കൊച്ചി > ഒട്ടേറെ പ്രത്യേകതകളുള്ള മോട്ടോ ഇ പവര്‍ സ്മാര്‍ട്ട് ഫോണ്‍ വിപണിയിലെത്തി. ദീര്‍ഘനേരം നീണ്ടുനില്‍ക്കുന്ന ബാറ്ററി, അഞ്ചിഞ്ച് എച്ച്ഡി ഡിസ്പ്ളേ, 4ജി സ്പീഡ് എന്നിവ വെബ് സര്‍ഫിങ് അനായാസമാക്കുന്നു. 3500 എംഎഎച്ച് ആണ് ബാറ്ററി കപ്പാസിറ്റി.
ഇതോടൊപ്പം ലഭിക്കുന്ന 10 വാട്ട് റാപ്പിഡ് ചാര്‍ജര്‍ ഉപയോഗിച്ച് കേവലം 15 മിനിറ്റ്കൊണ്ട് അഞ്ചുമണിക്കൂര്‍ ബാറ്ററിചാര്‍ജ് നേടിയെടുക്കാം. മോട്ടോ ഇ സീരീസിലെ ഏറ്റവും വലുപ്പമേറിയതും പ്രകാശമാനവുമായ ഡിസ്പ്ളേയുമായാണ് മോട്ടോ ഇ പവര്‍ വിപണിയിലെത്തുന്നത്. 12.7 സെന്റിമീറ്റര്‍ അല്ലെങ്കില്‍ അഞ്ചിഞ്ച് എച്ച്ഡിയാണ് ഡിസ്പ്ളേ. ചിത്രങ്ങള്‍ ഏറ്റവും സൂക്ഷ്മാംശങ്ങളില്‍ ഒപ്പിയെടുക്കാന്‍ സഹായിക്കുന്ന ഓട്ടോഫോക്കസ് ടെക്നോളജിയോടെയാണ് എട്ട് എംപി പിന്‍ക്യാമറ. ബ്യൂട്ടിഫിക്കേഷന് മോഡോടുകൂടിയതാണ് അഞ്ച് എംപി സെല്‍ഫി ക്യാമറ.
ഫോര്‍ജി വോള്‍ട്ടെ ശേഷികളോടുകൂടിയ മോട്ടോ ഇ പവര്‍ പരിധിയില്ലാത്ത കണക്ടിവിറ്റിയാണ് നല്‍കുക. അതും ഉയര്‍ന്ന വേഗത്തില്‍. റിലയന്‍സ് ജിയോക്ക് ഉപയുക്തമായ ഈ ഫോണ്‍ റിലയന്‍സ് ജിയോയുടെ വെല്‍കം ഓഫറിനൊപ്പവും ലഭ്യമാണ്.
വില 7999 രൂപ. എക്സ്ചേഞ്ചില്‍ 7000 രൂപവരെ ആനുകൂല്യമുണ്ട്. മോട്ടോ ഇ പവര്‍ സ്മാര്‍ട്ട് ഫോണ്‍ വാങ്ങുമ്പോള്‍ 599 രൂപയുടെ 32 ജിബി സാന്‍ഡിസ്ക് മൈക്രോ എസ്ഡി കാര്‍ഡ് സൌജന്യം. നോ കോസ്റ്റ് ഇഎംഐ. 6 മാസ കാലാവധിയില്‍ പ്രതിമാസം 1334 രൂപമാത്രം മുടക്കി മോട്ടോ ഇ പവര്‍ സ്വന്തമാക്കാം. മോട്ടോ ഇ പവറിനൊപ്പം 499 രൂപയ്ക്ക് മോട്ടോ പള്‍സ് ഹെഡ്സെറ്റ്, എസ്ബിഐ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളില്‍ 800 രൂപയുടെ അധിക ആനുകൂല്യം, റിലയന്‍സ് ജിയോ വെല്‍കം ഓഫര്‍ എന്നിവയാണ് മറ്റ് ആനുകൂല്യങ്ങള്‍.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..