07 December Tuesday

മികച്ച സെല്‍ഫിക്ക് ഓപ്പോയുടെ സെല്‍ഫി എക്സ്പെര്‍ട്ട്

പി ജി സുജUpdated: Thursday Apr 7, 2016

ന്യൂഡല്‍ഹി > കൂടുതല്‍ മികവുറ്റ ചിത്രങ്ങളെടുക്കാന്‍ ആഗോള ടെക്നോളജി ബ്രാന്‍ഡായ ഓപ്പോ മൊബൈല്‍സ്  ക്യാമറാധിഷ്ഠിത ഫോണായ എഫ്1 പ്ളസ് ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ പുറത്തിറക്കി.

സെല്‍ഫി എക്സ്പെര്‍ട്ട് എഫ്1ന്റെ പരിഷ്കരിച്ച പതിപ്പായ എഫ്1 പ്ളസിലെ 16 എംപി മുന്‍ക്യാമറ സെല്‍ഫി എടുക്കുന്നതിനെ പുതിയൊരുതലത്തില്‍ അവതരിപ്പിക്കുകയാണ്. 26,990 രൂപയാണ് വില. പൂര്‍ണ ലോഹത്തിലുള്ള ഈ 5.5 ഇഞ്ച് യൂണി ബോഡിയും  ഇരട്ട 4ജി സിമ്മുമുള്ള ഫോണിന്റെ ഒക്ടാ കോര്‍ പ്രൊസസര്‍ അതിശയിപ്പിക്കുന്ന വേഗത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഒപ്പോയുടെ ഗ്ളോബല്‍ വൈസ് പ്രസിഡന്റ് സ്കൈ ലീ പറഞ്ഞു. 

4 ജിബി റാമും 64 ജിബി ആര്‍ഒഎമ്മുമായി 3.0 ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് പുതിയ വര്‍ണങ്ങളിലുള്ള ഈ ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്. മിന്നല്‍വേഗത്തിലുള്ള ഇന്റലിജന്റ് ഫിംഗര്‍പ്രിന്റ്  സെന്‍സര്‍ മുന്നിലുണ്ട്. അതോടൊപ്പം ഓപ്പോയുടെ പേറ്റന്റുള്ള വിഒഒസി ഫ്ളാഷ് ചാര്‍ജില്‍ 15 മിനിറ്റ് ചാര്‍ജ്ചെയ്താല്‍ രണ്ടുമണിക്കുര്‍ തുടര്‍ച്ചയായി സംസാരിക്കാനാകുമെന്ന് ലീ അവകാശപ്പെട്ടു. 

എഫ് 1 പ്ളസിന്റെ ആദ്യവില്‍പ്പന ഈ മാസം മധ്യത്തോടെ രാജ്യവ്യാപകമായി ആരംഭിക്കും. ക്യാമറാ ഫോണുകളിലാണ് ഒപ്പോ ശ്രദ്ധ പതിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഈ ക്രിക്കറ്റ് സീസണിലെ ആദ്യ സ്പോര്‍ട്ട് അംബാസിഡറായി ക്രിക്കറ്റര്‍ യുവരാജ് സിങ്ങിനെ പ്രഖ്യാപിക്കുന്ന ചടങ്ങും പുതിയഫോണ്‍ അവതരിപ്പിക്കുന്നതിനൊപ്പം  നടന്നു. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top