11 September Wednesday

വിലയൊന്നും ഒരു പ്രശ്‌നമേയല്ല

വെബ് ഡെസ്‌ക്‌Updated: Sunday Feb 23, 2020

മടക്കുന്ന സ്‌മാർട്ട്‌ ഫോൺ വാങ്ങാൻ വിലയൊന്നും ഒരു പ്രശ്‌നമേയല്ല, പ്രത്യേകിച്ച്‌ ഇന്ത്യക്കാർക്ക്‌. ലക്ഷത്തിന് മുകളിൽ വില വരുന്ന സാംസങ്ങിന്റെ ഏറ്റവും പുതിയ മടക്കുന്ന സ്‌മാർട്ട്‌ഫോൺ ഇന്ത്യയിൽ മുൻകൂർ ബുക്കിങ്ങിൽത്തന്നെ സൂപ്പർഹിറ്റായി. സാംസങ്ങിന്റെ മടക്കുന്ന രീതിയിലുള്ള രണ്ടാമത്തെ ഫോണായ ഗ്യാലക്‌സി ഇസെഡ്‌ ഫ്ലിപ് (Samsung Galaxy Z Flip) സ്‌മാർട്ട്‌ഫോൺ ആണ് മുൻകൂർ ബുക്കിങ്‌ ആരംഭിച്ച് ഏതാനും മിനിറ്റുകൾക്കകംതന്നെ  കാലിയായത്‌.

മടക്കാനും നിവർത്താനും കഴിയുന്ന സാംസങ്ങിന്റെ ഗ്യാലക്‌സി ഇസെഡ്‌ ഫ്ലിപ്പിന്റെ പ്രീ-ഓർഡർ വിൽപ്പന ആരംഭിച്ചത് വെള്ളിയാഴ്ചയാണ്. 8 ജിബി റാം + 256 ജിബി സ്റ്റോറേജും ലഭിക്കുന്ന ഫോണിന് 1.10 ലക്ഷമാണ് ഇന്ത്യയിൽ വില. ഫെബ്രുവരി 26-നാണ് ഗ്യാലക്‌സി ഇസെഡ്‌ ഫ്ലിപ് ഫോണുകൾ ഇന്ത്യയിൽ എത്തുന്നത്. ഇതിനുമുന്നോടിയായി വീണ്ടും മുൻകൂർ ബുക്കിങ് ആരംഭിക്കുമെന്ന്‌ സാംസങ്‌ അധികൃതർ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top