10 August Monday

6999 രൂപയ്ക്ക് വൈബ് കെ5വുമായി ലെനോവോ

വെബ് ഡെസ്‌ക്‌Updated: Thursday Jun 16, 2016

കൊച്ചി > ലെനോവോയുടെ വൈബ് കെ5 വിപണിയിലെത്തി. വിജയകരമായ എ6000 സ്മാര്‍ട്ട് ഫോണിന്റെ പിന്‍ഗാമിയായാണ് വൈബ് കെ5–ന്റെ വിപണിപ്രവേശം. 

അതേ നിരക്കില്‍ ലഭിക്കുന്ന വൈബ് കെ5 ശക്തിയേറിയ 64–ബിറ്റ് ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 415 ഒക്ടകോര്‍ സിപിയു, ഹൈ ഡഫിനിഷന്‍ ഡിസ്പ്ളേ എന്നിവയോടെയാണ് ലഭ്യമാകുന്നത്.
ഡോള്‍ബി അറ്റ്മോസ് സംവിധാനമുള്ള സ്പീക്കറുകള്‍, വോയ്സ് ക്ളിപ്പുകളും പാട്ടുകളും കേള്‍ക്കുന്നതിനുള്ള അലോസരങ്ങള്‍ ഒഴിവാക്കുന്നു.

ഓട്ടോമാറ്റിക് ഫൈന്‍ ട്യൂണിങ്ങാണ് മറ്റൊരു സവിശേഷത. മനോഹരമായ ഡിസ്പ്ളേയും കരുത്തുറ്റ എന്റര്‍ടെയ്ന്‍മെന്റ് സവിശേഷതകളും ഉള്‍പ്പെടെയുണ്ട്.
 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top