20 March Monday

പുതിയ മോട്ടോ എക്സ് 4

വെബ് ഡെസ്‌ക്‌Updated: Sunday Nov 19, 2017

കരുത്തും ചാരുതയും ഒത്തിണങ്ങിയ പുതിയ മോട്ടോ എക്സ് 4 വിപണിയിലെത്തി. ഫ്ളിപ്കാര്‍ട്ടിലും മോട്ടോ ഹബ്ബുകളിലുമാണ് ലഭിക്കുന്നത്.

ഒക്ടാകോര്‍ ക്വാള്‍കോം സ്നാപ്ഡ്രാഗണ്‍ 630 പ്രോസസറോടുകൂടിയ മോട്ടോ എക്സ് 4, സ്റ്റെര്‍ലിങ് ബ്ളൂ, സൂപ്പര്‍ ബ്ളാക്ക് നിറങ്ങളില്‍ ലഭ്യമാണ്. സ്മാര്‍ട്ടര്‍ ക്യാമറകളാണ് മറ്റൊരു പ്രത്യേകത. ഡ്യുവല്‍ ഓട്ടോ ഫോക്കസ് സാങ്കേതികവിദ്യ ചിത്രങ്ങള്‍ക്ക് തെളിച്ചവും വ്യക്തതയും നല്‍കുന്നു. 3000 എംഎഎച്ച് ബാറ്ററി ഒരു ദിവസത്തിലേറെ ഉപയോഗിക്കാം.

പതിനഞ്ച് മിനിറ്റ് ചാര്‍ജ്ചെയ്താല്‍ ആറുമണിക്കൂര്‍ തുടര്‍ച്ചയായി ഉപയോഗിക്കാന്‍ ടര്‍ബോ പവര്‍ ചാര്‍ജര്‍ സഹായിക്കും. 3 + 32 ജിബിക്ക് 20,999 രൂപയും, 4 + 64 ജിബി പതിപ്പിന് 22,999 രൂപയുമാണ് വില.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top