കൊച്ചി> തൃക്കാക്കര ഗവ: മോഡൽ എൻജിനീയറിങ് കോളേജിന്റെ വാർഷിക ടെക്നോ മാനേജേരിയൽ ഫെസ്റ്റായ എക്സൽ 23 ാം എഡിഷന്റെ ഭാഗമായി രാജ്യാന്തര തലത്തിൽസംഘടിപ്പിക്കുന്ന ഐബിറ്റോ (ഇന്നവേഷൻസ് ഫോർ എ ബെറ്റർ ടുമോറോ) മത്സരത്തിന് തുടക്കമായി. നൂതന സാങ്കേതിക വിദ്യയുടെ സഹായത്താൽ സമൂഹം നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് മത്സരമെന്ന് സംഘാടകർ പറഞ്ഞു.
എക്സൽ 23 ാം എഡിഷന്റെ ലോഗോ പ്രകാശനത്തോടനുബന്ധിച്ചാണ് ഐബിറ്റോയ്ക്കും തുടക്കം കുറിച്ചത്.
ചലച്ചിത്ര താരം ഹരിശ്രീ അശോകൻ എക്സലിന്റെ ലോഗോ പ്രകാശനം ചെയ്തു. കൃഷ്ണ കുമാർ(സിഇഒ., ഗ്രീൻ പെപ്പർ), അശ്വതി വേണുഗോപാൽ(സിഇഒ. , അവസർശാല ) തുടങ്ങിയവരും സംസാരിച്ചു. പ്രോമോ വീഡിയോയും ഐബിറ്റോയുടെ ഔദ്യോഗിക വെബ്സൈറ്റും ചടങ്ങിൽ ലോഞ്ച് ചെയ്‌തു.
ഐഡിയ പിച്ചിംഗ്, ഡെവലപ്പിംഗ്, ഷോകേസിങ് എന്നിങ്ങനെ മൂന്നു ഘട്ടങ്ങളിലായാണ് ഐബിറ്റോ നടത്തുന്നത്. പ്രോജക്ട് തയ്യാറാക്കാൻ മൂന്നു മാസത്തെ കാലാവധിയും ഈ കാലയളവിൽ ഈ മേഖലയിലെ പ്രഗല്ഭരുടെ മാർഗ്ഗദർശനവും പ്രത്യേക ശില്പശാലകളിൽ പ്രവേശനവും ഇന്റേൺഷിപ്പ് അവസരങ്ങളും ലഭ്യമാകും. ഒരു ലക്ഷം രൂപയാണ് സമ്മാനം. രജിസ്ട്രേഷൻസൗജന്യമായി ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക്:
https://ibeto.excelmec.org/
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..