19 November Tuesday

ഇനി ട്വീറ്റ്‌ അല്ല ടൂട്ട്‌സ്‌

വെബ് ഡെസ്‌ക്‌Updated: Saturday Nov 9, 2019

 

സാമൂഹമാധ്യമ ലോകം അനുദിനം മാറ്റങ്ങൾ ഉണ്ടാകുന്നയിടമാണ്‌. ഇവിടേക്ക്‌ പുതുതായി കടന്നുവന്ന മാധ്യമമാണ്‌ മാസ്‌റ്റെഡോൺ. നിലവിൽ ട്വിറ്റർ ഉപയോക്താക്കളിൽ ഒരുവിഭാഗം മാസ്‌റ്റെഡോണിലേക്ക്‌ മാറുന്നുവെന്നാണ്‌ പുതിയ വിവരം. ട്വിറ്ററിനെപൊലെ തന്നെ മാസ്‌റ്റെഡോണിലും നമുക്ക്‌ ചെറു സന്ദേശങ്ങൾ കൈമാറാം. ഇതിനെ ടൂട്ട്‌സ്‌ എന്നാണ്‌ പറയുന്നത്‌.

സുപ്രീംകോടതി അഭിഭാഷകൻ സഞ്ജയ്‌ ഹെഗ്‌ഡെയുടെ അക്കൗണ്ട്‌ അടുത്തിടെ ട്വിറ്റർ സസ്‌പെൻഡ്‌ ചെയ്തിരുന്നു. ഇതോടെയാണ്‌ മാധ്യമപ്രവർത്തകരും മറ്റു പ്രമുഖരും തങ്ങൾ ട്വിറ്റർ ഉപേക്ഷിക്കുകയാണെന്ന്‌ ട്വിറ്ററിലൂടെ തന്നെ അറിയിക്കുന്നത്‌. വളരെ ചെറിയൊരു സാമൂഹമാധ്യമ ഇടമായ മാസ്‌റ്റെഡോൺ വളരെ പെട്ടെന്നാണ്‌ ഇന്ത്യയിൽ വലിയ കുതിച്ചുചാട്ടം നടത്തിയത്‌. നിരവധി പ്രമുഖരാണ്‌ ഇതിനകം മാസ്‌റ്റഡോണിലേക്ക്‌ ചേക്കേറിയത്‌. കഴിഞ്ഞ മൂന്നു ദിവസമായി ട്വിറ്ററിൽ ട്രൻഡിങ്‌ ലിസ്റ്റിൽ മാസ്‌റ്റെഡോണുണ്ട്‌. 2016ൽ രൂപം കൊണ്ട ഈ മാധ്യമം ട്വിറ്ററിനെ ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ്‌ പുറത്തിറങ്ങിയത്‌. എന്നാൽ മാസ്‌റ്റെഡോണ്‌ ട്വിറ്ററിനെ തോൽപ്പിക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ, ഒരാഴ്ച കൊണ്ട്‌ ഈ സാമൂഹമാധ്യമം പുതിയ തലത്തിലേക്ക്‌ ഉയർന്നു.


പ്രധാന വാർത്തകൾ
 Top