08 June Thursday

കേരളത്തില്‍ സാന്നിധ്യം ശക്തമാക്കാനൊരുങ്ങി ഷവോമി

വെബ് ഡെസ്‌ക്‌Updated: Friday Jun 9, 2017

കൊച്ചി >  ടെക്നോളജി കമ്പനിയായ ഷവോമി കേരളത്തില്‍ സാന്നിധ്യം ശക്തമാക്കാനൊരുങ്ങുന്നു. ഇതിന്റെ ഭാഗമായി ഓണ്‍ലൈന്‍ രംഗത്തു മാത്രമുണ്ടായിരുന്ന കമ്പനി റീട്ടെയില്‍ രംഗത്തും സജീവമാകുമെന്ന് ഷവോമി ഇന്ത്യയുടെ മാനേജിങ് ഡയറക്ടര്‍ മനു ജെയ്ന്‍ പറഞ്ഞു.   രണ്ടു വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് 100  മി ഹോം സ്റ്റോറുകള്‍ തുറക്കാന്‍ ലക്ഷ്യമിടുന്നു. ഷവോമിയുടെ എക്സ്ക്ളൂസീവ് ഓഫ്ലൈന്‍ റീട്ടെയില്‍ സ്റ്റോറാണ് മി ഹോം സ്റ്റോര്‍.

ഷവോമിയുടെ ഇന്റര്‍നെറ്റ് പ്ളസും പുതിയ റീട്ടെയില്‍ സമീപനവും സംയോജിപ്പിച്ച് ഇകൊമേഴ്സ് സേവനങ്ങളും പുതിയ ഉപയോക്തൃ അനുഭവങ്ങളും ഓഫ്ലൈന്‍ റീട്ടെയിലില്‍ ലഭ്യമാക്കുമെന്ന് അദ്ദേഹം അറിയിച്ചു.   ഷവോമി ഇന്ത്യയില്‍ വിറ്റഴിക്കുന്ന സ്മാര്‍ട്ട്ഫോണുകളില്‍ 95 ശതമാനവും ഇന്ത്യയില്‍ നിര്‍മിച്ചവയാണ്. ഒരു സെക്കന്‍ഡില്‍ ഒരു ഫോണ്‍ നിര്‍മിക്കാനുള്ള നിര്‍മാണശേഷിയാണ് ഷവോമിക്കുള്ളത്.

റെഡ്മി 4, റെഡ്മി 4എ, മി റൌട്ടര്‍ 3 സി എന്നിവ വിപണിയിലിറക്കിയതായും മനു ജെയ്ന്‍ അറിയിച്ചു.  5999 രൂപ മുതലാണ് റെഡ്മി 4എയുടെ വില.  6999 രൂപ മുതല്‍ വിലയുളളതാണ് റെഡ്മി 4 സ്മാര്‍ട്ട്ഫോണ്‍. 13 എംപി റിയര്‍ ക്യാമറയും 5 എംപി ഫ്രണ്ട് ക്യാമറയുമാണ് ഈ ഫോണുകള്‍ക്കുള്ളത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top