07 December Tuesday

എംഫോണ്‍ മോഡലുകള്‍ പുറത്തിറക്കി

വെബ് ഡെസ്‌ക്‌Updated: Tuesday Mar 1, 2016

കൊച്ചി > മാംഗോ മൊബൈല്‍ഫോണ്‍ കമ്പനിയുടെ എംഫോണ്‍ സ്മാര്‍ട്ട്ഫോണ്‍ മോഡലുകള്‍ തിങ്കളാഴ്ച പുറത്തിറക്കി. വൈകിട്ട് ലേ മെറിഡിയന്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ കമ്പനി ചെയര്‍മാന്‍ റോജി അഗസ്റ്റിനാണ് ഫോണ്‍ പുറത്തിറക്കിയത്.

ത്രിമാന, 4ജി സാങ്കേതികവിദ്യയോടുകൂടിയ ഫോണുകള്‍ ആഗോളഭീമന്മാരായ ആപ്പിളിന്റെ ഐഫോണുകളോട് കിടപിടിക്കുമെന്നാണ് കമ്പനി പറയുന്നത്.  5,800 രൂപ മുതല്‍ 34,000 രൂപവരെ വിലവരുന്ന മോഡലുകളാണ് അവതരിപ്പിച്ചത്. 3,500 കോടി രൂപ നിക്ഷേപം സ്വരൂപിച്ചാണ് കമ്പനി തുടങ്ങിയതെന്നും പറയുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top