26 March Tuesday

ഐഡിയ 2 സ്മാര്‍ട്ട്ഫോണ്‍

വെബ് ഡെസ്‌ക്‌Updated: Wednesday Aug 20, 2014

കൊച്ചി: മൊബൈല്‍ ഓപ്പറേറ്ററായ ഐഡിയ സെല്ലുലാര്‍ ഐഡിയ അള്‍ട്രാപ്ലസ്, ഐഡിയ എഫ്എബി എന്നീ പേരുകളില്‍ രണ്ട് പുതിയ 3ജി സ്മാര്‍ട്ട്ഫോണുകള്‍ പുറത്തിറക്കി. യുവാക്കളെയും പ്രൊഫഷണലുകളെയും ലക്ഷ്യമിട്ടാണ് പുതിയ 3ജി സ്മാര്‍ട്ട്ഫോണുകള്‍ പുറത്തിറക്കിയത്.

രണ്ട് ഫോണുകളും കേരളം ഉള്‍പ്പെടെയുള്ള 3ജി വിപണിയില്‍ ലഭിക്കും. ലെതര്‍ ബാക്ക് ഫിനിഷുള്ള, നിരവധി സവിശേഷതകള്‍ അടങ്ങിയ, ഡ്യുവല്‍ സിമ്മുള്ള പ്രീമിയര്‍ സ്മാര്‍ട്ട്ഫോണാണ് ഐഡിയ അള്‍ട്രാപ്ലസ്. വില 8,300 രൂപ.

പ്രധാന വാർത്തകൾ
 Top