കൊച്ചി > ഐടെല്‍ മൊബൈല്‍ കേരളവിപണിയിലേക്ക്. കമ്പനിയുടെ ഇന്ത്യാ സെയില്‍സ് മേധാവി അജിത് താലപത്ര, കേരളാ ബ്രാഞ്ച് മാനേജര്‍ ടിമ്മി മോന്‍സി, സിഇഒ സുധീര്‍കുമാര്‍, സിഎംഒ ഗോരവ് ടിക്കു എന്നിവര്‍ ചേര്‍ന്ന് ഐടെല്‍ മൊബൈല്‍ വിപണിയില്‍ അവതരിപ്പിച്ചു.
കേരളത്തിനുപുറമെ മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍, ആന്ധ്ര, തെലങ്കാന, തമിഴ്—നാട്, മധ്യപ്രദേശ്, ഒഡിഷ, ഛത്തീസ്ഗഢ്, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലും ഐടെല്‍ കടന്നുചെല്ലുമെന്ന് ഐടെല്‍ മൊബൈല്‍ ഇന്ത്യ സിഇഒ സുധീര്‍കുമാര്‍ പറഞ്ഞു.
ഇന്ത്യയില്‍ അവതരിപ്പിച്ച് മാസങ്ങള്‍ക്കുള്ളില്‍ 14 ലക്ഷം ഹാന്‍ഡ്സെറ്റുകളാണ് ഐടെല്‍ വിറ്റഴിച്ചതെന്ന് അദ്ദേഹം അവകാശപ്പെട്ടു. 15 മോഡലുകളാണുള്ളത്. 325 വിതരണക്കാരാണ് രാജ്യത്താകമാനം ഐടെലിനുള്ളത്. കേരളത്തില്‍ 23 വിതരണക്കാരുണ്ട്. മൂന്നുലക്ഷം മൊബൈല്‍ ഫോണുകള്‍ പ്രതിദിനം നിര്‍മിക്കാന്‍കഴിയുന്ന അഞ്ച് ഉല്‍പ്പാദന കേന്ദ്രങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി കമ്പനിക്കുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..