ഫി ക്യാമറയും ഈ ഫോണുകള്‍ക്കുണ്ട്. 32 ജിബി വരെ വികസിപ്പിക്കാവുന്ന 8 ജിബി റോം, 12 ‘ഭാഷകളില്‍ ടൈപ്പ് ചെയ്യാന്‍ സൌകര്യം, 4ജി സാധ്യമാക്കുന്ന വോയ്സ് ഓവര്‍ എല്‍ടിഇ സംവിധാനം തുടങ്ങിയവ രണ്ട് ഫോണിലും ഒരേ പോലെ ലഭ്യമാണ്. ബ്ളാക്ക് ഗോള്‍ഡ്, വൈറ്റ് ഗോള്‍ഡ് ഷാംപെയിന്‍ ഗോള്‍ഡ്, ബ്ളാക്ക് സ്റ്റീല്‍ എന്നീ നിറങ്ങളില്‍ ലാവ എക്സ് 17 ലഭ്യമാകുമ്പോള്‍ ലാവ എക്സ് 50 നീല നിറത്തിലാണ് ല്യമാക്കുന്നത്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top