20 August Tuesday

ലെനോവോ യോഗ ലാപ്ടോപ്പും ടാബും വിപണിയില്‍

വെബ് ഡെസ്‌ക്‌Updated: Tuesday Feb 16, 2016

കൊച്ചി >  പേഴ്സണല്‍ കംപ്യൂട്ടര്‍ നിര്‍മാതാക്കളായ ലെനോവോ, യോഗ 900 കണ്‍വര്‍ട്ടിബിള്‍ ലാപ്ടോപ്പുകളും യോഗ ടാബ് 30 പ്രോയും വിപണിയിലിറക്കി. പിസിയുടേയും ടാബ്ലറ്റിന്റേയും ഉപയോഗങ്ങള്‍ക്ക് പുതിയ മാനം നല്‍കുകയാണ് ലക്ഷ്യം. 

നേരിയ ഇന്റല്‍കോര്‍ കണ്‍വര്‍ട്ടിബിള്‍ ലാപ്ടോപ് ആണ് യോഗ 900 എന്ന് കമ്പനി അവകാശപ്പെട്ടു. 1.29 കിലോഗ്രാം മാത്രമേ ഉള്ളുവെങ്കിലും 8ജിബി ശേഷിയുള്ള ഡബിള്‍ റാമിന്റെ കരുത്താണുള്ളത്.

ബാറ്ററി ലൈഫ് കൂടുതലാണ് വില 1,22,090 രൂപ. യോഗാ ടാബ് 3 പ്രോ വളരെ ചെറിയ ഹോംതിയറ്റര്‍ ആണ്. . യാത്രാവേളയില്‍ സിനിമ കാണാനും വീഡിയോ ഗെയിംസിനും ബ്രൌസിങ്ങിനും സഹായകവുമാണ്.  വില 39,990 രൂപ.

പ്രധാന വാർത്തകൾ
 Top